Month: March 2023
-
Crime
150 കിലോ അടയ്ക്ക മോഷ്ടിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന്‍ പറമ്പത്ത് കെ ബഷീര്‍ (48), മലപ്പുറം മക്കരപറമ്പ് സ്വദേശിയായ പുളിമീത്തില്‍ അബ്ദുള്‍ ലത്തീഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 150 കിലോ അടയ്ക്ക പിടികൂടി. ചങ്ങരംകുളത്ത് നിന്ന് മോഷ്ടിച്ച് അടക്ക വില്‍ക്കാന്‍ അരീക്കോട്ടക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
”ബ്രഹ്‌മപുരം കരാര്‍ കമ്പനി ഇടപാടില്‍ ശിവശങ്കറിന് പങ്ക്; മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ട്”
ബംഗളൂരു: ബ്രഹ്‌മപുരം തീപിടിത്തത്തിലും ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ എം. ശിവശങ്കറിനു പങ്കുണ്ട്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ”ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാര്‍ കമ്പനിക്കു നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയില്‍ ഈ വിഷയത്തില്‍ താങ്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കര്‍) ആശുപത്രിയില്‍ ആയതുകൊണ്ടാകാം. ഞാന്‍ എന്തിനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയില്‍ താമസിച്ചു, നിങ്ങള്‍ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.” സ്വപ്ന സുരേഷ് പറഞ്ഞു.
Read More » -
Kerala
എംപിമാരെ താക്കീത് ചെയ്തത് നല്ല ഉദ്ദേശ ശുദ്ധിയോടെ; പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെ. സുധാകരന്‍
ദില്ലി: എംപിമാരെ താക്കീത് ചെയ്തതിന്‍റെ പേരിലുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്‍റെ കാര്യങ്ങൾ സംസാരിച്ചെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധികാരം പ്രയോഗിച്ചതല്ലെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നൽകിയത് അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കുമെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം വിളിച്ച യോഗത്തിന് ശേഷമായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. കെ. സുധാകരനും എംപിമാരും തമ്മിലുള്ള തർക്കം തീർക്കാൻ കെ.സി വേണുഗോപാൽ വിളിച്ച യോഗത്തിൽ രൂക്ഷമായ വാക്പോര് നടന്നെന്നാണ് വിവരം. നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ സുധാകരൻ വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് എം കെ രാഘവൻ വികാരാധീനനായി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
Read More » -
Business
ശതകോടീശ്വരനും വ്യവസായിമായ ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു; വധു വജ്രവ്യാപാരിയുടെ മകൾ
ശതകോടീശ്വരനും വ്യവസായിമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയും വജ്രവ്യാപാരിയുടെ മകൾ ദിവ ജയ്മിൻ ഷായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. മാർച്ച് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് പങ്കെടുത്തത്. മുംബൈയിലും സൂറത്തിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ദിനേഷ് ആൻഡ് കോ-പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനിയുടെ ഉടമയും വജ്രവ്യാപാരിയുമായ ജയ്മിൻ ഷായുടെ മകളാണ് ഗൗതം അദാനിയുടെ മരുമകൾ. അദാനി എയർപോർട്ടുകൾക്കും അദാനി ഡിജിറ്റൽ ലാബുകൾക്കും നേതൃത്വം നൽകുന്നത് ജീത് ആണെന്നാണ് അദാനി ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. 2019-ലാണ് ജീത് അദാനി ഗ്രൂപ്പിൽ ചേർന്നത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയതെന്ന് അദാനി ഗ്രൂപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു. കുടുംബ ബിസിനസിന്റെ ഭാഗമാകുന്നതിനു പുറമേ, ജീത്തു ഒരു പൈലറ്റ് കൂടിയാണ്. വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും വിവാഹം എന്നാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഈ വർഷാവസാനമോ 2024…
Read More » -
Crime
ബിഹാറിലെ ‘സീരിയൽ കിസ്സർ’ ഒടുവിൽ പിടിയിൽ; സിസിടിവി വീഡിയോയില്‍ കുടുങ്ങിയ പ്രതിയെ കുടുക്കിയത് യുവതിയുടെ പരാതി
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഇപ്പോഴും നമ്മുടെ ചുറ്റുപാടുകളില്‍ തുടര്‍ക്കഥയാണ്. എത്ര ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടും, നിയമത്തിന്‍റെ സുരക്ഷിതവലയങ്ങളുണ്ടെന്ന് പറയപ്പെടുമ്പോള്‍ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. പലപ്പോഴും വികലമായ മാനസികാവസ്ഥയുള്ളവരില്‍ നിന്ന് തന്നെയാണ് സ്ത്രീകള്‍ അധികവും ലൈംഗികാതിക്രമങ്ങള്‍ നേരിടാറ്. ഇത്തരം കേസുകളില്‍ പ്രതികളായി വരുന്നവര്‍ക്ക് മാനസികാരോഗ്യപ്രശ്നങ്ങളുടെ ആനുകൂല്യം നല്‍കുന്നതിനെ എതിര്‍ക്കാൻ സാധിക്കുന്നതല്ല. അതേസമയം ഇരകളായ സ്ത്രീകളുടെ മാനസികാവസ്ഥയും അവര്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും നിസാരമാക്കികളയാനും കഴിയില്ല. വളരെ ആഴത്തിലുള്ളൊരു മാറ്റമാണ് ഇക്കാര്യത്തില്‍ സമൂഹത്തില്‍ വരേണ്ടത്. എന്തായാലും അതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല. ഇപ്പോഴിതാ ബീഹാറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ, ബലമായി കടന്നുപിടിച്ച് ഉമ്മ് വയ്ക്കുന്ന ഒരാള്‍. ‘സീരിയല്‍ കിസ്സര്‍’ എന്നാണ് പൊലീസ് ഇയാളെ വിശേഷിപ്പിക്കുന്നത് തന്നെ. ഇയാള്‍ ഒരു യുവതിയെ ബലം പ്രയോഗിച്ച് ഉമ്മവയ്ക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. യുവതി പരാതി കൂടി നല്‍കിയതോടെ ഇയാള്‍ പൊലീസ് പിടിയിലായിരിക്കുകയാണിപ്പോള്‍. പലയിടങ്ങളിലും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാലിപ്പോഴാണ്…
Read More » -
LIFE
ലിയോയില്‍ വിജയിക്കൊപ്പം അഭിനയിക്കാന്‍ സായി പല്ലവിയെ വിളിച്ചു, പക്ഷേ… യുവാക്കളുടെ ഹൃദയം കവർന്ന ‘മലർ മിസ്’ നോ പറഞ്ഞു; എന്തുകൊണ്ട് ?
മാസ്റ്ററിനു ശേഷം വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരോ അപ്ഡേറ്റും വലിയ വാര്‍ത്തയാണ്. ലിയോയില്‍ അഭിനയിക്കുന്ന ഒരോ താരത്തിന്‍റെയും വിശേഷങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ ലിയോയില്‍ വേഷം വാഗ്ദാനം ചെയ്തിട്ടും നിരസിച്ച ഒരു താരത്തിന്‍റെ കാര്യവും വാര്‍ത്തയാകുകയാണ്. തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടി സായി പല്ലവിയാണ് ലോകേഷ് ചിത്രത്തിലെ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 2015 ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി അഭിനയരംഗത്തേക്ക് വന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലർ ടീച്ചര്‍ യുവാക്കളുടെ ഹൃദയം കവർന്നു. സായ് പല്ലവിയുടെ പ്രകടനം കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വന്‍ വിജയമാക്കി. അതിനു ശേഷം കോളിവുഡില്‍ എത്തിയ സായിപല്ലവി മാരി 2, എന്‍ജികെ, ദിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച വിജയം തമിഴില്‍ സായിക്ക് നേടാന്‍ സാധിച്ചില്ല. അതേ സമയം തെലുങ്ക് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം…
Read More » -
Local
‘നമുക്ക് ഗ്രാമങ്ങളിൽ രാപാർക്കാം, പാവങ്ങൾക്കൊപ്പം ചേർന്ന് നിൽക്കാം’
നേരം പുലരുന്നതേയുള്ളൂ. ആറു മണി ആയിട്ടില്ല. ഒറ്റപ്പെട്ട ചില പ്രഭാത സവാരിക്കാരെ ഒഴിച്ചാൽ റോഡ് വിജനം. ഈ നേരത്ത് കോട്ടയം നഗരാതിർത്തിയിൽ ഇറഞ്ഞാൽ പാതയോരത്തെ ചെടികളും വൃക്ഷത്തൈകളും വെള്ളമൊഴിച്ചു നനക്കുകയാണ് ഒരാൾ. ഒപ്പം രണ്ട് കൂട്ടുകാരുമുണ്ട്. പ്രഭാത സവാരിക്കാരിൽ ചിലർ അഭിവാദ്യം ചെയ്ത് കടന്നുപോകുമ്പോഴും ചെടികൾ നനയ്ക്കുന്നതിൽ മാത്രമാണ് അയാളുടെ ശ്രദ്ധ. കോട്ടയം നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് എല്ലാ പ്രഭാതങ്ങളിലും ഈ പതിവ് കാഴ്ച. നഗരസഭാ കൗൺസിലർ അജിത് പൂഴിത്തറയാണ് നേരം പുലരും മുമ്പേ ഉണർന്ന് വന്ന് വഴിയോരത്തെ തണൽമരതൈകളും ചെടികളും വെള്ളമൊഴിച്ച് നനയ്ക്കുന്നത്. ഒരു ജനപ്രതിനിധി എത്രമാത്രം ജനജീവിതമായി ഇടകലർന്ന് ജീവിക്കുന്നു എന്നതിന് ഇതിൽപ്പരം മറ്റൊരു ഉദാഹരണം ഇല്ല. കൊടുംവേനലിൽ വാടിക്കരിഞ്ഞു തുടങ്ങിയ തണൽ വൃക്ഷങ്ങൾക്ക് പതിവായി വെള്ളം ഒഴിക്കുന്നു എന്നതല്ല, ഒരു വ്യക്തിയുടെ മനോഭാവമാണ് ഈ പ്രവർത്തിയിലൂടെ വെളിവാകുന്നത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. സമൂഹത്തിൻ്റെ താഴെത്തട്ടിലാണ് പല ജനപ്രതിനിധികളുടെയും വേരുകൾ. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ മുതൽ…
Read More » -
Kerala
തർക്കം തീർക്കാൻ കെ.സി. വേണുഗോപാൽ വിളിച്ച യോഗത്തിൽ രൂക്ഷമായ വാക്പോര്; സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും, എംപിമാർ പാർട്ടി അച്ചടക്കം ലംഘിക്കാൻ ശ്രമിച്ചെന്നതിൽ ഉറച്ച് കെ സുധാകരൻ
ദില്ലി: കെ.സുധാകരനും എംപിമാരും തമ്മിലുള്ള തർക്കം തീർക്കാൻ കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ രൂക്ഷമായ വാക്പോര്. കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. സംസ്ഥാന കോൺഗ്രസിൽ പാർട്ടി അച്ചടക്കം ലംഘിക്കാൻ എംപിമാർ ശ്രമിച്ചെന്ന വിമർശനത്തിൽ കെ സുധാകരൻ ഉറച്ചുനിന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ എം കെ രാഘവനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് ശശി തരൂർ എംപിയും നിലപാടെടുത്തു. കെ സുധാകരനെതിരെ കെ സി വേണുഗോപാലിനെ ഇന്നലെ കണ്ട ഏഴ് എംപിമാർ ഗുരുതരമായ പരാതി ഉന്നയിച്ചിരുന്നു. എഐസിസി അംഗങ്ങളായ എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി അപമാനിച്ചതാണ് പ്രധാന പരാതി. സംഘടനാ സംവിധാനം കുത്തഴിഞ്ഞെന്നും അറ്റാച്ച്ഡ് സെക്രട്ടറി എന്ന പേരിൽ ഒരാളെ നിയമിച്ച് കെ സുധാകരൻ മാറി നിൽക്കുകയാണെന്നും എംപിമാർ പരാതി അറിയിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കെ സി വേണുഗോപാൽ ചർച്ച വിളിച്ചത്. പുനസംഘടന അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങളുണ്ട്. ഈ…
Read More » -
India
മൈസൂരു – ബംഗളൂരു എക്‌സ്പ്രസ് വേയിൽ ടോള്‍ പിരിവ് തുടങ്ങി
ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ ടോൾ ടാക്‌സ് നൽകണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ ) മാർച്ച് 14ന് രാവിലെ 8 മണി മുതൽ എക്‌സ്‌പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട വിഭാഗത്തിൽ ടോൾ പിരിവ് ആരംഭിച്ചു. വാഹനങ്ങളെ ആറായി തരം തിരിച്ചിട്ടുണ്ട് എന്നും ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ യാത്രയ്ക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതൽ 880 രൂപ വരെയാണ് നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിന് കാർ ഉടമകൾ 135 രൂപ നൽകണം. ഒരു ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ 205 രൂപയും നൽകണം. മിനി ബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് ഒറ്റ യാത്രയ്ക്ക് ടോൾ നിരക്ക്. നിദഘട്ട മുതൽ മൈസൂരു വരെയുള്ള രണ്ടാമത്തെ പാക്കേജ് പൂർണമായി പൂർത്തിയാകുമ്പോൾ ടോൾ നിരക്കിൽ മാറ്റം വരാൻ സാധ്യതയുണ്ട് . ബുഡനൂർ പോലുള്ള ചില സ്ഥലങ്ങളിൽ അടിപ്പാതകളുടെയും മറ്റ് അന്തിമ ഘടനകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ…
Read More » -
Kerala
‘പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും… മടുത്തു…. വെറുത്തു….’ അധികാരികളെ വിമർശിച്ചും തങ്ങളുടെ ദുരവസ്ഥകൾ പറഞ്ഞും നടി സരയു മോഹൻ
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ ചുറ്റുപ്പറ്റിയുള്ള ചർച്ചകളാണ് കേരളക്കര മുഴുവൻ. അധികാരികളെ വിമർശിച്ചും തങ്ങളുടെ ദുരവസ്ഥകൾ പറഞ്ഞും നിരവധി പേരാണ് രംഗത്തെത്തുന്നത്. വിഷപ്പുക കാരണം നിരവധി പേർ ഇതിനോടകം കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഈ അവസരത്തിൽ നടി സരയു മോഹൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും തന്നെ കാണാനായില്ലെന്ന് സരയു പറയുന്നു. സരയുവിന്റെ വാക്കുകൾ ഇങ്ങനെ കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്….കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്….വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവൾ ആണ് (ആയിരുന്നു) ദുരന്തകയങ്ങളിൽ തുഴഞ്ഞു ശീലമാണ്… (അത് പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും) പക്ഷേ അവഗണനകൾ വേദനയാണ്… കുറ്റവാളി…
Read More »