KeralaNEWS

കൊല്ലം അഞ്ചലില്‍ ഇന്നലെ പെയ്തത് എട്ട് സെ.മീറ്റര്‍ മഴ 

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നലെ പലയിടങ്ങളിലും മഴ ലഭിച്ചു.ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ മിക്കയിടത്തും മണിക്കൂറോളം നീണ്ടു നിൽക്കുകയും ചെയ്തു. കൊല്ലം അഞ്ചലില്‍ എട്ട് സെ.മീറ്റര്‍ മഴയാണ് പെയ്തത്.

കാഞ്ഞിരപ്പള്ളി, തൊടുപുഴ, നേര്യമംഗലം എന്നിവിടങ്ങളിൽ മൂന്ന് സെ.മീറ്ററും, വയനാട് ജില്ലയിലെ കുപ്പാടിയിൽ രണ്ട് സെ.മീറ്ററും മഴ പെയ്തു.

മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട്. ഇന്നും മിക്ക ജില്ലകളിലും മഴയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Back to top button
error: