KeralaNEWS

ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീ പിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിയമസഭയിലെ മൌനം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി വാർത്താക്കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

ഫയർഫോഴ്സിനോട് ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: