Month: March 2023
-
Crime
കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം; സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും യുവാവിന്റെ പരാക്രമത്തില്‍ പരുക്ക്, അറസ്റ്റ്
തൊടുപുഴ: ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം. യുവാവിന്റെ പരാക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവത്തിൽ എരുമേലി സ്വദേശി ഷാജി തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന തച്ചുപറമ്പില്‍ എന്ന ബസിലെ ജീവനക്കാരനാണ് ഷാജി. ഇതേ ബസിന് മുന്നില്‍ സര്‍വ്വീസ് നടത്തുന്ന സാവിയോ എന്ന ബസില്‍ ഇയാൾ തൊടുപുഴയില്‍ നിന്നും കയറി. ടിക്കറ്റെടുക്കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കവും ഉന്തും തള്ളുമായി. ഇതോടെ ജീവനക്കാർ വിവരം കരിങ്കുന്നം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. കരിങ്കുന്നത്തെത്തിയപ്പോൾ പൊലീസുകാരെത്തി ഷാജിയെ പിടിച്ചുകൊണ്ടു പോയി. സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ ഇയാൾ അസഭ്യ വര്‍ഷവും ആക്രമണവും നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. ബൈജു പി ബാബുവിന്റെ കൈയ്ക്ക് പരിക്കേറ്റു. മറ്റൊരു പൊലീസുകാരനും കടിയേറ്റു. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെത്തിയാണ് ഇയാളെ കീഴടക്കിയത്. ലോക്കപ്പിലടക്കാൻ ശ്രമിച്ചപ്പോൾ തല ഗ്രില്ലിലും ഭിത്തിയിലും…
Read More » -
Crime
പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് 2 ലക്ഷം രൂപ തട്ടി; നിരവധി കേസുകളിൽ പ്രതിയായ യുവാവ് കോട്ടയത്ത് അറസ്റ്റിൽ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കൈപ്പുഴ പത്തിൽ വീട്ടിൽ പവിശങ്കർ (29) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022ൽ പേരൂർ സ്വദേശിയായ യുവാവിൽ നിന്നും പോളണ്ടിൽ ഡ്രൈവർ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവിന് ജോലി നൽകാതെയും, വാങ്ങിയ പണം തിരികെ നൽകാതെയും ഇയാൾ കബളിപ്പിച്ച് നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ട് ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ സുധീ കെ. സത്യപാലൻ, മാർട്ടിൻ അലക്സ്, സി.പി.ഓ പ്രവീനോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
കൊലപാതക ശ്രമം, അടിപിടി കേസുകളിലെ പ്രതി കാപ്പാ നിയമം ലംഘിച്ചു; കാഞ്ഞിരപ്പള്ളിയിൽ യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മൊയ്തീൻപറമ്പിൽ വീട്ടിൽ നൗഷാദ് മകൻ ബോണ്ട എന്ന് വിളിക്കുന്ന ആഷിക് (22) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി.കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Movie
നടൻ ബാല രോഗക്കിടക്കയിൽ കിടക്കുമ്പോൾ ചിലർ ‘ഐ ലവ് യു’ പറയുകയും ദുരുദ്ദേശപൂർവ്വം പെരുമാറുകയും ചെയ്തു, ഗുരുതര ആരോപണവുമായി ഭാര്യ എലിസബത്ത്
ഭർത്താവ് രോഗ ശയ്യയിയിൽ കിടക്കുമ്പോൾ അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറഞ്ഞ അധമ സ്വഭാവം തുറന്നു പറഞ്ഞ് ഭാര്യ. നടൻ ബാലയുടെ ഭാര്യ എലിസബത്താണ് തനിക്കു നേരിട്ട ദുരനുഭവം പങ്കുവച്ചത്. ജീവിതത്തിൽ ഏറെ വിഷമമേറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുന്നവരുണ്ട് എന്ന സത്യം തുറന്നു പറയുകയാണ് എലിസബത്ത്. “വിഷമം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക…?” എലിസബത്ത് ചോദിക്കുന്നു. മോശം മെസ്സേജ് അയച്ച ആളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കു വച്ചായിരുന്നു എലിസബത്തിന്റെ പ്രതികരണം. “ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഈ സ്ക്രീൻഷോട്ട് ഇടാൻ കാരണം ഞാൻ പറയാം, ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ടൊരു അഞ്ചുദിവസം ഞാൻ അഡ്മിൻ ആയി ഉണ്ടായിരുന്നു. ‘ഒന്ന് അഡ്മിൻ ആയി നിൽക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട’ എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ച് എന്നെ ആ…
Read More » -
Local
കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു, തിരിച്ചുകിട്ടിയ സന്തോഷം പങ്കിട്ട് മറുനാടൻ തൊഴിലാളി
തലശ്ശേരി: താമസസ്ഥലത്ത് നിന്നും സൈക്കിളിൽ ജോലിക്ക് പോകുമ്പോൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ രണ്ടാംമാസം തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് മറുനാടൻ തൊഴിലാളി. കൊളശ്ശേരിയിൽ കോഴിക്കടയിൽ ജോലിചെയ്യുന്ന കൊൽക്കത്ത മിഡ്‌നാപുർ സ്വദേശി സുൽത്താനെ ആക്രമിച്ച് ജനുവരി 17-ന് പുലർച്ചെയാണ് മൊബൈൽഫോൺ തട്ടിയെടുത്തത്. തലശ്ശേരി മുകുന്ദ് മല്ലർ റോഡിനു സമീപംവെച്ച് കണ്ണിൽ മുളക് സ്‌പ്രേ അടിച്ചാണ് ആക്രമിച്ചത്. കേസിലെ പ്രതി കേളകം അടയ്ക്കാത്തോട് സ്വദേശി നിഖിൽകുമാർ എന്ന അഖിലിനെ തലശ്ശേരി പോലീസ് ഫെബ്രുവരി 10-ന് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ ഫോൺ കഴിഞ്ഞ ദിവസം സുൽത്താന് ലഭിച്ചു. സംഭവദിവസം തന്നെ സഹായിച്ച സാമൂഹിക പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രത്തെ കണ്ട് സുൽത്താൻ സന്തോഷമറിയിച്ചു. മൻസൂറിനൊപ്പം സുൽത്താൻ തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു.
Read More » -
Sports
വനിതാ ഐപിഎല്‍: തോൽവി അറിയാതെ വന്ന മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് യുപി വാരിയേഴ്‌സ്
മുംബൈ: വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിസ് ആദ്യ തോൽവി. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് മുംബൈക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറിൽ 127ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്‌റ്റോണാണ് മുംബൈയെ തകർത്തത്. ദീപ്തി ശർമ, രാജേശ്വരി ഗെയ്കവാദ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. 35 റൺസ് റൺസെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറർ. ഹർമൻപ്രീത് കൗർ (25), ഇസി വോംഗ് (32) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. മറുപടി ബാറ്റിംഗിൽ യുപി 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 128 റൺസ് വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് യുപിക്ക് ലഭിച്ചത്. സ്‌കോർബോർഡിൽ 21 റൺസുള്ളപ്പോൾ ഓപ്പണർമാരായ ദേവിക് വൈദ്യ (1), അലീസ ഹീലി (8) എന്നിവർ മടങ്ങി. കിരൺ നാവ്‌ഗൈറും (12) നിരാശപ്പെടുത്തിയതോടെ യുപി മൂന്നിന് 27 എന്ന നിലയിലായി. എന്നാൽ തഹ്ലിയ മഗ്രാത് (38)- ഗ്രേസ് ഹാരിസ് (39)…
Read More » -
LIFE
വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കി ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ‘കായ്‍പോള’, ടീസര്‍ പുറത്ത്
ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘കായ്‍പോള’. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സർവൈവൽ സ്പോർട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്‍ണ, വിദ്യ മാർട്ടിൻ…
Read More » -
NEWS
ആക്രോശവുമായി സിപിഎം; കെ.കെ. രമയെ യുഡിഎഫ് സംരക്ഷിക്കും: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആർഎംപി എംഎൽഎ കെ കെ രമയെ യുഡിഎഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ കെ കെ രമയ്ക്ക് നേരെ ആക്രോശവുമായി സിപിഎം വരികയാണ്. സമൂഹമാധ്യമങ്ങളില്‍ എംഎല്‍എ തന്നെ രമയ്‌ക്കെതിരെ ആക്ഷേപവുമായി വന്നു. പരുക്ക് പറ്റാത്തവര്‍ക്ക് പ്ലാസ്റ്റര്‍ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യ മന്ത്രിയാണ് മറുപടി നല്‍കേണ്ടത്. കെ കെ രമയെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സിപിഎം പാഴാക്കാറില്ല. രമയ്ക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട. ഞങ്ങള്‍ അവരെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ടെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എംഎല്‍എമാരെയാണ് സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടാണ് ജനാധിപത്യത്തെ കുറച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ അവര്‍ ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി സര്‍ക്കാരിനും നഗരസഭയ്ക്കുമേറ്റ…
Read More » -
Local
യുവതിയുമായി അശ്ലീല ചാറ്റിങ് നടത്തിയ യുവാവിനെ തല്ലാൻ തന്ത്രപൂർവ്വം വിളിച്ച് വരുത്തി, കാറിലെത്തിയ വ്യക്തിയെ യുവതിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ച് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആള് മാറി
എടപ്പാൾ: യുവതിക്ക് ഇസ്റ്റഗ്രാം വഴി അശ്ലീല വീഡിയോ അയച്ചവനെന്ന് തെറ്റിദ്ധരിച്ച് യുവതിയുടെ ബന്ധുക്കൾ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചു സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ അടക്കം മൂന്ന് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എടപ്പാൾ ഗോവിന്ദ തീയ്യേറ്ററിന് സമീപത്താണ് നാടകീയ സംഭവങ്ങൾ നടന്നത്. അണ്ണക്കംപാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ എരമംഗലം സ്വദേശിയായ യുവാവിന്റെ ഭാര്യക്ക് സോഷ്യൽ മീഡിയ വഴി അസ്ലീല വീഡിയൊ അയച്ചതിനെ തുടർന്ന് വീഡിയൊ അയച്ച ആളൊട് യുവതിയുടെ ഭർത്താവിന്റെ സഹോദരൻ യുവതിയാണെന്ന രീതിയിൽ മെസേജ് അയച്ച് എടപ്പാളിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ചുവന്ന പോളൊ കാറിൽ എടപ്പാളിലെത്താമെന്ന് അറിയിച്ചു. എരമംഗലം സ്വദേശിയായ യുവാവും സുഹൃത്തും ഗോവിന്ദ തീയേറ്ററിന് സമീപം കാത്ത് നിന്നു. ഇതിനിടയിൽ ചുവന്ന ഷിഫ്റ്റ് കാറിൽ ഇവിടെ എത്തിയ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ കാത്ത് നിന്നവർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. വിഷയത്തിൽ നാട്ടുകാർ ഇടപെട്ടതോടെ സ്ത്രീ വിഷയമാണെന്ന് അറിയിക്കുകയും കാറിലെത്തിയ യുവാവിന്റെ വീഡിയോ…
Read More » -
Local
പാലക്കാട് മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച, കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി പരാതി
പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി നാട്ടുകാര്‍ ആരോപിക്കുന്നു. ചുമ, ഛര്‍ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ഇവിടത്തെ കുട്ടികളും രക്ഷകർത്താക്കളും പറയുന്നു. നേരത്തെയും പല തവണ ഇതുപോലെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചു കഴിഞ്ഞു എന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം. മൂന്ന് മാസം, ആറ് മാസം കൂടുമ്പോള്‍ പരിശോധിച്ച് അമോണിയം ലൈനുകള്‍ മാറ്റാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോള്‍ ചെറിയ തോതിലുള്ള മണം ഉണ്ടാകാറുണ്ട്. ഇനി അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ കൂടുതൽ ശ്രദ്ധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ചുകൂടി മുന്‍കരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികള്‍ കൈക്കൊള്ളാമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം അമോണിയം പ്ലാന്റില്‍ നിന്നുള്ള ചോര്‍ച്ച ആളുകളെ ബാധിക്കാതിരിക്കാന്‍ വീടുകൾക്കു നേരെയുള്ള ഭാഗം കവര്‍ ചെയ്ത് കൊടുക്കണം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചു
Read More »