CrimeNEWS

രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിൽ വിരോധം; ഹെൽത്ത് സെന്ററിൽ അതിക്രമിച്ചുകയറി ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു, ജോലി തടസ്സപ്പെടുത്തി; രാമപുരത്ത് ഒരാള്‍കൂടി അറസ്റ്റിൽ

രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ ഒരാളെകൂടി പോലീസ്‌ അറസ്റ്റ് ചെയ്തു. രാമപുരം കിഴതിരി ഭാഗത്ത് ചെമ്മലയില്‍ വീട്ടില്‍ തോമസ് മകന്‍ ടോണി തോമസ്(48) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 10ന് രാത്രി 8ന് രാമപുരം ഹെൽത്ത് സെന്ററിൽ രോഗിയുമായി എത്തുകയും ഡോക്ടർ പരിശോധിച്ച് വിടാൻ തുടങ്ങിയപ്പോൾ രോഗിയെ അഡ്മിറ്റ് ആക്കണം എന്നുള്ള ആവശ്യവുമായി ഇവര്‍ വരികയും അതിൽ വഴങ്ങാതിരുന്ന ഹോസ്പിറ്റൽ ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ആയിരുന്നു.

തുടർന്ന് ഹോസ്പിറ്റൽ ജീവനക്കാർ പോലീസിൽ പരാതി നല്‍കുകയും, ഇവരില്‍ അർത്തിയിൽ വീട്ടിൽ സ്റ്റാൻലി, വടയാറ്റു കുന്നേൽ വീട്ടിൽ മനു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ടോണി തോമസ് കൂടി പോലീസിന്റെ പിടിയിലാകുന്നത്. രാമപുരം സ്റ്റോഷൻ എസ്.എച്ച്.ഓ ജിഷ്ണു, എസ്.ഐ ജോബി ജോർജ്, സി.പി.ഓ മാരായ സ്റ്റീഫൻ, പ്രശാന്ത് ബിജോ കെ രമേശ്‌ എന്നിവര്‍ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

Back to top button
error: