Movie

ഓസ്ക്കാർ ജേതാവ് കീരവാണി മലയാളത്തിന്റെ മധുരം നുണഞ്ഞ സംഗീത സംവിധായകൻ

എം.കെ ബിജു മുഹമ്മദ്

കൊഡൂരി മരഗതമണി കീരവാണി
ഇന്ത്യക്ക് അഭിമാനമായി ഓസ്ക്കാറിൽ മുത്തമിടുമ്പോൾ മലയാളത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്.
മലയാളത്തിൽ മരഗത മണിയെന്നും, തെലുങ്കിൽ കീരവാണിയെന്നും, ഹിന്ദിയിൽ എം.എം ക്രീം എന്നും അറിയപ്പെടുന്ന അപൂർവ്വ പ്രതിഭാ ജനുസ്സിന്റെ സർഗ്ഗാത്മകമായ കയ്യൊപ്പാണ് കീരവാണി.
സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്നീ വ്യത്യസ്ത കഴിവുകൾ കൊണ്ട് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കി.

Signature-ad

ഐ.വി ശശി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘നീലഗിരി’യിൽ പി.കെ ഗോപി രചിച്ച പാട്ടുകൾ എല്ലാം മരഗത മണി എന്ന കീരവാണിയുടേതാണ്. ‘മഞ്ഞു വീണ പൊൻ താരകം’, ‘തുമ്പി നിൻ മോഹം പൂവണിഞ്ഞുവോ’, ‘കിളിപാടുമേതോ മലമേട് കാണുവാൻ’ തുടങ്ങിയ പാട്ടുകൾ മൂളാത്തവരായി ആരെങ്കിലും ഉണ്ടോ…?
മെലഡിയുടെ ശുദ്ധമായ സംഗീതം !

വിജി തമ്പി സംവിധാനം ചെയ്ത മമ്മൂട്ടി വ്യത്യസ്തമായ വേഷത്തിലെത്തിയ
‘സൂര്യമാനസ’ത്തിലെ ‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം’, ‘മേഘത്തേരിറങ്ങും …’ തുടങ്ങിയ കൈതപ്രത്തിന്റെ വരികൾക്ക് കീരവാണി നൽകിയ സംഗീതം
വിഷാദഭരിതമായ നോവായി ഗാനാസ്വാദകരുടെ മനസ്സിൽ കിനിഞ്ഞ് ഇറങ്ങി.
ഭരതൻ സംവിധാനം ചെയ്ത
‘ദേവരാഗ’ത്തിലെ എല്ലാ പാട്ടുകളും മറ്റൊരനുഭൂതിയാണ് ശ്രോതാക്കളിൽ സൃഷ്ടിക്കുന്നത്.
തമിഴ് നടൻ അരവിന്ദ് സ്വാമി കളംനിറഞ്ഞാടിയ ദേവരാഗം
‘യയയാ യാദവ നിനക്കറിയാം’, ‘ശശികല ചാർത്തിയ ദീപാവലയം…’ ഈ പാട്ടുകൾ കേട്ടാൽ ആരാണ് ചുവട് വെയ്ക്കാത്തത്.
ദേവരാഗത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്..
ആലഞ്ചേരി തമ്പ്രാക്കൾ,
മാണിക്യചെമ്പഴുക്കാ,
വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ സിനിമകളിൽ മരതകമണിയുടെ സ്വരമാധുര്യവും മലയാളി നുണഞ്ഞിറക്കി.
ദക്ഷിണേന്ത്യയിൽ നിന്നും
ലോകത്തിന്റെ സർഗ്ഗാത്മ ഭൂപടത്തിൽ
‘ശുദ്ധസംഗീത’വുമായി എത്തി
ഓസ്ക്കാർ കരഗതമാക്കുമ്പോൾ
മലയാളത്തിന്റെ കൂടി പുണ്യമാണത്.

Back to top button
error: