
മുംബൈ: വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രണയിതാക്കള്‍ കുന്നിന്‍മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. മുംബൈയിലെ സമത നഗര്‍ പ്രദേശത്താണ് സംഭവം. ഇരുപത്തിയൊന്നുകാരനായ ആകാശ് ഝാട്ടെയും പതിനാറുകാരിയുമാണ് മരിച്ചത്.
ഇരുവരും അയല്‍വാസികളായിരുന്നു. ഹൗസ്‌കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ആകാശ്. വിവാഹിതരാകാനുള്ള ഇരുവരുടേയും തീരുമാനത്തെ രണ്ടുവീട്ടുകാരും എതിര്‍ത്തതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് മുംബൈ പോലീസ് പറഞ്ഞു.
തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാവിലെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം വീട്ടില്‍നിന്ന് പോയതായി പോലീസ് കണ്ടെത്തി.
വീട്ടില്‍നിന്ന് പോകുന്നതായും ഇനി മടങ്ങിവരില്ലെന്നും യുവാവ് മൊബൈല്‍സന്ദേശം അയച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.