KeralaNEWS

വന്ദേഭാരതിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ കേസെടുത്തു

ഷൊര്‍ണൂര്‍: വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനില്‍ വി കെ ശ്രീകണ്‌ഠന്‍ എംപിയുടെ പോസ്‌റ്റര്‍ പതിച്ചതിനെതിരെ യുവമോർച്ചയുടെ പരാതിയിൽ ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തു.

അനുമതിയില്ലാതെ സ്റ്റേഷനില്‍ പ്രവേശിക്കല്‍, പോസ്റ്റര്‍ പതിക്കല്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്ത്.

മഴ നനഞ്ഞെത്തിയ ട്രെയിനിന്റെ ഗ്ലാസുകള്‍ക്ക് പുറത്തായി പോസ്റ്റര്‍ പതിക്കുകയായിരുന്നു. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

Signature-ad

 

പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ കീറിക്കളയുകയായിരുന്നു. അതേസമയം ചിത്രം പതിപ്പിച്ചത് തന്‍റെ അറിവോടെയല്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ പ്രതികരിച്ചു.

Back to top button
error: