CrimeNEWS

കുമ്പസാരം: ബാല്യകാലത്ത് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്  ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍

    ബാല്യകാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വെളിപ്പെടുത്തി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ബാല്യത്തില്‍ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മര്‍ദ്ദിച്ചിരുന്നു എന്നുമാണ് സ്വാതിയുടെ വെളിപ്പെടുത്തല്‍. ദേശീയ വനിതാ കമ്മിഷൻ അംഗവും നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവും കഴിഞ്ഞ ദിവസം സമാനമായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.

നാലാം ക്ലാസ് വരെ പിതാവിനൊപ്പമാണ് താന്‍ താമസിച്ചിരുന്നതെന്നും ഇതിനിടക്ക് പല തവണ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നും സ്വാതി വെളിപ്പെടുത്തുന്നു.

അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ തന്നെ തനിക്ക് ഭയമായിരുന്നു. പേടിച്ച് കട്ടിലിനടിയില്‍ ഒളിച്ചിരുന്നിട്ടുണ്ട്. പിതാവ് പലപ്പോഴും മുടിക്ക് കുത്തിപ്പിടിച്ചിരുന്നു. ഇത് തനിക്ക് കടുത്ത വേദനയാണ് സമ്മാനിച്ചതെന്നും സ്വാതി പറഞ്ഞു. ഒരുപാട് വേദനകള്‍ അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാവുകയുള്ളൂവെന്നും സ്വാതി പറയുന്നു.

സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ തനിക്ക് എങ്ങനെ സഹായിക്കാനാകും എന്നതിനെ കുറിച്ചും കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരെ പാഠംപഠിപ്പിക്കുന്നതിനെ കുറിച്ചും എല്ലാ രാത്രിയും ആലോചിക്കുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

പീഡനത്തിനിരയാകുന്ന കുട്ടികളെ സഹായിക്കണമെന്ന് അന്ന് തന്നെ വിചാരിച്ചതായും അവര്‍ പറഞ്ഞു. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന പുരുഷന്‍മാരെ പാഠം പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സ്വാതി വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: