KeralaNEWS

തലശേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം

തലശേരി: മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം ലോറിയിടിച്ച് തലശേരി പിലാക്കൂല്‍ സ്വദേശികളായ രണ്ട് കാര്‍ യാത്രക്കാര്‍ മരിച്ചു. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

അബ്ദുര്‍ റൗഫ്, റഹീം എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ.

Back to top button
error: