Month: March 2023
-
Kerala
തലശേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം
തലശേരി: മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം ലോറിയിടിച്ച് തലശേരി പിലാക്കൂല്‍ സ്വദേശികളായ രണ്ട് കാര്‍ യാത്രക്കാര്‍ മരിച്ചു. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അബ്ദുര്‍ റൗഫ്, റഹീം എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ.
Read More » -
Movie
മലയാറ്റൂർ രാമകൃഷ്ണൻ പി.എൻ മേനോൻ ടീം ഒരുക്കിയ, സോമൻ നായകനായ ‘ഗായത്രി’ പ്രദർശനത്തിനെത്തിയിട്ട് 50 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ സോമൻ നായകനായ ആദ്യചിത്രം ‘ഗായത്രി’ക്ക് 50 വയസ്സ്. 1973 മാർച്ച് 14 നാണ് മലയാറ്റൂർ രാമകൃഷ്ണൻ എഴുതി പിഎൻ മേനോൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. നിർമ്മാണം ശ്രീധരൻ ഇളയിടം. രാഘവൻ, ജയഭാരതി, ശുഭ എന്നിവരായിരുന്നു മറ്റ് ചില താരങ്ങൾ. പി.എൻ മേനോന്റേതായി 4 ചിത്രങ്ങളാണ് ഇതേ വർഷം പുറത്തിറങ്ങിയത്. ചായം, മഴക്കാറ്, ദർശനം എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഇതിൽ ‘ചായ’ത്തിന്റെ രചനയും മലയാറ്റൂരിന്റേതായിരുന്നു. ബ്രാഹ്മണ സമുദായത്തിൽ അലയടിച്ച മാറ്റത്തിന്റെ കൊടുങ്കാറ്റാണ് ‘ഗായത്രി’യുടെ വിഷയം. സഹസ്രനാമ ശാസ്ത്രികൾ എന്ന ബ്രാഹ്‌മണ പണ്ഡിതൻ (കൊട്ടാരക്കര). അദ്ദേഹത്തിന്റെ മരണകാലമടുത്തു. പൗത്രി ചാണകം പെറുക്കി വിറ്റും അരിയാട്ടിയും ‘പണം’ സമ്പാദിക്കുന്നു. അത് മുത്തച്ഛന്റെ മരണക്രിയകൾക്ക് വേണ്ടിയാണ്. അതേക്കുറിച്ച് മുത്തച്ഛന് അഭിമാനവുമാണ്. അതേസമയം അവൾ കുടുംബത്തിന് മാനിക്കാത്തത് കൂടി ചെയ്‌തു. വെളുത്തേടനായ ഒരുത്തനെ പ്രേമിച്ചു! അവൾ ഒരേസമയം പാരമ്പര്യത്തോട് ആദരവും ആധുനികതയോട് തുറന്ന സമീപനവും കാട്ടി.…
Read More » -
Movie
ഓസ്ക്കാർ ജേതാവ് കീരവാണി മലയാളത്തിന്റെ മധുരം നുണഞ്ഞ സംഗീത സംവിധായകൻ
എം.കെ ബിജു മുഹമ്മദ് കൊഡൂരി മരഗതമണി കീരവാണി ഇന്ത്യക്ക് അഭിമാനമായി ഓസ്ക്കാറിൽ മുത്തമിടുമ്പോൾ മലയാളത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. മലയാളത്തിൽ മരഗത മണിയെന്നും, തെലുങ്കിൽ കീരവാണിയെന്നും, ഹിന്ദിയിൽ എം.എം ക്രീം എന്നും അറിയപ്പെടുന്ന അപൂർവ്വ പ്രതിഭാ ജനുസ്സിന്റെ സർഗ്ഗാത്മകമായ കയ്യൊപ്പാണ് കീരവാണി. സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്നീ വ്യത്യസ്ത കഴിവുകൾ കൊണ്ട് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കി. ഐ.വി ശശി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘നീലഗിരി’യിൽ പി.കെ ഗോപി രചിച്ച പാട്ടുകൾ എല്ലാം മരഗത മണി എന്ന കീരവാണിയുടേതാണ്. ‘മഞ്ഞു വീണ പൊൻ താരകം’, ‘തുമ്പി നിൻ മോഹം പൂവണിഞ്ഞുവോ’, ‘കിളിപാടുമേതോ മലമേട് കാണുവാൻ’ തുടങ്ങിയ പാട്ടുകൾ മൂളാത്തവരായി ആരെങ്കിലും ഉണ്ടോ…? മെലഡിയുടെ ശുദ്ധമായ സംഗീതം ! വിജി തമ്പി സംവിധാനം ചെയ്ത മമ്മൂട്ടി വ്യത്യസ്തമായ വേഷത്തിലെത്തിയ ‘സൂര്യമാനസ’ത്തിലെ ‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം’, ‘മേഘത്തേരിറങ്ങും …’ തുടങ്ങിയ കൈതപ്രത്തിന്റെ വരികൾക്ക് കീരവാണി നൽകിയ സംഗീതം വിഷാദഭരിതമായ നോവായി ഗാനാസ്വാദകരുടെ മനസ്സിൽ കിനിഞ്ഞ് ഇറങ്ങി.…
Read More » -
Kerala
ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീ പിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിയമസഭയിലെ മൌനം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി വാർത്താക്കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഫയർഫോഴ്സിനോട് ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Read More » -
Kerala
സ്വാധീനം ഉപയോഗിച്ചിട്ടില്ല; ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാലെന്ന് സോൺടാ ഇൻഫ്രാടെക് എംഡി
കൊച്ചി: ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാലെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. കരാർ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ലെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. കമ്പനിക്ക് യോഗ്യത ഉണ്ടായിരുന്നതിനാലാണ് കരാർ കിട്ടിയത്. ബയോമൈനിങ് മുൻപരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബയോ മൈനിങ് 32 ശതമാനം പൂർത്തിയാക്കി. ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിന്മാറിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. കൂടുതൽ പണം ചോദിച്ചത് അതുകൊണ്ടാണെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. 500 കോടി രൂപ പ്രൊജക്ട് നിലനിൽക്കുമ്പോൾ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. തന്റെ കമ്പനിക്ക് സ്വാഭാവികമായി ശത്രുക്കളുണ്ടെന്നും അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോർപ്പറേഷൻ കത്തയച്ചെന്ന് പറയുന്നത് വ്യാജമാണെന്നും രാജ്കുമാർ…
Read More » -
Kerala
മുസ്ലീം പിന്തുടർച്ചാവശകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാകാൻ വീണ്ടും വിവാഹിതനായ ഷുക്കൂർ വക്കീലിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി
കോഴിക്കോട്: മുസ്ലീം പിന്തുടർച്ചാവശകാശ നിയമത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാകാൻ വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ശരീ അത്തിനെ എതിർക്കുന്നെന്ന പേരിൽ ഷുക്കൂർ വക്കീൽ നടത്തിയ വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിർക്കുന്നവർ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും കെ എം ഷാജി കോഴിക്കോട്ട് പറഞ്ഞു. വാഫി വഫിയ അലുമിനി അസോസിയേഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകായിരുന്നു ഷാജി. പ്രമുഖ അഭിഭാഷകനും സിനിമാതാരവുമായ ഷുക്കൂർ തന്റെ ഭാര്യ ഡോ ഷീനയെ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇവർ വീണ്ടും വിവാഹം കഴിച്ചത്. മൂന്ന് പെൺ മക്കളോടൊപ്പമാണ് അഡ്വ ഷുക്കൂറും ഷീന ഷുക്കൂറും കല്യാണത്തിന് എത്തിയത്. 28 വർഷങ്ങൾക്ക് മുമ്പ് മതാചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. മാതാപിതാക്കളുടെ നിലപാടിൽ അഭിമാനത്തോടെയാണ്…
Read More » -
LIFE
മഞ്ജു വാര്യരും സൗബിനും വീണ്ടും ഒന്നിക്കുന്ന ‘വെള്ളരി പട്ടണം’ റിലീസ് തീയതി പ്രഖ്യാപിച്ചു
മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് സൌബിന്‍ ഷാഹിറിന്‍റെ കഥാപാത്രം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന…
Read More » -
India
തന്റെ വീട്ടിൽ നിന്ന് സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെ ഇഡി പിടിച്ചെടുത്തുവെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്
ദില്ലി: തന്റെ വീട്ടിൽ നിന്ന് സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെ ഇഡി പിടിച്ചെടുത്തുവെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തേജസ്വിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് തേജസ്വി യാദവ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെയാണ് ഇഡി പിടിച്ചെടുത്തതെന്ന് തേജസ്വി പറഞ്ഞു. അരമണിക്കൂറാണ് ഇഡി ഉദ്യോഗസ്ഥർ തന്റെ ഡൽഹിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ അവർ മുകളിൽ നിന്നുള്ള ഓർഡറിനായി മണിക്കൂറുകളോളം അവിടെ തുടരുകയായിരുന്നു. ഇതിന് പിന്നിൽ അമിത്ഷാ ആയാലും ശരി, ഇത്തരത്തിലുള്ള നാടകങ്ങളുടെ സംവിധാനം നിർബന്ധമായും മാറ്റേണ്ടതാണെന്നും തേജസ്വി യാദവ് പറഞ്ഞു. ഞങ്ങൾ ബിജെപി-ആർഎസ്എസ് പോലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളല്ല. പ്രായോഗിക രാഷ്ട്രീയം പിൻപറ്റുന്നവരാണ്. അവ ഏറ്റെടുക്കാനുള്ള ബോധ്യവും പൊതുജന പിന്തുണയും ഞങ്ങൾക്കുണ്ട്. പക്ഷേ ചിലർ ഭയന്ന് രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും തേജസ്വി കൂട്ടിച്ചേർത്തു. ഭൂമി കുംഭകോണ ആരോപണത്തിലാണ് തേജസ്വിയുടേയും ലാലുവിന്റേയും വീട്ടിൽ പരിശോധനകൾ നടന്നത്. റിയൽ…
Read More » -
India
വീട്ടിനകത്ത് ചാര്‍ജ് ചെയ്യാൻ വച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകൾ; കടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബംഗളൂരു: വീട്ടിനകത്ത് ചാര്‍ജ് ചെയ്യാൻ വച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകൾ. അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായി. കര്‍ണാടകയിലെ മാണ്ഡ്യയാണ് സംഭവം. റൂട്ട് ഇലക്ട്രിക് കമ്പനിയുടെ ബൈക്കാണ് കത്തിനശിച്ചത്. തന്നെ വണ്ടി പൊട്ടിത്തെറിച്ചു. ആറ് മാസം മുമ്പ് 85000 രൂപ കൊടുത്താണ് മുത്തുരാജ് സ്കൂട്ടര്‍ വാങ്ങിയത്. രാവിലെ എട്ടരയോടെ ചാര്‍ജ് ചെയ്യാനായി വീട്ടിനകത്ത് കുത്തിയിട്ടതായിരുന്നു ഉടമയായ മുത്തുരാജ്. കുത്തിയിട്ട് നിമിഷങ്ങൾക്കകംമാണ്ഡ്യ ജില്ലയിൽ മഡ്ഡുര്‍ താലൂക്കിലെ വലഗേരെഹള്ളിയിലാണ് സംഭവം. വീടിനുള്ളിൽ അഞ്ച് പേർ ഉള്ളപ്പോഴായിരുന്നു സംഭവം. ഭാഗ്യവശാൽ, അപകടസമയത്ത് എല്ലാവരും സ്കൂട്ടറിൽ നിന്ന് അകലെ ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അതേസമയം, സ്‌ഫോടനത്തിൽ ടിവി, ഫ്രിഡ്ജ്, ഡൈനിംഗ് ടേബിൾ, മൊബൈൽ ഫോണുകൾ എന്നിവയടക്കം നിരവധി സാധനങ്ങൾ കത്തി നശിച്ചു. തീ പടരുമ്പോൾ എന്റെ കുടുംബാംഗങ്ങളെല്ലാം വീട്ടിൽ തന്നെയുണ്ടായിരുന്നു. തീ പടര്‍ന്ന് പിടിക്കുമ്പോൾ ഇളയ കൂട്ടി സ്കൂട്ടറിന് അടുത്തായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്ന് തീപടര്‍ന്നപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. രണ്ട് മൂന്ന്…
Read More » -
Sports
വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ആവേശപ്പോരില്‍ ഡല്‍ഹിക്ക് ജയം
മുംബൈ: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സാണ് ആര്‍സിബിയെ ആറ് വിക്കറ്റിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സടിച്ചപ്പോള്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി ലക്ഷ്യത്തിലെത്തി. 15 പന്തില്‍ 29 റണ്‍സടിച്ച ജെസ് ജൊനസന്‍റെയും 32 പന്തില്‍ 32 റണ്‍സടിച്ച മരിസാനെ കാപ്പിന്‍റെയും പോരാട്ടമാണ് ഡല്‍ഹിയെ വിജയവര കടത്തിയത്. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 150-4, ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 154-4. അവസാന രണ്ടോവറില്‍ 16 റണ്‍സും രേണുകാ സിംഗ് എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സുമായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിള്‍ എടുത്ത ഡല്‍ഹിക്കായി മൂന്നാം പന്തില്‍ ജൊനാസന്‍ നേടിയ സിക്സാണ് അവരുടെ ജയം അനായാസമാക്കിയത്. രണ്ടാം പന്തില്‍ തന്നെ ഷഫാലി വര്‍മയെ(0) നഷ്ടമായ ഡല്‍ഹിക്ക് വൈകാതെ മെഗ് ലാനിങിനെയും(15) നഷ്ടമായെങ്കിലും ആലിസ് കാപ്സെ(24 പന്തില്‍…
Read More »