Month: March 2023

  • Kerala

    ”ഷാഫി അടുത്ത തവണ തോല്‍ക്കും; ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്”

    തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കര്‍, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണത്തെ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കി. ബ്രഹ്‌മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എന്‍.ജയരാജിനെ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു. ”ടി.ജെ. വിനോദ് എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങള്‍…

    Read More »
  • Crime

    അര്‍ച്ചന വന്നത് ബന്ധം പിരിയാന്‍? മലയാളി യുവാവ് തള്ളിയിട്ടതെന്ന് എയര്‍ഹോസ്റ്റസിന്റെ അമ്മ

    ബംഗളൂരു: ഹിമാചല്‍ പ്രദേശ് സ്വദേശിനി എയര്‍ഹോസ്റ്റസ് കോറമംഗലയിലെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണു മരിച്ച സംഭവത്തില്‍ അറസ്റ്റിലായത് മലയാളി യുവാവ്. കാസര്‍ഗോട് സ്വദേശിയായ സുഹൃത്ത് ആദേശിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 11ന് പുലര്‍ച്ചെ ഫ്‌ളാറ്റില്‍ നിന്ന് അര്‍ച്ചന ധിമന്‍ (28) വീണതിനു പിന്നാലെ ആദേശ്, പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദേശ് മകളെ തള്ളിയിടുകയായിരുന്നെന്ന അര്‍ച്ചനയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. നഗരത്തിലെ സോഫ്റ്റ്വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും 7 മാസമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ മാസം 7 നാണ് ദുബായില്‍നിന്ന് അര്‍ച്ചന ബംഗളൂരുവില്‍ എത്തിയത്. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ബന്ധം പിരിയാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അര്‍ച്ചന ദുബായില്‍നിന്നു ബംഗുളൂരുവില്‍ എത്തിയതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി ഇരുവരും തിയറ്ററില്‍ സിനിമ കാണാന്‍ പോയി. ഇതിനുശേഷം താമസസ്ഥലത്ത്…

    Read More »
  • Social Media

    എണ്ണക്കപ്പലിനെ അമ്മാനമാടി രാക്ഷസത്തിര; വീഡിയോ കണ്ട് കിളിപാറി നെറ്റിസണ്‍സ്

    കരയിലിരിക്കുന്നവര്‍ക്ക് കടലിന്റെ ആഴമറിയില്ലെന്ന് പറയുന്ന പോലെയാണ്, കടലിന്റെ കരുത്തും അറിയില്ല. കടലിന്‍െ്‌റ കരുത്ത് കാട്ടിത്തരുന്നൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വൈറലായി. അതിശക്തമായ കടല്‍ത്തിരയില്‍ ആടിയുലയുന്ന ഒരു കപ്പലിന്റെ വീഡിയോ ആയിരുന്നു അത്. ശക്തമായ തിരമാലയെ കപ്പല്‍ അതിജീവിക്കുമെന്ന് കരുതാന്‍ തന്നെ പ്രയാസം. അത്രയ്ക്ക് ശക്തമായിരുന്നു തിരയിളക്കവും കാറ്റും. https://twitter.com/OTerrifying/status/1627917241680535553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627917241680535553%7Ctwgr%5E039684908095f98b07ed4e081c8be54b233551a2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FOTerrifying%2Fstatus%2F1627917241680535553%3Fref_src%3Dtwsrc5Etfw ഭീമാകാരമായ എണ്ണക്കപ്പലിന്റെ ഏറ്റവും മുകളിലെ ഡക്കില്‍ നിന്നും ചിത്രീകരിച്ച 14 സെക്കന്റ് മാത്രമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 21 ന് @OTerrifying എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ശബ്ദമില്ല. എന്നാല്‍, ദൃശ്യങ്ങള്‍ അത്രമേല്‍ ഭീതിജനകമാണ്. അതിശക്തമായ കാറ്റില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് എണ്ണക്കപ്പല്‍ ആടിയുലയുകയാണ്. ചില നിമിഷങ്ങളില്‍ കപ്പല്‍ ആകാശത്താണെന്ന പ്രതീതിയാണുള്ളത്. അത്രയ്ക്ക് ഉയരത്തിലേക്ക് കപ്പലിനെ തിരമാലകള്‍ എടുത്തുയര്‍ത്തുന്നു. എന്നാല്‍ അടുത്ത നിമിഷം അത് പോലെ തന്നെ താഴ്ത്തുകയും ചെയ്യുന്നു. ഒരു നിമിഷം ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ആളെ കുറച്ച് ഓര്‍ത്താല്‍ അതിലേറെ ഭയാനകത…

    Read More »
  • Crime

    ഏഴ് മാസം ഒന്നിച്ച് താമസിച്ചശേഷം മുന്‍ ഭര്‍ത്താവിനൊപ്പം പോയി; കണ്ണൂരില്‍ കോടതി ജീവനക്കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം

    കണ്ണൂര്‍: കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരിയായ നടുവില്‍ സ്വദേശി കെ ഷാഹിദ(46)യ്ക്ക് നെരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗത്തും ആസിഡ് വീണ് സാരമായി പൊള്ളലേറ്റ ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ക്ലര്‍ക്ക് ചപ്പാരപ്പടവ് കൂവേരിയിലെ മടത്തില്‍ മാമ്പള്ളി അഷ്‌ക്കറിനെ(52) പോലീസ് അറസ്റ്റുചെയ്തു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിന് സമീപം ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. ഷാഹിദ കോടതിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ കാത്തിരുന്ന അഷ്‌കര്‍ സമീപത്തുപോയി സംസാരിച്ചു. പിന്നീട് കൈയില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. ശേഷം കുപ്പിയോടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ നിലത്തുവീണ ഷാഹിദ അലറിക്കരഞ്ഞു. ആസിഡ് വീണ് തലമുടിയും വസ്ത്രങ്ങളും കരിഞ്ഞു. മുഖത്തും ചുമലിലും കൈകളിലും പൊള്ളലേറ്റു. ഷാഹിദയുടെ തൊട്ടുപിന്നിലുണ്ടായിരുന്ന മുന്‍സിഫ് കോടതി ജീവനക്കാരന്‍ പയ്യാവൂര്‍ സ്വദേശി പ്രവീണ്‍ തോമസിനും നഗരത്തില്‍ പത്ര…

    Read More »
  • Crime

    വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനം കത്തിച്ചത് കാപ്പ കേസ് പ്രതി; ഏറെപ്പണിപ്പെട്ട് ചാണ്ടി ഷമീമിനെ പൊക്കി

    കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീമിനെ പോലീസ് പിടികൂടി. രാവിലെ മുതല്‍ ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. ഉഴാദിയില്‍ നിന്നാണ് ഷമീമിനെ ബലം പ്രയോഗിച്ച് പിടികൂടിയത്. ഇതിനിടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇയാള്‍ വളപട്ടണം സ്റ്റേഷനില്‍ കടന്ന് അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ടത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്പ് നിന്ന് അഗ്‌നിരക്ഷാസേനയെത്തി നാല് മണിയോടെയാണ് തീ അണച്ചത്. ഷമീം തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി ബഹളംവച്ചിരുന്നു. ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പോലീസിന് നേരത്തേ സംശയമുണ്ടായിരുന്നു.    

    Read More »
  • Crime

    യുവതിയുടെ മൃതദേഹം റെയില്‍വേസ്റ്റേഷനില്‍ ഡ്രമ്മില്‍; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

    ബംഗളൂരു: ഡ്രമ്മിനുള്ളില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയില്‍വേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേര്‍ന്നാണ് ഡ്രം കണ്ടെത്തിയത്. മൂന്ന് പേര്‍ ചേര്‍ന്ന് മൃതദേഹം വിശ്വേശ്വരയ്യ റെയില്‍വെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32 നും 35 നുമിടയില്‍ പ്രായമുണ്ട്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നതെന്നും പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് വരെ മരിച്ച ഒരു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. തീര്‍ത്തും അഴുകിയ നിലയില്‍ ഡ്രമ്മിലാക്കി റെയില്‍വേ സ്റ്റേഷനുകളില്‍ ആണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. ഡിസംബര്‍ രണ്ടാം ആഴ്ചയിലാണ് ബയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനുവരി നാലിനാണ് യശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനില്‍ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഒന്നാമത്തെ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്താണ് നീല ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ…

    Read More »
  • Kerala

    കോണ്‍ഗ്രസില്‍ അനുനയനീക്കം; സുധാകരനെയും എം.പിമാരെയും ചര്‍ച്ചയ്ക്ക് വിളിച്ച് കെ.സി.

    ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരേ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും എംപിമാരെയും കെ.സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചര്‍ച്ച നടന്നേക്കും. നേതൃത്വത്തിന് എതിരായ പരസ്യവിമര്‍ശനത്തില്‍ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്‌നും രൂക്ഷമാക്കിയത്. മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാര്‍ക്കെതിരേ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. അച്ചടക്ക വിഷയമായതിനാല്‍ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. നേതാക്കള്‍ക്ക് ഇരുവര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പോലും കെപിസിസി നേതൃത്വം അവസരം നല്‍കിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം.കെ രാഘവനും കെപിസിസി മുന്‍ അധ്യക്ഷന്‍ കൂടിയായ കെ മുരളീധരനും ഇടഞ്ഞു…

    Read More »
  • Crime

    ഓട്ടോ മറിഞ്ഞ് സുഹൃത്ത് മരിച്ചു; മൃതദേഹം അടിപ്പാതയിലുപേക്ഷിച്ച് യുവാക്കള്‍!

    ന്യൂഡല്‍ഹി: അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചതിന് മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഡല്‍ഹിയിയിലാണ് സംഭവം. നാലുപേരും സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതും ഒരാള്‍ മരിച്ചതും എന്ന് പോലീസ് പറഞ്ഞു. വിവേക് വിഹാര്‍ പ്രദേശത്തെ അടിപ്പാതയിലാണ് യുവാക്കള്‍ മൃതദേഹം ഉപേക്ഷിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ യുവാക്കള്‍ തയ്യാറായില്ല. മരിച്ച ശേഷം മൃതദേഹം അതേ ഓട്ടോയില്‍ കൊണ്ടുപോയി വഴിയിലുപേക്ഷിക്കുകയായിരുന്നു. ഈ മൂന്ന് പേരില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

    Read More »
  • Movie

    ദേശിയ-അന്തർ ദേശിയ ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മലയാള സിനിമ ‘ചാപ്പകുത്ത്’

    സി.കെ അജയ് കുമാർ നവാഗതയുവ സംവിധായകരായ അജെഷ് സുധാകരനും മഹേഷ് മനോഹരനും ചേർന്ന് സംവിധാനം ചെയ്ത ‘ചാപ്പകുത്ത്’ ദേശിയ- അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അനുമോദനങ്ങളും പുരസ്കാരങ്ങളും നേടി മുന്നേറുന്നു. ‘അപൂർവരാഗം’, ‘ഇയോബിൻ്റെ പുസ്തകം’ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ തിയറ്റർ ആർട്ടിസ്റ്റും, ‘ബിഗ് ബോസ്’ താരവുമായിരുന്ന ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ലോകേഷാണ് നായകൻ. ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. വിനോദ്. കെ ശരവണൻ – പാണ്ഡ്യൻ കുപ്പൻ ഛായഗ്രഹണവും, വി.എസ് വിശാൽ- സുനിൽ. എം.കെ എന്നിവർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീത സംവിധാനവും പശ്ചാത്തല സംഗീത സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നന്ദു ശശിധരനും ഷിബു കല്ലാറുമാണ് ഗാന രചയിതാക്കൾ. ചിത്ര, ഉണ്ണിമേനോൻ, മധു ബാകൃഷ്ണൻ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ. ജെ.എസ് എൻ്റർടൈൻമെസിൻ്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോളി ഷിബുവാണ്. തിയറ്ററുകളിൽ റിലീസ് ചെയ്യും…

    Read More »
  • Local

    വാഹനങ്ങൾ കൂട്ടിയിടിച്ച് കുവൈറ്റിൽ നിന്ന് അവധിക്കെത്തിയ നഴ്സ് മരിച്ചു, ഭർത്താവിനും മക്കൾക്കും ഗുരുതര  പരുക്ക്

         കു​വൈ​റ്റി​ൽ നഴ്സായി ജോലി ചെയ്യുന്ന ജെസ്റ്റി റോസ്, കുടുംബത്തോടൊപ്പം രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ സന്ദർശിച്ച് ലീവ് കഴിഞ്ഞ് മ​ട​ങ്ങാ​നി​രി​ക്കെ ഇന്നലെ വാഹനാപകടത്തിൻ്റെ രൂപത്തിൽ വന്ന ദുരന്തം ആ പ്രാണൻ കവർന്നു. കട്ട​പ്പ​ന​യി​ല്‍ ബന്ധുക്കളെ സന്ദർശിച്ച് മ​ട​ങ്ങും വഴി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ചങ്ങനാശേരി പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന ജെസ്റ്റി റോസ്  (40) തൽക്ഷണം മരിച്ചു. ഭർത്താവ് ജെ​സി​നും (42), ഇ​വ​രു​ടെ മ​ക്ക​ളാ​യ ജോ​വാ​ന്‍ ജെ​സി​ന്‍ ജോ​ണ്‍ (10), ജോ​നാ റോ​സ് ജെ​സി​ന്‍ (6) എ​ന്നി​വ​ര്‍ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. ബൈക്ക് യാത്രക്കാരനായ കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് (47), ഓട്ടോയിലെ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യയാണ് നഴ്സായ ജെസ്റ്റി. കു​വൈ​റ്റി​ല്‍ നിന്നും ജെ​സി​നും കു​ടും​ബ​വും രണ്ടാഴ്ച…

    Read More »
Back to top button
error: