CrimeNEWS

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു; വൈക്കത്ത് യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

വൈക്കം: പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പനയം ഭാഗത്ത് കുഴിവാരത്ത് വീട്ടിൽ സിബു (19), പാലക്കാട് പെരിയൻ കുളം ചക്കാന്തറ ഭാഗത്ത് പാലശ്ശേരി വീട്ടിൽ ആദർശ് (20), ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയിൽ ധന്യാ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

സിബു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വരുന്നതിന് സഹായിച്ചതിനാണ് ആദർശിനെയും ധന്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം എസ്‌.എച്ച്.ഓ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി.

Back to top button
error: