Month: March 2023
-
Tech
പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാൻ പുതിയ സംവിധാനം; ഒരു മിസ്ഡ്‌കോൾ മതി, വിവരങ്ങൾ ഉടനടി
തൊഴിലാളികളെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങൾക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. പിഎഫ് വരിക്കാർക്ക് ഓൺലൈൻ ആയും അല്ലാതെയും അവരവരുടെ അക്കൗണ്ട് വിവരങ്ങൾ അറിയുകയും, ആവശ്യമെങ്കിൽ ഓൺലൈനയിത്തന്നെ പണം പിൻവലിക്കുകയും ചെയ്യാം. നിലവിൽ പിഫ് അക്കൗണ്ട് ബാലൻസ് അറിയാൻ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇപിഎഫ് വരിക്കാരുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 9966044425 എ്ന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ ഉപഭോക്താവിന്റെ പിഫ് അക്കൗണ്ട് ബാലൻസ് എളുപ്പത്തിൽ അറിയാൻ കഴിയും. യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വരിക്കാർക്കാണ് മിസ്ഡ് കോൾ സംവിധാനത്തിലൂടെ ബാലൻസ് വിവരങ്ങൾ അറിയാൻ കഴിയുക. മിസ്ഡ് കോൾ സൗകര്യം ലഭിക്കാനായി ചെയ്യേണ്ടത് ആദ്യം ഉപഭോക്താവിന്റെ ഏകീകൃത പോർട്ടലിൽ യുഎഎൻ നമ്പർ ഉപയോഗിച്ച് മൊബൈൽ നമ്പർ രജിസറ്റർ ചെയ്യേണ്ടതുണ്ട്. പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവയിലേതെങ്കിലുമൊന്നിന്റൈ കെവൈസി ലഭ്യമാക്കണം നിങ്ങളുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്നും 9966044425…
Read More » -
Crime
പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം; പബ്ലിക് പ്രോസിക്യൂട്ടർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തൃശ്ശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാക്കേസ് എടുത്തു. ചാവക്കാട് കോടതിയിലെ അഡ്വ. കെ.ആർ. രജിത്കുമാറിനെതിരെയാണ് കേസ്. ചാവക്കാട് പൊലീസാണ് കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് ഇടുക്കിയിൽ നിന്ന് യുവതിയെ ഗുരുവായൂരിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിൽ രണ്ട് പ്രതികൾക്കെതിരെ വിചാരണ കുന്നംകുളം കോടതിയിൽ തുടരുകയാണ്. ഇരയെ താനാണ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് പിൻവലിപ്പിക്കാന രജിത് കുമാർ ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതി നൽകിയ സ്വകാര്യ അന്യായം സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Read More » -
Crime
മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസ്: രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞ ഇടുക്കി സ്വദേശിനി ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ
ഏറ്റുമാനൂർ: അതിരമ്പുഴയിലുള്ള മുത്തൂറ്റ് നിധി ലിമിറ്റഡിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ പത്മനാഭന്റെ ഭാര്യ തങ്കമ്മ(41)യെ ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. തങ്കമ്മയും സുഹൃത്തുക്കളും ചേർന്ന് 2021ൽ അതിരമ്പുഴ പ്രവർത്തിക്കുന്ന മിനി മുത്തൂറ്റ് നിധി എന്ന സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സ്വർണം പരിശോധിച്ചതില്‍ നിന്നും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളായ പാണ്ടൻപാറയിൽ വീട്ടിൽ അപ്പക്കാള എന്ന് വിളിക്കുന്ന രാകേഷിനെ പിടികൂടുകയും ചെയ്തിരുന്നു. മറ്റു പ്രതികൾ രണ്ടു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേകം അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ…
Read More » -
Crime
മണ്ണ് എടുക്കുന്ന സ്ഥലത്തെത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പാമ്പാടിയിൽ മൂന്നുപേർ അറസ്റ്റിൽ
പാമ്പാടി: യുവാവ് മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ സാജൻ വർഗീസ് മകൻ രഞ്ജിത്ത് സാജൻ (37), പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32), മീനടം എടാട്ടുപടി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ കുര്യാക്കോസ് മകൻ റ്റോം കുര്യാക്കോസ് (53) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കങ്ങഴ മുണ്ടത്താനം ഭാഗത്തുള്ള യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് സമീപസ്ഥലത്തെ വീട്ടിൽ നിന്നും ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനിടയിൽ സമീപവാസികളായ ഇവർ വരികയും, ഇവിടെനിന്ന് മണൽ കൊണ്ടുപോകണമെങ്കിൽ 2000 രൂപ തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച യുവാവിന് നേരെ ഇവർ അസഭ്യം പറയുകയും, ഹിറ്റാച്ചി ഓടിച്ചിരുന്ന ഇയാളുടെ ഡ്രൈവറെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.…
Read More » -
Crime
വഴിയിലേക്ക് മതിൽ ഇറക്കി കെട്ടിയതിനെ അയൽവാസി ചോദ്യം ചെയ്തു, സംഘർഷം; ചിങ്ങവനത്തിൽ യുവാവ് അറസ്റ്റിൽ
ചിങ്ങവനം: അതിർത്തി തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി വില്ലേജിൽ റെയിൽവേ ക്രോസ് ഭാഗത്ത് വാലുപറമ്പിൽ വീട്ടിൽ സുജിൽ ദേവ് (36)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. സുജിൽ വഴിയിലേക്ക് മതിൽ ഇറക്കി കെട്ടിയതിനെ അയൽവാസിയായ രവി ചോദ്യം ചെയ്യുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇയാള്‍ കമ്പിവടി ഉപയോഗിച്ച് രവിയെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ. ജിജു ടി.ആർ, സി.പി.ഒമാരായ സതീഷ് എസ്, സലമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി; മരുന്നുകള്‍ സൗജന്യമായി നല്‍കും
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്ക്കായി ഈ പ്രദേശങ്ങളില്‍ എത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക. ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്‌നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. വിദഗ്ദ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്‌സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധനാ വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി രാജേഷ്…
Read More » -
Crime
രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം മാറ്റിയത് എന്തുകൊണ്ട് ? പിന്നിൽ ഒറ്റ ഉപദേശം; യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ
ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്‍റെ തീരുമാനം മാറ്റിയതിന്‍റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനികാന്ത്. ശനിയാഴ്ച നടന്ന ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലാണ് രജനികാന്ത് ഈ കാര്യം തുറന്നു പറഞ്ഞത്. പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്‍റെ സാപ്പിയന്‍സ് ഫൌണ്ടേഷന്‍റെ 25 വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു രജനി. രജനികാന്തിനെ 2010 മുതല്‍ ചികില്‍സിക്കുന്ന ഡോക്ടറാണ് ഡോ. രാജന്‍ രവിചന്ദ്രന്‍. ഡോ. രാജന്‍ രവിചന്ദ്രന്‍റെ ഉപദേശത്തെ തുടര്‍ന്നാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം പിന്‍വലിച്ചത് എന്നാണ് രജനി പറയുന്നത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഈ ചടങ്ങളില്‍ പങ്കെടുത്തിരുന്നു. എനിക്ക് ആദ്യം വൃക്ക അസുഖം കണ്ടെത്തിയപ്പോള്‍ എന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടുത്തെ പരിചരണം തൃപ്തികരമായിരുന്നില്ല. അക്കാലത്താണ് ഡോ. രാജനെ കാണുന്നത്. അന്ന് എന്‍റെ 60 ശതമാനം വൃക്കയും തകരാര്‍ ആയിരുന്നു. അദ്ദേഹം കൃത്യമായ ആരോഗ്യ നിര്‍ദേശം എനിക്ക് നല്‍കി. ഞാന്‍ അത് വളരെക്കാലം നന്നായി പാലിച്ചു. എന്നാല്‍ ഒരു ഘട്ടത്തില്‍ വൃക്ക…
Read More » -
Crime
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടി; മധുവിധു ദിവസങ്ങളുടെ ചൂടാറും മുമ്പേ ആഭരണങ്ങളും പണവുമായി മുങ്ങി!
ലഖ്നൗ: വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് സമീപ ഗ്രാമത്തിലെ യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇരുവരും സന്തോഷത്തോടെയാണ് ജീവിതം തുടങ്ങിയത്. മധുവിധു ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവാവ് ജോലിക്ക് പോയി തുടങ്ങി. ഈ തക്കം നോക്കി, യുവതി വെള്ളിയാഴ്ച ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി കാമുകനൊപ്പം ഒളിച്ചോടി. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഭാര്യയെ കണ്ടില്ല. തുടർന്ന് ഭാര്യയുടെ അമ്മയെയും അച്ഛനെയും ബന്ധപ്പെട്ടു. സ്വന്തം വീട്ടിലും ഭാര്യ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഇയാൾ പരിഭ്രാന്തനായി. ഏറെ വൈകിയും കണ്ടെത്താനാകാത്തതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനുമായി ഒളിച്ചോടിയതാണെന്ന് വ്യക്തമായത്. വിവാഹ ആഭരണങ്ങളും പണവുമായിട്ടാണ് യുവതി ഒളിച്ചോടിതയാത്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീടാണ് യുവാവ് മനസ്സിലാക്കിയത്. ഇയാൾ യുവതിക്കും കാമുകനുമെതിരെ പരാതി നൽകി. ഒളിവിൽ പോയ ദമ്പതികൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ…
Read More » -
NEWS
യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാന്‍ മാസത്തില്‍ ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ആകെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് സാധാരണ ഗതിയില്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് നിയമപ്രകാരമുള്ള പ്രവൃത്തി സമയം. ആഴ്‍ചയില്‍ ഇങ്ങനെ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. റമദാനില്‍ ഇത് പ്രതിദിനം ആറ് മണിക്കൂറായം ആഴ്ചയില്‍ 36 മണിക്കൂറായും കുറയുമെന്നാണ് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിന പ്രവൃത്തിസമയ പരിധി മറികടക്കാതെ ജോലിയുടെ സ്വഭാവവും ആവശ്യകതയും പരിഗണിച്ച് കമ്പനികള്‍ക്ക് അനിയോജ്യമായ തരത്തില്‍ ജോലി സമയം ക്രമീകരിക്കുകയോ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു. The Ministry of Human Resources and Emiratisation (MoHRE) has announced a reduction of 2 working hours…
Read More » -
LIFE
രണ്‍ബീര്‍ കപൂറിന്റെ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ വൻ ഹിറ്റിലേക്ക്, കളക്ഷൻ റിപ്പോര്‍ട്ട്
രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രമാണ് ‘തൂ ഝൂതി മേയ്‍ൻ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രം വൻ ഹിറ്റാകുകയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും തുടര്‍ന്ന് 10.34 കോടി, 10.56 കോടി, 16.57 കോടി, 17.08 കോടി എന്നിങ്ങനെ നേടി കളക്ഷൻ 70.24 കോടിയിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. #TuJhoothiMainMakkaar packs a solid number in its…
Read More »