ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാലാണ് ശമ്പളം.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്.
21 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 ഫെബ്രുവരി 28 അടിസ്ഥാനപ്പെടുത്തി ആയിരിക്കും പ്രായം കണക്കാക്കുക. സാധുതയുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2023 മാര്‍ച്ച് 24ന് മുമ്പ് എംബസി അറ്റാഷെക്ക് (അഡ്‍മിനിസ്‍ട്രേഷന്‍) അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ വിലാസം: [email protected]
Vacancy announcement…!!! pic.twitter.com/u3bwj2I1i0
— India in Qatar (@IndEmbDoha) March 13, 2023