Month: March 2023

  • Careers

    ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഒഴിവ്; സ്ഥിര നിയമനം, പ്രതിമാസ ശമ്പളം 10,000 റിയാൽ

    ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാലാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്. 21 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 ഫെബ്രുവരി 28 അടിസ്ഥാനപ്പെടുത്തി ആയിരിക്കും പ്രായം കണക്കാക്കുക. സാധുതയുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2023 മാര്‍ച്ച് 24ന് മുമ്പ് എംബസി അറ്റാഷെക്ക് (അഡ്‍മിനിസ്‍ട്രേഷന്‍) അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ വിലാസം: [email protected] Vacancy announcement…!!! pic.twitter.com/u3bwj2I1i0 — India in Qatar (@IndEmbDoha) March 13, 2023

    Read More »
  • LIFE

    ആന്‍റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല ഒടിടിയിലേക്ക്

    ആൻറണി വർഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചതുരം എന്ന സിദ്ധാർഥ് ഭരതൻ ചിത്രം അടുത്തിടെ എത്തിയതും സൈന പ്ലേയിലൂടെ ആയിരുന്നു. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആൻറണി വർഗീസ് എത്തിയ ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിൻറെ തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സംഘട്ടനം…

    Read More »
  • Crime

    പൊൻകുന്നത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    പൊൻകുന്നം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ വീട്ടിൽ മഹേഷ് കെ. എം (24), ഇയാളുടെ സഹോദരനായ മനു കെ.എം(22) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പത്താം തീയതി രാത്രിയോടുകൂടി ചിറക്കടവ് വടക്കുംഭാഗം ഭാഗത്ത് വച്ച് കാറിൽ വരികയായിരുന്ന യുവാവിനെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ ചീത്ത വിളിക്കുകയും തുടർന്ന് വാഹനം നിർത്തി യുവാവ് ഇവരോട് ചീത്ത വിളിച്ചതിനെ ചോദ്യം ചെയ്യുകയും, ഇവർ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് സമീപവാസികൾ എത്തുമ്പോഴേക്കും ഇവർ ബൈക്കിൽ കടന്നു കളയുകയും ചെയ്തു. ഇവരുടെ ആക്രമണത്തിൽ യുവാവിന്റെ മുഖത്തെ അസ്ഥികൾക്ക് പൊട്ടൽ സംഭവിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അഭിലാഷ് എം.ഡി, നിസാർ റ്റി.എച്ച്, എ.എസ്.ഐ അഭിലാഷ് പി. റ്റി, സി.പി.ഓ…

    Read More »
  • Crime

    വൈക്കത്ത് വ്യാപാരിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

    വൈക്കം: വ്യാപാരിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരുവള്ളി ഭാഗത്ത് വടക്കേ കൊട്ടാരം വീട്ടിൽ പൗലോസ് മകൻ നെസ്സി എന്ന് വിളിക്കുന്ന ഷലീൽ ഖാൻ (52) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി വ്യാപാരിയെ വൈക്കം ചാലപറമ്പ് ഭാഗത്തുവച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വ്യാപാരിയെ കയ്യേറ്റം ചെയ്തതിന് ഇയാൾക്കെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ വ്യാപാരി പരാതി നൽകിയതിന്റെ വിരോധം മൂലമാണ് ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ ഷാജി കുമാർ, സി.പി.ഓ അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

    Read More »
  • Crime

    ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു; വൈക്കത്ത് യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

    വൈക്കം: പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പനയം ഭാഗത്ത് കുഴിവാരത്ത് വീട്ടിൽ സിബു (19), പാലക്കാട് പെരിയൻ കുളം ചക്കാന്തറ ഭാഗത്ത് പാലശ്ശേരി വീട്ടിൽ ആദർശ് (20), ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയിൽ ധന്യാ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. സിബു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വരുന്നതിന് സഹായിച്ചതിനാണ് ആദർശിനെയും ധന്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം എസ്‌.എച്ച്.ഓ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Crime

    രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിൽ വിരോധം; ഹെൽത്ത് സെന്ററിൽ അതിക്രമിച്ചുകയറി ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു, ജോലി തടസ്സപ്പെടുത്തി; രാമപുരത്ത് ഒരാള്‍കൂടി അറസ്റ്റിൽ

    രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ ഒരാളെകൂടി പോലീസ്‌ അറസ്റ്റ് ചെയ്തു. രാമപുരം കിഴതിരി ഭാഗത്ത് ചെമ്മലയില്‍ വീട്ടില്‍ തോമസ് മകന്‍ ടോണി തോമസ്(48) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 10ന് രാത്രി 8ന് രാമപുരം ഹെൽത്ത് സെന്ററിൽ രോഗിയുമായി എത്തുകയും ഡോക്ടർ പരിശോധിച്ച് വിടാൻ തുടങ്ങിയപ്പോൾ രോഗിയെ അഡ്മിറ്റ് ആക്കണം എന്നുള്ള ആവശ്യവുമായി ഇവര്‍ വരികയും അതിൽ വഴങ്ങാതിരുന്ന ഹോസ്പിറ്റൽ ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ആയിരുന്നു. തുടർന്ന് ഹോസ്പിറ്റൽ ജീവനക്കാർ പോലീസിൽ പരാതി നല്‍കുകയും, ഇവരില്‍ അർത്തിയിൽ വീട്ടിൽ സ്റ്റാൻലി, വടയാറ്റു കുന്നേൽ വീട്ടിൽ മനു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ടോണി തോമസ് കൂടി പോലീസിന്റെ പിടിയിലാകുന്നത്. രാമപുരം സ്റ്റോഷൻ എസ്.എച്ച്.ഓ ജിഷ്ണു, എസ്.ഐ ജോബി ജോർജ്,…

    Read More »
  • NEWS

    കുട വിന്റെര്‍ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ അസോസിയേഷനുകളുടെ കോര്‍ഡിനേഷന്‍ ഗ്രൂപ്പായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്‌സ് അസോസിയേഷന്‍ ( KUDA ) വിന്റെര്‍ ഫെസ്റ്റ് 2023 കബദ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ഡോക്ടഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ അമീര്‍ അഹമ്മദ് ഉത്ഘാടനം ചെയ്തു. കുട കണ്‍വീനറന്മാരായ അഡ്വ. മുഹമ്മദ് ബഷീര്‍,ഡോജി മാത്യൂ , സോജന്‍ മാത്യൂ ,സത്താര്‍ കുന്നില്‍ (മുന്‍ കുട ജനറല്‍ കണ്‍വീനര്‍) അബ്ദുല്‍ അസീസ് (ജോയ് ആലുക്കാസ് എക് ചേഞ്ച്) അഡ്വ. ജോണ്‍ തോമസ് (Ul S) ബാബുജീ ബത്തേരി,എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലിം രാജ് സ്വാഗതവും, കുട കണ്‍വീനര്‍ ജിയാഷ് അബ്ദുല്‍ കരിം നന്ദിയും പറഞ്ഞു. രണ്ടു ദിവസം നീണ്ടു നിന്ന ഈ സൗഹൃദ സംഗമത്തില്‍ കേരളത്തിന്റെ ഒരു പരിഛേദം പങ്കെടുത്തു. വിവിധങ്ങളായ കലാ-കായിക മത്സരങ്ങളും , അനീഷ് ജേക്കബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയും , വിസ്മയ്…

    Read More »
  • Kerala

    മദ്യപിച്ച് വാഹനമോടിക്കല്‍, സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യല്‍; കെഎസ്ആര്‍ടിസി എടിഒ അടക്കം അഞ്ചുപേര്‍ക്ക് സസ്പെന്‍ഷന്‍

    കോട്ടയം: മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം അഞ്ച് പേരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി.ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയും മദ്യപിച്ച് ജോലി ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി.ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി.ജോണ്‍ എന്നിവര്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. പോലീസ് പരിശോധനയില്‍ പിടിയിലായ ഇവരെ ”ഞാന്‍ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല” എന്ന് ആയിരം പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഇരുത്തി…

    Read More »
  • Social Media

    ഓടുന്ന കാറില്‍നിന്ന് നോട്ടുകള്‍ എറിഞ്ഞ് യുവാവ്; ‘ഫര്‍സി’ സ്‌റ്റൈല്‍ വീഡിയോ വൈറല്‍

    ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകള്‍ എറിയുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ഹിന്ദി വെബ്‌സീരിസായ ‘ഫര്‍സി’യിലെ രംഗം യുവാക്കള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. നോട്ടുകള്‍ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു. #WATCH | Haryana: A video went viral where a man was throwing currency notes from his running car in Gurugram. Police file a case in the matter. (Police have verified the viral video) pic.twitter.com/AXgg2Gf0uy — ANI (@ANI) March 14, 2023 നടന്‍ ഷാഹിദ് കപൂറും സുഹൃത്തും പോലീസില്‍നിന്നു രക്ഷനേടാനായി തിരക്കേറിയ റോഡില്‍ നോട്ടുകള്‍ എറിയുകയും അതു പെറുക്കാനായി ജനങ്ങള്‍ തടിച്ചുകൂടി ട്രാഫിക് പ്രശ്‌നം ഉണ്ടാകുന്നതും ഫര്‍സിയില്‍ കാണിക്കുന്നുണ്ട്. സമാനമായ രീതിയില്‍ തന്നെയാണു യുവാക്കളും ചെയ്യാന്‍ ശ്രമിച്ചത്. ഒരാള്‍ കാറോടിക്കുകയും…

    Read More »
  • NEWS

    ‘മെറ്റ’യുടെ രണ്ടാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ ജോലി നഷ്ടമാകുക 10,000 പേര്‍ക്ക്

    ലോസ് ഏഞ്ചല്‍സ്: വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫേയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ഇത്തവണ പതിനായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. നാലു മാസങ്ങള്‍ക്കു മുമ്പാണ് പതിനൊന്നായിരം പേരം മെറ്റ പിരിച്ചുവിട്ടത്. തങ്ങളുടെ ടീമിന്റെ വലിപ്പം ചുരുക്കാനായി പതിനായിരം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണെന്നും കമ്പനിയിലെ അയ്യായിരം ഒഴിവുകളില്‍ ഇനി നിയമനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നും മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. പുതിയ പദ്ധതികളേയും നിക്ഷേപങ്ങളേയും ലക്ഷ്യമിടുന്ന മെറ്റ ഇനിയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നാണ് സൂചന. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കല്‍ തുടരുകയാണ്. പണപ്പെരുപ്പത്തേതുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുകയാണ്. ഇത് മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതി ആഗോളതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് കരുതല്‍ നടപടിയായാണ് കമ്പനകള്‍ ചെലവുകുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

    Read More »
Back to top button
error: