NEWSPravasi

കുട വിന്റെര്‍ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ അസോസിയേഷനുകളുടെ കോര്‍ഡിനേഷന്‍ ഗ്രൂപ്പായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്‌സ് അസോസിയേഷന്‍ ( KUDA ) വിന്റെര്‍ ഫെസ്റ്റ് 2023 കബദ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ചു.

ജനറല്‍ കണ്‍വീനര്‍ ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ഡോക്ടഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ അമീര്‍ അഹമ്മദ് ഉത്ഘാടനം ചെയ്തു. കുട കണ്‍വീനറന്മാരായ അഡ്വ. മുഹമ്മദ് ബഷീര്‍,ഡോജി മാത്യൂ , സോജന്‍ മാത്യൂ ,സത്താര്‍ കുന്നില്‍ (മുന്‍ കുട ജനറല്‍ കണ്‍വീനര്‍) അബ്ദുല്‍ അസീസ് (ജോയ് ആലുക്കാസ് എക് ചേഞ്ച്) അഡ്വ. ജോണ്‍ തോമസ് (Ul S) ബാബുജീ ബത്തേരി,എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലിം രാജ് സ്വാഗതവും, കുട കണ്‍വീനര്‍ ജിയാഷ് അബ്ദുല്‍ കരിം നന്ദിയും പറഞ്ഞു. രണ്ടു ദിവസം നീണ്ടു നിന്ന ഈ സൗഹൃദ സംഗമത്തില്‍ കേരളത്തിന്റെ ഒരു പരിഛേദം പങ്കെടുത്തു.

വിവിധങ്ങളായ കലാ-കായിക മത്സരങ്ങളും , അനീഷ് ജേക്കബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയും , വിസ്മയ് ബിജൂ, വിനായക് ബിജു എന്നീ സഹോദരങ്ങളുടെ ഡ്രം വായനയും പരിപാടികള്‍ക്ക് മിഴിവേകി. അനീച ഷൈജിത്ത്, അനീഷ് കരാട്ട്, ഷൈജിത്ത്, ബിജോ മോന്‍ തോമസ്, അസീസ് തിക്കൊടി , ഹമീദ് കേളേത്ത് , എന്നിവര്‍ പരിപാടികള്‍ത്ത് നേതൃത്വം നല്‍കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: