Month: March 2023

  • Crime

    പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പെണ്‍കുട്ടികളെ അവരുടെ ചെലവില്‍ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച ‘മായക്കണ്ണന്‍’ പിടിയില്‍

    കൊല്ലം: പ്രണയം നടിച്ചു പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവ് നിരവധി പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം പാമ്പുറം സന്ധ്യ ഭവനത്തില്‍ ‘മായക്കണ്ണന്‍’ എന്നു വിളിക്കുന്ന കണ്ണനെയാണ് (21) ഇന്‍സ്പെക്ടര്‍ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി രേവതി തിയറ്ററിലെ ജീവനക്കാരനായ കണ്ണന്‍, പ്രണയം നടിച്ചാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വലയിലാക്കിയത്. ട്യൂഷനു പോയ പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ എത്തിച്ചു പീഡിപ്പിച്ചു. ഇതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു. ബുക്കിലും മറ്റും പെണ്‍കുട്ടി ചില കുറിപ്പുകള്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ വശീകരിച്ചു ചതിക്കുക മായക്കണ്ണന്റെ വിനോദമായിരുന്നെന്നു പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികളെ പ്രേമം നടച്ചു പീഡിപ്പിച്ച ശേഷം ഉടന്‍ ബന്ധത്തില്‍നിന്നും പിന്മാറുന്നതാണ് രീതി. പരമാവധി മൂന്നു മാസമാണ് ഒരു…

    Read More »
  • Crime

    വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു; 21 വയസുകാരനും 16 വയസുകാരിയും കുന്നിന്‍മുകളില്‍നിന്ന് ചാടി ജീവനൊടുക്കി

    മുംബൈ: വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രണയിതാക്കള്‍ കുന്നിന്‍മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. മുംബൈയിലെ സമത നഗര്‍ പ്രദേശത്താണ് സംഭവം. ഇരുപത്തിയൊന്നുകാരനായ ആകാശ് ഝാട്ടെയും പതിനാറുകാരിയുമാണ് മരിച്ചത്. ഇരുവരും അയല്‍വാസികളായിരുന്നു. ഹൗസ്‌കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ആകാശ്. വിവാഹിതരാകാനുള്ള ഇരുവരുടേയും തീരുമാനത്തെ രണ്ടുവീട്ടുകാരും എതിര്‍ത്തതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാവിലെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം വീട്ടില്‍നിന്ന് പോയതായി പോലീസ് കണ്ടെത്തി. വീട്ടില്‍നിന്ന് പോകുന്നതായും ഇനി മടങ്ങിവരില്ലെന്നും യുവാവ് മൊബൈല്‍സന്ദേശം അയച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

    Read More »
  • NEWS

    ഭൂതത്തിലും ഭാവിയിലുമല്ല ജീവിക്കേണ്ടത് വർത്തമാന കാലത്താണ്, ‘ഇന്ന്’ ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതം

    വെളിച്ചം    ആ പത്തൊന്‍പത് വയസ്സുകാരന്‍ ഒരു കൗണ്‍സിലറുടെ മുന്നില്‍ ഇരിക്കുകയാണ്. കുറെ നേരം മൗനമായി ഇരുന്നതിന് ശേഷം അവന്‍ കൗണ്‍സിലറോട് ഇങ്ങനെ പറഞ്ഞു: “എങ്ങനെയെങ്കിലും ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തിനേടി എനിക്ക് സന്തോഷമായി ഇരിക്കണം. ഭാവി ജീവിതമോര്‍ത്ത് എനിക്ക് നല്ല പേടിയുണ്ട്…” കൗണ്‍സിലര്‍ ചോദിച്ചു: “എന്തിനാണ് നീ ഇങ്ങനെ പേടിക്കുന്നത്…?” അവന്‍ പറഞ്ഞു: “എന്റെ ജീവിതത്തെ വിജയത്തിലെത്തിക്കാനുളള ഒരുപാട് കാര്യങ്ങളെപറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. ഞാന്‍ ഹാര്‍ഡ് വര്‍ക് ചെയ്യണം, സ്മാര്‍ട്ട് വര്‍ക് ചെയ്യണം, നന്നായി എക്‌സര്‍സൈസ് ചെയ്യണം, നന്നായി ഉറങ്ങണം, നല്ല ഭക്ഷണ കഴിക്കണം, അറിവ് നേടണം, എന്റെ സോഷ്യല്‍ റിലേഷന്‍ഷിപ്പ് എല്ലാം നന്നായി മുന്നോട്ട് കൊണ്ടുപോകണം. പക്ഷേ, എല്ലായ്‌പോഴും ഇതെല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. കാരണം, ഒന്നുകില്‍ എനിക്കതിനുള്ള സമയമുണ്ടാകാറില്ല. അല്ലെങ്കില്‍ അതിനുള്ള എന്‍ര്‍ജി ഉണ്ടാകാറില്ല. ഇങ്ങനെ പലപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ഇതൊന്നും ചെയ്യാന്‍ പറ്റാതാകുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു, ഞാന്‍…

    Read More »
  • Movie

    മലയാളികൾക്ക് പുതുഭാവുകത്വം പകർന്ന ‘സ്വപ്നാടനം’ റിലീസ് ചെയ്തിട്ട് ഇന്ന് 47 വർഷം

    സിനിമ ഓർമ്മ കെജി ജോർജ്ജിന്റെ ആദ്യ ചിത്രം ‘സ്വപ്നാടന’ത്തിന് 47 വയസ്സ്. 1976 മാർച്ച് 12 നാണ് ഡോക്ടർ മോഹൻദാസ്, റാണിചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്‌ത കലാപരമായും സാമ്പത്തികമായും വിജയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. 1974 ൽ കേരളത്തിൽ നിന്നും കാണാതായ ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രം. മനഃശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് സൈക്കോ എഴുതിയ ‘പലായനം’ എന്ന കഥയാണ് സിനിമയ്ക്കാധാരം. കെജി ജോർജ്ജും പമ്മനും ചേർന്ന് തിരക്കഥ രചിച്ചു. നിർമ്മാണം- ടി മുഹമ്മദ് ബാപ്പു. മദ്രാസിലെ ഒരു ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ഗോപി എന്ന യുവാവ് (ഡോക്ടർ മോഹൻദാസ്) ഹിപ്നോട്ടിസത്തിന് വിധേയനായി സ്വന്തം കഥ പറയുന്നതായാണ് അവതരണം. ഭർത്താവിന്റെ വീട്ടിൽ കക്കൂസിൽ പോകണമെങ്കിൽ ഒരു മൈല് നടക്കണം എന്ന് നവവധു (റാണിചന്ദ്ര) അവളുടെ അച്ഛനോട് പറയുന്നത് ഭർത്താവ് കേൾക്കുന്നുണ്ട്. അസംതൃപ്‌തമായ ദാമ്പത്യം. ഗ്രാമാന്തരീക്ഷത്തിൽ വളർന്ന ഡോക്ടർ ഗോപിയും പട്ടണപ്പരിഷ്ക്കാരിയായ ഭാര്യ സുമിത്രയും. പഠിക്കുന്ന കാലത്ത് അയാൾക്കൊരു കാമുകിയുണ്ടായിരുന്നു. പക്ഷെ പഠിപ്പിച്ചത് അമ്മാവനാണല്ലോ (പികെ…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത പ്രതിയുടെ വീട് വനിതാ പൊലീസുകാർ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചു

    ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ച് നിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ നാല് പേരിൽ ഒരാളായ കൗശൽ കിഷോർ ചൗബേ എന്നയാളുടെ വീടാണ് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥര്‌ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചത്. കേസിലെ മറ്റ് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൗബെയെ ഇന്ന് അറസ്റ്റ് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കേസിലെ പ്രതിയായ ചൗബേ സർക്കാർ ഭൂമി കയ്യേറിയാണ് വീട് കെട്ടിയത്. അത് ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തെന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥ പ്രഷിത കുർമി വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ഉമേഷ് പാൽ വധക്കേസിലെ പ്രതിയും ഗുണ്ടാസംഘവും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ അടുത്ത സഹായിയുടെ വീട് കനത്തപൊലീസ് സാന്നിധ്യത്തിൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ അധികാരികൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ച് നീക്കിയിരുന്നു. യുപിയിലെ ബന്ദ ജില്ലയിലും സമാനമായ നടപടിയുണ്ടായി. രാഷ്ട്രീയനേതാവ് മുഖ്താർ അൻസാരിയുടെ സഹായികളുടെ രണ്ട് അനധികൃത…

    Read More »
  • Kerala

    പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ, ജിപിഎസും ഇല്ല; ബസിൽ എംവിഡി പരിശോധന

    പത്തനംതിട്ട: പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിലായിരുന്നുവെന്ന് കണ്ടെത്തൽ. വാഹനത്തിന് ജിപിഎസ് സംവിധാനവും ഉണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. പത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഒരു കാറിനെ മറികടക്കുന്ന വാഹനം, റോഡിലെ മഞ്ഞ വര ഭേദിച്ച് വലതുവശം ചേർന്ന് ബസ് മുന്നോട്ട് വരുന്നതിനിടയിലാണ് എതിരെ വന്ന സൈലോ കാർ ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകർന്ന് ബസിന് മുകളിൽ വീഴുകയും ചെയ്തു. കോൺക്രീറ്റ് പാളികളും ഇഷ്ടികയും ബസിന് മുകളിലേക്ക് വീണതോടയെണ് അപകടത്തിന്റെ തോത് കൂടിയത്. ബസിനുള്ളിലുണ്ടായിരുന്ന 15 പേർക്കും കാർ…

    Read More »
  • India

    മദ്യപാനിയായ ഭർത്താവിന്‍റെ നിരന്തരമായ ഉപദ്രവം; സഹികെട്ട് യുവതി രണ്ട് മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

    ജയ്പൂര്‍: മദ്യപാനിയായ ഭര്‍ത്താവിന്‍റെ നിരന്തരമായ ഉപദ്രവം സഹിക്കാനാവാകെ യുവതി രണ്ടു മക്കളുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.  മധ്യപ്രദേശിലെ നർസിങ്പുർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗദർവാര റെയിൽവേ സ്‌റ്റേഷനു സമീപത്താണ് 38 കാരിയായ യുവതി മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. യുവതിയും 19 വയസ്സുള്ള മകനും 16 വയസ്സുള്ള മകളുമാണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തിയത്. മകന്‍റെ  വസ്ത്രത്തിലെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പാണ് മരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. മദ്യപിച്ചെത്തിയ പിതാവ് തങ്ങളെ നിരന്തരം വേദനിപ്പിക്കുകയാണെന്നും എപ്പോഴും ബുദ്ധിമുട്ടിക്കുകയാണെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഇനിയും വേദന സഹിച്ച് ജീവിക്കാനാവില്ലെന്നും മരിക്കുകയാണെന്നും പറഞ്ഞാണ് ആത്മഹത്യക്കുറിപ്പ്. ആത്മഹത്യകുറിപ്പ് ലഭിച്ചതോടെ പൊലീസ് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ  കോടതിയിൽ ഹാജരാക്കുമെന്ന്…

    Read More »
  • India

    ദില്ലി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയെ ഇനിയും ചോദ്യം ചെയ്യും; രാഷ്ട്രീയ വേട്ടയാടലെന്ന് ബിആർഎസ്

    ദില്ലി: ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു. പതിനാറിന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി. അതേസമയം, രാഷ്ട്രീയ വേട്ടയാടലെന്ന ആരോപണം ബിആർഎസ് ശക്തമാക്കി. രാവിലെ 11 മണിയോടെ ദില്ലി തുഗ്ലക് റോഡിലെ ഇഡി ഓഫീസിൽ ഹാജരായ കവിത രാത്രി എട്ടിനാണ് പുറത്തിറങ്ങിയത്. നേരത്തെ അറസ്റ്റിലായ മലയാളിയും വ്യവസായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറ് കോടി രൂപ നൽകിയെന്ന് നേരത്തെ അരുൺ മൊഴി നൽകിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയിൽ നിന്നും വിവരങ്ങൾ തേടി.  അരുൺ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കവിതയെ മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരിച്ചു. അടുത്ത വ്യാഴാഴ്ച വീണ്ടും ഹാജരാകാനാണ് കവിതയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ ഹൈദാബാദിൽ നിരവധിയിടങ്ങളിൽ മോദിക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. അഴിമതിക്കാരെ…

    Read More »
  • LIFE

    ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് റാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുവയ്ക്കില്ല, പകരം വേദിയിൽ നിറഞ്ഞാടുക ഈ നടി

    ഏറെ പ്രതീക്ഷയോടെയാണ് ഓസ്കർ പ്രഖ്യാപനത്തെ ഇന്ത്യ ഉറ്റുനോക്കുന്നത്.  എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നു എന്നതാണ് രാജ്യത്ത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് നിശ ശ്രദ്ധേയമാകാന്‍ കാരണം. ഇതേ ഗാനത്തിന്  ഗോൾഡൻ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം  ലഭിച്ചിരുന്നു. അവാര്‍ഡിന് പരിഗണിക്കുന്നു എന്നതിനൊപ്പം തന്നെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട  ഗാനം  ഓസ്കർ വേദിയിലും അവതരിപ്പിക്കപ്പെടും.  രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ഗാനം  അവതരിപ്പിക്കുക. നേരത്തെ  ഓസ്‌കർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത. വൈറലായ ഈ ഗാനത്തിന് ചുവട് വയക്കുന്നത് ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കൻ നർത്തകിയും  അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്.  താരം തന്നെയാണ് ഇക്കാര്യം…

    Read More »
  • Crime

    കുമ്പസാരം: ബാല്യകാലത്ത് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്  ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍

        ബാല്യകാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വെളിപ്പെടുത്തി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ബാല്യത്തില്‍ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മര്‍ദ്ദിച്ചിരുന്നു എന്നുമാണ് സ്വാതിയുടെ വെളിപ്പെടുത്തല്‍. ദേശീയ വനിതാ കമ്മിഷൻ അംഗവും നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവും കഴിഞ്ഞ ദിവസം സമാനമായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. നാലാം ക്ലാസ് വരെ പിതാവിനൊപ്പമാണ് താന്‍ താമസിച്ചിരുന്നതെന്നും ഇതിനിടക്ക് പല തവണ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നും സ്വാതി വെളിപ്പെടുത്തുന്നു. അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ തന്നെ തനിക്ക് ഭയമായിരുന്നു. പേടിച്ച് കട്ടിലിനടിയില്‍ ഒളിച്ചിരുന്നിട്ടുണ്ട്. പിതാവ് പലപ്പോഴും മുടിക്ക് കുത്തിപ്പിടിച്ചിരുന്നു. ഇത് തനിക്ക് കടുത്ത വേദനയാണ് സമ്മാനിച്ചതെന്നും സ്വാതി പറഞ്ഞു. ഒരുപാട് വേദനകള്‍ അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാവുകയുള്ളൂവെന്നും സ്വാതി പറയുന്നു. സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ തനിക്ക് എങ്ങനെ സഹായിക്കാനാകും എന്നതിനെ കുറിച്ചും കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരെ പാഠംപഠിപ്പിക്കുന്നതിനെ കുറിച്ചും എല്ലാ രാത്രിയും ആലോചിക്കുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. പീഡനത്തിനിരയാകുന്ന…

    Read More »
Back to top button
error: