Month: March 2023
-
Local
15കാരി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റിലായി
കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്ന(22)യെ ചേവായൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. പീഡനത്തിനു ശേഷം വിദേശത്തു പോയ ഇവർ രണ്ടുദിവസം മുമ്പ് വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. അതോടെയാണ് ജസ്നയെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ വിനയന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Local
തലശേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തലശേരി: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ ചിറക്കര കുഴിപ്പങ്ങട്ടെ കളത്തിൽ വീട്ടിൽ കെ. പ്രഭാവതി (74)യെയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. അവിവാഹിതയായ ഇവർ തനിച്ചാണ് താമസം. സമീപത്ത് തന്നെ ബന്ധുക്കൾ ഉണ്ടെങ്കിലും ആരുമായും ഇവർ ബന്ധം പുലർത്തിയിരുന്നില്ല. ബന്ധുവായ സ്ത്രീ കഴിഞ്ഞ ദിവസം പല തവണ പ്രഭാവതിയെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഇവരുടെസഹോദരൻ്റെ മകനെ വിളിച്ച് പറയുകയായിരുന്നു. ഉച്ചയോടെ അയാൾ വിട്ടിലെത്തിയപ്പോഴാണ് ഇവരെ വീടിന്റെ നടുത്തളത്തിൽ മരിച്ച നിലയിൽ കാണുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് തലശേരി പോലിസ് സ്ഥലത്തെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ എങ്കിലും പഴക്കമുണ്ടെന്ന് കരുതുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടത്തി. പരേതനായ കുമാരൻ്റെ മകളാണ്. വീടിന്റെ മുൻ വശത്തെ ഗ്രില്ല് പൂട്ടിയ നിലയിലായിരുന്നു. തലശ്ശേരി പോലീസും പിന്നാലെ ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന…
Read More » -
Kerala
ബ്രഹ്മപുരത്ത് ഇതുവരെ ചികിത്സ തേടിയത് 899 പേർ; മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം
കൊച്ചി : മാലിന്യ പ്ലാന്റിന് തീപിടിച്ച ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 17 പേർ കിടത്തി ചികിത്സ സ്വീകരിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും കൊച്ചിയിലെത്തുന്നവർക്ക് മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവ്വെ നടത്തും. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. എലിപ്പനി, ഇൻഫ്ളുവൻസ പ്രതിരോധ…
Read More » -
Kerala
കാസർകോട്ടെ ടാറ്റ ആശുപത്രി പൊളിച്ചു നീക്കുന്നു: നിലവിലെ കണ്ടെയ്നറുകൾ ഉപയോഗിക്കാനാവില്ലെന്ന് വിദഗ്ധ സമിതി
കൊട്ടും കുരവയുമായാണ് കാസർകോട് ടാറ്റ കോവിഡ് ഹോസ്പിറ്റൽ ആരംഭിച്ചത്. 30 വർഷത്തേക്ക് ഉപയോഗിക്കാമെന്നു പറഞ്ഞ് കോടികൾ മുടക്കി പണിത ടാറ്റ കോവിഡ് ഹോസ്പിറ്റലിലെ കണ്ടെയ്നറുകൾ പൂർണമായും പൊളിച്ചു നീക്കും. ടാറ്റ നിർമിച്ച കണ്ടെയ്നറുകൾ ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ല, അതു കൊണ്ട് അവ പൂർണമായും മാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. 3 വർഷം മുൻപ് പണിത കെട്ടിടം ഇനി പ്രവർത്തനം സാധ്യമല്ലാത്ത അവസ്ഥയിലാണെന്നു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ടാറ്റയാണു പണിതു നൽകിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. പക്ഷേ കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ആശുപത്രി കെട്ടിടം തകരാർ കാരണം. കെട്ടിടത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്. മേൽക്കൂര ചോർന്നൊലിക്കുന്നു. പ്ലൈവുഡ് കൊണ്ടു നിർമിച്ച തറ നാശാവസ്ഥയിലാണ്. തീ പിടിത്ത സാധ്യത ഏറെയാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററുകൾ അടക്കം ഉപകരണങ്ങളും ജീർണാവസ്ഥയിലായി.…
Read More » -
Kerala
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക്
ബെംഗ്ലൂരു: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺടയുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി പറയുന്നു. 2021 സെപ്റ്റംബർ ആറിനാണ് കൊച്ചി കോർപ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന് പറയുന്ന കത്തുകൾ കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോന്‍ട ഇന്‍ഫ്രാടെക് പ്രതികരിച്ചു. തീപിടിത്തത്തിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണ്. അന്വേഷണവുമായി നിലവിൽ സഹകരിക്കുന്നുണ്ടെന്നും സോന്‍ട ഇന്‍ഫ്രാടെക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
മാലിന്യ സംസ്കരണത്തിൽ സർക്കാർ തലത്തിൽ ഏകോപനമില്ല, അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാൻ; ബ്രഹ്മപുരം തീ പിടിത്തത്തിൽ അന്വേഷണം വേണമെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ്
കൊച്ചി: ബ്രഹ്മപുരം തീ പിടിത്തത്തിൽ അന്വേഷണം വേണമെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണ്. മാലിന്യ സംസ്കരണത്തിൽ സർക്കാർ തലത്തിൽ ഏകോപനമില്ല. വിഷയത്തിൽ മന്ത്രിതലത്തിൽ നടക്കുന്ന ചർച്ച നിരാശാജനകമാണെന്നും വി ഡി സതീശൻ പറഞ്ഞു. അതേ സമയം, ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകളിലെത്തി സർവ്വേ നടത്തും. പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെ വ്യക്തമായ ചിത്രം സർവ്വേയിലറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യ സർവേ നടത്താൻ തീരുമാനിച്ചത്.
Read More » -
India
ഭാര്യക്കു നൽകുന്ന ജീവനാംശം വെട്ടിക്കുറയ്ക്കണമെന്ന് ഭർത്താവ്, പൊളിച്ചടുക്കി കോടതി
വിവാഹം കഴിച്ച ശേഷം ഭാര്യയുടെ തുടർന്നുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഭർത്താവ് ബാധ്യസ്ഥനെന്ന് കോടതി. വരുമാനം ചൂണ്ടിക്കാട്ടി ഭാര്യയുടെ ജീവനാംശം വെട്ടിക്കുറയ്ക്കണം എന്ന ഭർത്താവിൻ്റെ ഹർജിയിലാണ് ഡെൽഹി അഡീഷണൽ സെഷൻസ് കോടതി രൂക്ഷ വിമർശനം നടത്തിയത്. കീഴ്‌ക്കോടതി നിശ്ചയിച്ച പ്രതിമാസം 8,000 രൂപ ജീവനാംശം നൽകാൻ ഭർത്താവിന് കോടതി കർശന നിർദ്ദേശം നൽകി. ‘വിവാഹത്തിന് മുമ്പ് ആണുങ്ങൾ നിറയേ വാഗ്ദാനങ്ങളാണ് നൽകുന്നത്. സമ്പാദിക്കാനുള്ള വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു, എന്നാൽ വിവാഹശേഷം, ബന്ധം വഷളാകുമ്പോൾ അയാൾ തൊഴിൽരഹിതനാണെന്ന് പറയുന്നു. ഒരു വ്യക്തി വിവാഹിതനാകുമ്പോൾ, അതിനോടൊപ്പം വരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവണം.’ കർക്കർദൂമയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അരുൺ സുഖിജ പറഞ്ഞു. യുവാവിന്റെ വിവാഹ നിശ്ചയവും വിവാഹവും പഞ്ചനക്ഷത്ര ഹോട്ടലിലാണ് നടന്നത്. എന്നാൽ മാസം നാലായിരം രൂപ മാത്രമാണ് വരുമാനമെന്നാണ് ഇപ്പോൾ യുവാവ് പറയുന്നത്. പിന്നെ എങ്ങനെ എണ്ണായിരം രൂപ ജീവനാംശം നൽകുമെന്നാണ് അയാൾ വാദിച്ചത്. തെളിവിനായി തഹസിൽദാറിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.…
Read More » -
LIFE
‘നല്ല സമയ’ത്തിൻ്റെ സമയം തെളിയുമോ ? എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി; നന്ദി പറഞ്ഞ് ഒമർ ലുലു
ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസ് എടുത്തിരുന്നത്. “നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി”, എന്നാണ് കേസ് റദ്ദാക്കിയ വിവരം അറിയിച്ചു കൊണ്ട് ഒമർ കുറിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് നല്ല സമയത്തിനെതിരെ എക്സൈസ് കേസെടുത്തത്. സിനിമയുടെ റിലീസിന് പിന്നാലെ ആയിരുന്നു ഇത്. ശേഷം 2023…
Read More » -
Health
മദ്യം അരുതേ: ചായ. കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കൂ; വേനൽ ചൂടിൽ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങള്‍
വേനല്‍ക്കാല ഭക്ഷണം മറ്റ് കാലാവസ്ഥയിലെ ഭക്ഷണങ്ങളുമായി തികച്ചും വ്യത്യസ്തമാണ്. താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ കടുത്ത ചൂടിനെ നേരിടാൻ കഴിയൂ എന്നാണ് വിദഗ്‌ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇടയ്ക്കിടെ ശുദ്ധമായ ജലം, നാരങ്ങാവെള്ളം, ഒ.ആര്‍.എസ് ലായനികള്‍, ജ്യൂസുകള്‍, ലസി, സംഭാരം മുതലായ കുടിക്കാം. ഇത്തരം പാനീയങ്ങളില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. മദ്യം, ചായ , കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കുക. പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും. വേനല്‍ക്കാലത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. വ്യത്യസ്തങ്ങളായ വൈറല്‍ പനികൾ കേരളമാകെ വ്യാപിച്ചു കഴിഞ്ഞു. ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളും ചൂടുകാലത്ത് പതിവാണ്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട…
Read More »
