CrimeNEWS

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പെണ്‍കുട്ടികളെ അവരുടെ ചെലവില്‍ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച ‘മായക്കണ്ണന്‍’ പിടിയില്‍

കൊല്ലം: പ്രണയം നടിച്ചു പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവ് നിരവധി പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം പാമ്പുറം സന്ധ്യ ഭവനത്തില്‍ ‘മായക്കണ്ണന്‍’ എന്നു വിളിക്കുന്ന കണ്ണനെയാണ് (21) ഇന്‍സ്പെക്ടര്‍ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി രേവതി തിയറ്ററിലെ ജീവനക്കാരനായ കണ്ണന്‍, പ്രണയം നടിച്ചാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വലയിലാക്കിയത്.

ട്യൂഷനു പോയ പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ എത്തിച്ചു പീഡിപ്പിച്ചു. ഇതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു. ബുക്കിലും മറ്റും പെണ്‍കുട്ടി ചില കുറിപ്പുകള്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടികളെ വശീകരിച്ചു ചതിക്കുക മായക്കണ്ണന്റെ വിനോദമായിരുന്നെന്നു പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികളെ പ്രേമം നടച്ചു പീഡിപ്പിച്ച ശേഷം ഉടന്‍ ബന്ധത്തില്‍നിന്നും പിന്മാറുന്നതാണ് രീതി. പരമാവധി മൂന്നു മാസമാണ് ഒരു പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുക. വില കൂടിയ 3 ഫോണുകളാണ് കണ്ണന്‍ ഉപയോഗിച്ചിരുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത കണ്ണന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകള പോലീസ് പിടിച്ചെടുത്തിരുന്നു. പരിശോധനയില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കണ്ടെത്തി. വശീകരിച്ചു കൊണ്ടു പോകുന്ന പെണ്‍കുട്ടികളെ കൊണ്ടു തന്നെ റിസോര്‍ട്ടിലെ മുറി വാടകയും മറ്റും നല്‍കിക്കും. ഇവരില്‍ പലരില്‍ നിന്നും പണം കൈപ്പറ്റിതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു ആരും പരാതി നല്‍കിയിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: