Month: March 2023

  • Health

    ‘കൈയുറ’ അണുബാധ തടയുമോ, അണുബാധ പടരാൻ വഴി തുറക്കുമോ…?

    ഡോ. വേണു തോന്നയ്ക്കൽ നാം പല അവസരങ്ങളിലും കൈയുറകൾ ധരിക്കാറുണ്ട്. ആരോഗ്യ രംഗവുമായി ബന്ധപ്പെടുന്നവരാണ് പ്രധാനമായും കൈയുറകൾ ധരിക്കാറുള്ളത്. ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും മാലിന്യ നിർമ്മാർജ്ജന ജോലികളിൽ ഏർപ്പെടുന്നവരും അങ്ങനെ വിവിധതരം തൊഴിലുമായി ബന്ധപ്പെടുന്നവർ കൈയുറ ധരിക്കാറുണ്ട്. എന്തിനേറെ കൈകളിൽ സോപ്പ് അലർജി ഉള്ളവരും പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴും കൈയുറകൾ ഉപയോഗിക്കുന്നു. എന്നാൽ കൈയുറ കൂടുതൽ ജനശ്രദ്ധ നേടിയത് ഈ കൊറോണ കാലത്താണ്. എന്തിനാണ് നാം കയ്യുറകൾ ധരിക്കുന്നത് എന്ന് എത്രപേർ ചിന്തിക്കുന്നു…? ഉത്തരം ഇതുകൂടി വായിച്ചിട്ടാവാം. ചില ലഘു ഭക്ഷണശാലകൾ, കാൻറീനുകൾ, ബേക്കറികൾ, ട്രെയ്നിലെ പാൻട്രി കാറുകൾ എന്നിവിടങ്ങളിൽ ഭക്ഷണം എടുത്തു തരുന്നവർ അവരുടെ കൈകളിൽ കൈയുറ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇത് കാണുമ്പോൾ നാം എന്താണ് ചിന്തിക്കുന്നത് ? ഇത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ ബോധം, ശുചിത്വബോധം ഒക്കെയും വളരെ മെച്ചപ്പെട്ടതാണെന്ന് കരുതി നാം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. തീർച്ചയായും അഭിമാനിക്കാൻ വകയുള്ളതാണ്. അത്തരക്കാരോട് സന്തോഷത്തോടെയും സ്നേഹത്തോടു കൂടിയും…

    Read More »
  • Health

    ‘സപ്പോട്ട’ കഴിക്കു, പോഷക സമ്പുഷ്ടം: ഫലങ്ങൾ അത്ഭുതം; ദഹനത്തിന് ഉത്തമം

    ബ്രൗണ്‍ നിറമുള്ള ‘സപ്പോട്ട’ രുചിയില്‍ മാത്രമല്ല ഗുണത്തിലും മുൻ പന്തിയിലാണ്. എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ‘സപ്പോട്ട’ നല്ലതാണ്. എന്നാല്‍ ‘സപ്പോട്ട’ ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ? ഒരു ‘സപ്പോട്ട’പ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് ‘സപ്പോട്ട’യ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കിൽ ‘സപ്പോട്ട’ ഡയറ്റില്‍ ഉള്‍പ്പെടുത്താൻ അമാന്തിക്കരുത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഗ്യാസ്‌ട്രൈറ്റിസ് എന്നിവ തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ‘സപ്പോട്ട’യ്ക്കുണ്ട്. വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാനും ‘സപ്പോട്ട’ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ‘സപ്പോട്ട’യില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്. ‘സപ്പോട്ട’യുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

    Read More »
  • Kerala

    ‘വൃക്ക, കരള്‍ വില്‍പനയ്ക്ക്’! ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍; നടപടിയെടുക്കുമെന്ന് പോലീസ്

    തിരുവനന്തപുരം: ‘വൃക്ക, കരള്‍ വില്‍പനയ്ക്ക്’ തിരുവനന്തപുരം മണക്കാട് വീടിനു മുകളില്‍ സ്ഥാപിച്ച ഈ ബോര്‍ഡിന്റെ ചിത്രം ‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ആന്തരികാവയവങ്ങള്‍ വില്‍ക്കുന്നതു കുറ്റകരമായതിനാല്‍ ബോര്‍ഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോര്‍ഡിലെ നമ്പറിലേക്കു വിളിച്ചപ്പോള്‍ സംഗതി സത്യമാണെന്നു മനസ്സിലായി. വരുമാനം നിലച്ചതിനാല്‍ കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും പണത്തിനായാണു ബോര്‍ഡ് വച്ചതെന്നു വീട്ടിലെ താമസക്കാര്‍ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്പതികളാണ് ബോര്‍ഡ് വച്ചത്. ബോര്‍ഡ് എടുത്തുമാറ്റാന്‍ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു.

    Read More »
  • Crime

    വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി; ഡോക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

    ശ്രീനഗര്‍: വനിതാഡോക്ടറെ കാമുകനായ ഡോക്ടര്‍ കുത്തിക്കൊന്നു. ജമ്മുവിലെ തല്ലാബ്തിലോ സ്വദേശിയായ സുമേദ ശര്‍മയെയാണ് കാമുകനായ ജൊഹാര്‍ ഗനായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജൊഹാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജമ്മുവിലെ ജാനിപുരിലുള്ള ജൊഹാറിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഹോളി ആഘോഷങ്ങള്‍ക്കായാണ് സുമേദ ശര്‍മ കാമുകന്റെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവാവ് വനിതാഡോക്ടറെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. യുവതി കൊല്ലപ്പെട്ടതോടെ പ്രതിയും സ്വയം കത്തി കൊണ്ട് മുറിവേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് വ്യക്തമാക്കി ജൊഹാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം യുവാവിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ടനിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ചോരയില്‍ കുളിച്ചനിലയില്‍ യുവതിയെ കണ്ടെത്തിയത്. തൊട്ടടുത്തായി വയറിന് കുത്തേറ്റനിലയില്‍ യുവാവുമുണ്ടായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ജീവന്‍…

    Read More »
  • Social Media

    സീറ്റ് കിട്ടിയില്ല, ബസിനുള്ളില്‍ സ്ത്രീകളുടെ തല്ലുമാല സ്‌റ്റൈല്‍ അടി; പോലീസ് വന്നിട്ടും രക്ഷയില്ല

    ന്യുഡല്‍ഹി: ദിവസവും പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ടൊവിനോ തോമസിന്റെ തല്ലുമാല സ്‌റ്റൈലിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പക്ഷേ തല്ലുകൂടുന്നത് പുരഷന്മാരല്ല സ്ത്രീകളാണെന്നതാണ് ഒരു വ്യത്യാസം. ബസിനുള്ളില്‍ ഒരു സീറ്റിന് വേണ്ടിയുള്ള അടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു സീറ്റിന് വേണ്ടി ഇത്രയും സാഹസത്തിന്റെ ആവശ്യമുണ്ടോയെന്നാണ് ഈ വീഡിയോ കണ്ടവരുടെ ചോദ്യം. Kalesh B/w Two Women Inside Government bus over seat issue pic.twitter.com/XiFSWH303W — Gharkekaleshh (@gharkekaleshh) March 6, 2023 വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു സ്ത്രീ സീറ്റിന് വേണ്ടി വഴക്കിടുന്നത് കാണാം. തുടര്‍ന്ന് മറ്റൊരു സ്ത്രീ പിന്നില്‍ നിന്നും അവരുടെ മുടിപിടിച്ചു വലിക്കുന്നതും. പരസ്പരം അടികൂടുന്നതും വീഡിയോയില്‍ കാണാം. ചുറ്റും നില്‍ക്കുന്നവര്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടി നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല. പിന്നീട് പോലീസ് വന്നെങ്കിലും രക്ഷിയുണ്ടായില്ല. ബസില്‍ നിന്നും ഇറങ്ങിയിട്ടും ഇരുവരും തമ്മിലുള്ള അടി തുടര്‍ന്നു. ഗര്‍ക്കെ കലേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്…

    Read More »
  • Kerala

    ചിലരുണ്ട് യോഗം പൊളിക്കാന്‍ ഗവേഷണം നടത്തുന്നവര്‍; ഇറങ്ങിപ്പോകാന്‍ ശ്രമിച്ചവരെ ‘ശാസിച്ച്’ എം.വി ഗോവിന്ദന്‍

    കോട്ടയം: ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോട്ടയം പാമ്പാടിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ആളുകള്‍ ഇറങ്ങിപ്പോയത് എം.വി.ഗോവിന്ദനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടാമതും ആളുകള്‍ ഇറങ്ങിപ്പോയതോടെയാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ചില ആളുകള്‍ യോഗത്തെ പൊളിക്കാന്‍ ഗവേഷണം നടത്തുന്നുവെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ”ശ്ശ് ഹലോ, അവിടെ ഇരിക്കാന്‍ പറ. ആളെ വിളിക്കാന്‍ വന്നതാ അങ്ങോട്ട്. ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവര്‍, ഇല്ലേ. ഇത് എനിക്ക് മനസ്സിലായി, വാഹനത്തില്‍ വന്നതാകും. അവരെയും ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകള്‍ േപായിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാന്‍ വന്നതാ. കാര്യം മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കില്‍ പൊയ്‌ക്കോ” അദ്ദേഹം പറഞ്ഞു. ജാഥയ്ക്കിടെ മുന്‍പ് തൃശൂരില്‍ വച്ച് എം.വി.ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത് വിവാദമായിരുന്നു.

    Read More »
  • NEWS

    ബെര്‍ലിനില്‍ ഇനി സ്ത്രീകള്‍ക്ക് മേല്‍വസ്ത്രമില്ലാതെ പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം

    ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്‌നരായി പൊതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം. മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ തന്നെ പുറത്താക്കിയതിനെതിരെ ഒരു യുവതി നല്‍കിയ പരാതിയിലാണ് പുതിയ നടപടി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. പുതിയ നിയമപ്രകാരം ലിംഗഭേദമന്യേ എല്ലാവര്‍ക്കും അര്‍ധനനഗ്‌നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങാം. അധികൃതര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും മേല്‍വസ്ത്രം ഇല്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്‌സ്പഴ്‌സന് പരാതി നല്‍കുകയായിരുന്നു. ബെര്‍ലിനിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്‌സ്പഴ്‌സന്‍ ഓഫിസ് അറിയിച്ചു. ഓംബുഡ്‌സ്പഴ്‌സന്റെ ഇടപെടലോടെ നഗരത്തിലെ പൊതു നീന്തല്‍കുളങ്ങള്‍ തങ്ങളുടെ വസ്ത്രനിയമം മാറ്റുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകള്‍ക്ക് നീന്തല്‍കുളത്തില്‍ ഇറങ്ങുന്നതിന് ആജീവനാന്ത വിലക്കു വരെ ഏര്‍പ്പെടുത്തിയിരുന്നു.

    Read More »
  • NEWS

    ഇന്തോനേഷ്യയിലെ മെരാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലോകത്തെ ഏറ്റവും അപകടകാരികളില്‍ ഒന്ന്

    ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മെരാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മെരാപി. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയര്‍ന്ന ചാരത്തില്‍ എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകര്‍തയുടെ 28 കിലോമീറ്റര്‍ വടക്ക് മാറിയാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. 1548മ ുതല്‍ മെരാപി സ്ഥിരമായി പൊട്ടിത്തെറിക്കാറുണ്ട്. പര്‍വ്വതത്തിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2010ല്‍ മെരാപി പൊട്ടിത്തെറിച്ചപ്പോള്‍ 300ല്‍ കൂടുതല്‍ പേരാണ് കൊല്ലപ്പെട്ടത്. 28,0000 പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു. Gunung Merapi kembali muntahkan awan panas guguran (APG), Sabtu (11/3) pukul 12.12 WIB ke arah Kali Bebeng/Krasak. Balai Penyelidikan dan Pengembangan Teknologi Kebencanaan Geologi (BPPTKG) Daerah Istimewa Yogyakarta mengatakan erupsi masih berlangsung hingga pukul 12.31. pic.twitter.com/MNMtdIS0Tr —…

    Read More »
  • India

    ‘ജനാധിപത്യത്തിന്റെ അന്തകന്‍, ഇരട്ടത്താപ്പിന്റെ പിതാമഹന്‍’; മോദിക്കെതിരേ ഹൈദരാബാദില്‍ ഫ്‌ളെക്സുകള്‍

    ഹൈദരാബാദ്: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ്. നേതാവ് കെ. കവിതയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ജനാധിപത്യത്തിന്റെ അന്തകന്‍’ എന്ന് വിശേഷിപ്പിച്ച് ഹൈദരാബാദില്‍ ഫ്‌ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ഇരട്ടത്താപ്പിന്റെ പിതാമഹന്‍’ എന്നും ഈ ഫ്‌ലെക്സുകളില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നു. അദാനിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഓരോ തലയെ പ്രതിനിധീകരിക്കുന്ന, പത്ത് തലകളോടെയാണ് പ്രധാനമന്ത്രിയെ ഫ്‌ലെക്സ് ബോര്‍ഡുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ‘ടൈഡ്’ അലക്കുപൊടിയുടെ പരസ്യത്തെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്ററുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും പശ്ചിമ ബംഗാളിലും മുമ്പ് മറ്റ് പാര്‍ട്ടികളില്‍ ആയിരുന്നപ്പോള്‍ കളങ്കിതര്‍ എന്ന് വിശേഷിപ്പിച്ചവര്‍ക്കെതിരെ ‘റെയ്ഡ്’ ഉപയോഗിച്ച് അവരെ കാവിവത്കരിച്ചുവെന്നാണ് പോസ്റ്ററുകളില്‍ സൂചിപ്പിക്കുന്നത്. ഇതേസമയം, തെലങ്കാനയില്‍ റെയ്ഡ് ആയുധമാക്കിയിട്ടും കെ. കവിതയെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ലെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. ‘ശരിയായ നിറങ്ങള്‍ ഒരിക്കലും മങ്ങില്ലെ’ന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. ബൈ ബൈ മോദി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റര്‍. ശനിയാഴ്ച ഒമ്പതുമണിക്കൂറോളം കവിതയെ ഇ.ഡി. ചോദ്യം ചെയ്തു.…

    Read More »
  • Crime

    കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയുടെ 24 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ പോയി പിടികൂടി പോലീസ്

    തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് സ്വദേശി പിടിയില്‍. ഗഗന്‍ദീപ് സിങ്ങി(39)നെയാണ് കഴക്കൂട്ടം പോലീസ് പഞ്ചാബിലെത്തി അറസ്റ്റ് ചെയ്തത്. വിദേശങ്ങളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത്, സാമൂഹിക മാധ്യമങ്ങള്‍വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇയാളും സംഘവും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പരസ്യങ്ങള്‍ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവര്‍ക്ക് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസം നേടും. തുടര്‍ന്ന് അറ്റസ്റ്റേഷനുവേണ്ടിയെന്നും ഓഫര്‍ ലെറ്ററിനെന്നുമെല്ലാമുള്ള നിരവധി കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. തുടര്‍ന്ന് കാനഡ എംബസിയുടെതെന്ന പേരില്‍ വ്യാജമായി തയ്യാറാക്കിയ എമര്‍ജന്‍സി അപ്പോയ്‌മെന്റ് ലെറ്ററും മറ്റു രേഖകളും അയച്ചുകൊടുക്കും. ഇത്തരത്തില്‍ ഇവര്‍ പല തവണകളായി 23 ലക്ഷം രൂപയോളമാണ് യുവതിയില്‍നിന്ന് തട്ടിയെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പഞ്ചാബിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയത്. സംഘം ഇത്തരത്തില്‍…

    Read More »
Back to top button
error: