Fiction

ഭൂതത്തിലും ഭാവിയിലുമല്ല ജീവിക്കേണ്ടത് വർത്തമാന കാലത്താണ്, ‘ഇന്ന്’ ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതം

വെളിച്ചം

   ആ പത്തൊന്‍പത് വയസ്സുകാരന്‍ ഒരു കൗണ്‍സിലറുടെ മുന്നില്‍ ഇരിക്കുകയാണ്. കുറെ നേരം മൗനമായി ഇരുന്നതിന് ശേഷം അവന്‍ കൗണ്‍സിലറോട് ഇങ്ങനെ പറഞ്ഞു:
“എങ്ങനെയെങ്കിലും ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തിനേടി എനിക്ക് സന്തോഷമായി ഇരിക്കണം. ഭാവി ജീവിതമോര്‍ത്ത് എനിക്ക് നല്ല പേടിയുണ്ട്…”
കൗണ്‍സിലര്‍ ചോദിച്ചു:
“എന്തിനാണ് നീ ഇങ്ങനെ പേടിക്കുന്നത്…?” അവന്‍ പറഞ്ഞു:
“എന്റെ ജീവിതത്തെ വിജയത്തിലെത്തിക്കാനുളള ഒരുപാട് കാര്യങ്ങളെപറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. ഞാന്‍ ഹാര്‍ഡ് വര്‍ക് ചെയ്യണം, സ്മാര്‍ട്ട് വര്‍ക് ചെയ്യണം, നന്നായി എക്‌സര്‍സൈസ് ചെയ്യണം, നന്നായി ഉറങ്ങണം, നല്ല ഭക്ഷണ കഴിക്കണം, അറിവ് നേടണം, എന്റെ സോഷ്യല്‍ റിലേഷന്‍ഷിപ്പ് എല്ലാം നന്നായി മുന്നോട്ട് കൊണ്ടുപോകണം. പക്ഷേ, എല്ലായ്‌പോഴും ഇതെല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. കാരണം, ഒന്നുകില്‍ എനിക്കതിനുള്ള സമയമുണ്ടാകാറില്ല. അല്ലെങ്കില്‍ അതിനുള്ള എന്‍ര്‍ജി ഉണ്ടാകാറില്ല. ഇങ്ങനെ പലപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ഇതൊന്നും ചെയ്യാന്‍ പറ്റാതാകുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു, ഞാന്‍ ഇങ്ങനെയായാല്‍ എന്റെ ഭാവി എന്തായിരിക്കും.. ഞാന്‍ നാളെ ആരായി മാറും.. എനിക്കെന്തെങ്കിലും എന്റെ ജീവിതത്തില്‍ നേടിയെടുക്കാന്‍ ആകുമോ…? മറ്റുള്ളവരൊക്കെ എത്ര മനോഹരമായാണ് ജീവിക്കുന്നത്. ഞാന്‍ മാത്രം ഇങ്ങനെ… ഇതൊക്കെ ചിന്തിച്ച് ചിന്തിച്ച് ഒന്നും ചെയ്യാനാകാതെ ഒരു കുഴിയില്‍ അകപ്പെട്ട പോലെ ഇരിക്കുകയാണ്. അതില്‍ നിന്നും പുറത്ത് കടക്കാന്‍ എനിക്കാവുന്നില്ല…”
തന്റെ മനസ്സിലുള്ളതെല്ലാം ഒറ്റശ്വാസത്തില്‍ അവൻപറഞ്ഞു തീര്‍ത്തു. എന്നിട്ട് പ്രതീക്ഷയോടെ കൗണ്‍സിലറെ നോക്കി. കൗണ്‍സിലര്‍ ചോദിച്ചു:
“നിനക്ക് തിരിച്ചുവരാന്‍ സാധിക്കുമോ…?”
ചോദ്യം മനസ്സിലാകാത്ത പോലെ അവന്‍ കൗണ്‍സിലറുടെ മുഖത്തേക്ക് നോക്കി. അയാള്‍ ചോദ്യം കൂടുതല്‍ വ്യക്തമാക്കി:
“നീ നിന്റെ ഭൂതകാലത്ത് സംഭവിച്ച തെറ്റുകളില്‍ നിന്നും ഭാവിയില്‍ നിനക്ക് സംഭവിച്ചേക്കാവുന്ന പരാജയങ്ങളെ എല്ലാം മറന്ന് നിനക്ക് ഇപ്പോള്‍ ഞാനും നീയും സംസാരിച്ചിരിക്കുന്ന വര്‍ത്താമാനകാലത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുമോ…?”
അവന്‍ ഒന്നും മിണ്ടാതെ അയാളെത്തന്നെ നോക്കിയിരുന്നു. കൗണ്‍സിലർ തുടര്‍ന്നു:
“ഭൂതകാലത്തിലും ഭാവിയിലും ജീവിക്കാന്‍ നമുക്ക് വളരെ എളുപ്പമാണ്. പക്ഷേ, ഭൂതത്തിലും ഭാവിയിലും ഒന്നും ജീവിച്ചിട്ട് ഒരു കാര്യവുമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത് ഇവിടെയാണ്, ഈ വര്‍ത്തമാനകാലത്തിലാണ്. ഇവിടെ നിലവില്‍ ഉള്ള പ്രശ്‌നങ്ങളെ ക്രോഡീകരിച്ച് ഒരോന്നായി അതിനുള്ള ഉത്തരം കണ്ടെത്താന്‍ മാത്രം ശ്രമിച്ചാല്‍ നമുക്ക് നല്ലൊരു ജീവിതം വാര്‍ത്തെടുക്കാന്‍ കഴിയും…”
തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയ സന്തോഷത്തോടെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു. ഓവര്‍ തിങ്കിങ്ങ് ആണ് പലപ്പോഴും നമ്മുടെ എല്ലാം പ്രശ്‌നങ്ങളുടെ ആരംഭം. ഭൂതത്തിലേയും ഭാവിലേയും ജീവിക്കാതെ, ഇന്നില്‍ ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ…
വിജയം നമ്മോടൊപ്പം തന്നെ ഉണ്ട്.
ശുഭദിനം നേരുന്നു.

Signature-ad

സൂര്യനാരായണൻ
ചിത്രം: നിപുകമാർ

Back to top button
error: