Month: March 2023

  • NEWS

    അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ

    പോങ്യാങ്: അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോ​ഗിക പത്രമായ റോഡോങ് സിൻമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉത്തരകൊറിയൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കൾ രം​ഗത്തെത്തിയതായി പത്രം റിപ്പോർട്ട് ചെയ്തത്. സന്നദ്ധ സേവനത്തിന് പേര് നൽകാൻ നീണ്ട വരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയയിൽ നിർബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്. എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് നിയമം. യുഎസും ദക്ഷിണ കൊറിയയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് മിസൈൽ…

    Read More »
  • India

    പഠനം മാത്രമല്ല വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനം; മാർച്ച് മാസത്തിൽ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ

    ദില്ലി: മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ്ഇ സ്കൂൾക്ക് നിർദ്ദേശം നൽകിയത്. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. എന്നാൽ ഉത്തരേന്ത്യയിലടക്കം കേരളത്തിലുമടക്കം പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദ്ദേശം നൽകിയത്. ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇത്തരം നടപടികൾ വിദ്യാർത്ഥികളിൽ അധിക സമ്മർദ്ദമുണ്ടാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കാണ് ഈ രീതിയിൽ മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ തുടങ്ങുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മറ്റു അവസരങ്ങൾ ഇല്ലാതെയാക്കുന്നു. പാഠ്യേതര നെൈപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അതിനാൽ ബോർഡ് നിർദ്ദേശിക്കുന്ന സമയക്രമത്തിൽ ക്ലാസുകൾ തുടങ്ങണമെന്നുമാണ് നിർദ്ദേശം. പഠനം…

    Read More »
  • India

    ബീഹാറിൽ ലിച്ചി പൂക്കുന്ന കാലം, ലിച്ചി തോട്ടങ്ങളിൽ നിന്ന് ഒരു ലക്ഷം കിലോ തേൻ കണ്ണൂരിലേക്ക്

      ബിഹാറിലെ 7 ജില്ലകൾ നിറയെ ലിച്ചിതോട്ടമാണ്. മാർച്ച് മാസം ലിച്ചി പൂക്കുന്ന കാലമാണ്. ഇവിടെ 30 ലക്ഷം തേനീച്ച പെട്ടികളെങ്കിലും ഉണ്ട്. ഒരു പെട്ടിയിൽ നിന്ന് 25 കിലോ തേൻ കിട്ടും. വളക്കൈ ‘മലബാർ ഹണി പാർക്ക്’ തേനീച്ച കർഷകരുടെ സഹായത്തോടെ ലിച്ചി തോട്ടങ്ങളിൽ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. സീസൺ അവസാനിക്കുന്നതോടെ ഇവിടെനിന്ന്‌ ശേഖരിച്ച തേൻ കണ്ണൂരിലെത്തും. കണ്ണൂർ ‘മലബാർ ഹണി ആൻഡ് ഫുഡ് പാർക്ക്’ ആണ്‌ ബിഹാറും പഞ്ചാബുമുൾപ്പെടെയുള്ള ഒൻപത്‌ സംസ്ഥാനങ്ങളിൽനിന്ന് തേൻ സംഭരിക്കുന്നത്. ലിച്ചിക്കു പുറമെ കരഞ്ച്, ബെറി, കടുക് സൂര്യകാന്തി, മല്ലി, മുരിങ്ങ, ഞാവൽ, തുളസി എന്നിങ്ങനെ നീളുന്നു കണ്ണൂരിലെത്തുന്ന തേൻ വൈവിധ്യങ്ങൾ. പഞ്ചാബ്, തമിഴ്നാട്, കർണാടക, ആന്ധ്ര, ബിഹാർ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നായി പ്രതിവർഷം അഞ്ചുലക്ഷം കിലോ തേൻ ഇവിടെ സംഭരിക്കുന്നു. കണ്ണൂർ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ തേൻ സംഭരണ സൊസൈറ്റി ആരംഭിച്ചത് 1996ലാണ്. തേൻവിൽപനയും, തേനീച്ച കൃഷി പ്രോൽസാഹിപ്പിക്കാനുമായി 2008ൽ ‘മലബാർ…

    Read More »
  • Movie

    ഇതിഹാസസിനിമ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം’ അകമലർ ‘ തിങ്കളാഴ്ച എത്തും !

    സി.കെ അജയ് കുമാർ, പി ആർ ഒ മണിരത്നത്തിൻ്റെ ഡ്രീം സിനിമ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ പിഎസ്- 2 ‘ ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ‘പൊന്നിയിൻ സെല്‍വൻ 2’ൻ്റെ പ്രമോഷൻ്റെ ആദ്യ പടിയായി ചിത്രത്തിലെ ‘അകമലർ’ എന്നു തുടങ്ങുന്ന ആദ്യ ഗാനം മാർച്ച് 20ന് തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറക്കാർ അറിയിക്കുന്ന പോസ്റ്റർ എത്തി .റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരുന്നത്. വിക്രം, കാർത്തി, ജയറാം, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ…

    Read More »
  • India

    ഭാര്യമാർ രണ്ട്, ആഴ്ചയില്‍ 3 ദിവസം വീതം ഓരോരുത്തരുടെയും കൂടെ ചെലവഴിക്കാം; ഏഴാംനാൾ ഭര്‍ത്താവിന് ഇഷ്ടമുള്ള ആൾക്കൊപ്പവും…!

         രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത് പുലിവാല് പിടിച്ച യുവാവിന് ഒടുവില്‍ തര്‍ക്കം പരിഹരിക്കാന്‍ ഒരു കരാറില്‍ ഒപ്പിടേണ്ടി വന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാടകീയമായ ഈ സംഭവം നടന്നത്. യുവാവിന് ആഴ്ചയില്‍ മൂന്ന് ദിവസം ഓരോ ഭാര്യമാരോടൊപ്പം താമസിക്കാമെന്നും ഏഴാം ദിവസം ഭര്‍ത്താവിന് ഇഷ്ടമുള്ള ഭാര്യയോടൊപ്പം  ചെലവഴിക്കാമെന്നും കരാറില്‍ പറയുന്നു. എന്നാല്‍ ഹിന്ദുനിയമപ്രകാരം സംഭവം നിയമവിരുദ്ധമാണെന്ന് കൗണ്‍സിലറും അഭിഭാഷകനുമായ ഹരീഷ് ദിവാന്‍ പറഞ്ഞു. നിയമപ്രകാരം, ഒരു ഹിന്ദു പുരുഷന് ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യുന്നതുവരെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ നിയമം അനുശാസിക്കുന്നില്ല. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ കേസാണ് മൂവരും പുറത്തുവെച്ച് ധാരണയിലായത്. 2018ലാണ് എന്‍ജിനീയറായ യുവാവ് ആദ്യം വിവാഹിതനാകുന്നത്. ഇതിനിടെ കോവിഡ് കാലത്ത് ആദ്യഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ച് യുവാവ് ജോലി ചെയ്യുന്ന ഗുരുഗ്രാമില്‍ തങ്ങാന്‍ തുടങ്ങി. ഓഫിസിലെ സഹപ്രവര്‍ത്തകയുമായി ഈ സമയത്ത് അയാൾ അടുക്കുകയും അവരോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷവും ആദ്യ…

    Read More »
  • Kerala

    പി.എം.എ സലാം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

    കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം തുടരും. മറ്റ് ഭാരവാഹികളെ തീരുമാനിക്കാനുള്ള സംസ്ഥാന കൗണ്‍സില്‍ തുടങ്ങി. നേരത്തേ എം.കെ മുനീര്‍ എംഎല്‍എ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിഎംഎ സലാമിനെ തന്നെ സെക്രട്ടറിയായി ഇന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗണ്‍സിലില്‍ തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാന കൗണ്‍സിലിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ പി.എം.എ സലാം തുടരട്ടെ എന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചത്. അതേസമയം, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.എം ഷാജി ഉള്‍പ്പടെയുള്ളവര്‍ എം.കെ. മുനീറിനെ സെക്രട്ടറിയാക്കാമെന്ന അഭിപ്രായം മുന്നോട്ട് വെച്ചു. പുതിയ കാലത്ത് പുതിയ വെല്ലുവിളികളെ നേരിടാന്‍ സ്വാധീനമുള്ള നേതാവ് വേണമെന്നും ലീഗ് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സംഘടനയെ ചലിപ്പിക്കാനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നത് മുനീറിനാണെന്നുമായിരുന്നു മുനീര്‍ പക്ഷത്തിന്റെ വാദം. പാണക്കാട് കുടുംബാംഗങ്ങളടക്കം ഈ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി ചുമതലയേല്‍പ്പിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുനീറും അറിയിച്ചിരുന്നു. എന്നാല്‍, ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം മികച്ചു നിന്നിരുന്നതിനാല്‍ സലാം…

    Read More »
  • Kerala

    തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രമുഖ വേദപണ്ഡിതന്‍ ശിവകരന്‍ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് ഉഴവൂര്‍ കുറിച്ചിത്താനം തോട്ടം ശിവകരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് ശിവകരന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഉച്ചപൂജ നിര്‍വ്വഹിച്ച പി.എം. ഭവദാസന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരില്‍ 33 പേര്‍ ഹാജരായി. ഇവരില്‍നിന്നു യോഗ്യത നേടിയ 28 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31-ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും.  

    Read More »
  • Crime

    മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം; കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍

    കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവില്‍ റിപ്പര്‍ ജയാനന്ദന്‍ കഴിയുന്നത്. കഴിഞ്ഞ പതിനേഴിനാണ് മകളുടെ വിവാഹത്തിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ജയാനന്ദന്റെ പരോളിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ടി, അഭിഭാഷകയായ ജയാനന്ദന്റെ മകളാണ് കോടതിയില്‍ ഹാജരായത്. അഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍ തന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അച്ഛന് ഒരു ദിവസത്തെ പരോള്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കീര്‍ത്തി ജയാനന്ദന്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉപാധികളോടെ ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. വിവാഹത്തിനായി ജയാനന്ദന് തലേദിവസം പൊലീസ് സംരക്ഷണത്തില്‍ വീട്ടില്‍ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ജയാനന്ദന് വീട്ടില്‍ തുടരാമെന്നും കോടതി അറിയിച്ചു. തിരികെ ഇയാള്‍ ജയിലിലേക്ക് മടങ്ങുമെന്ന്…

    Read More »
  • Kerala

    ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

    ചങ്ങനാശേരി: സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂർച്ചയാലും ശ്രദ്ധേയനായിരുന്നു. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബനഡിക്ട് മാർപാപ്പ ‘സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ മൂർച്ചയേറിയ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും. 1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007…

    Read More »
  • Kerala

    അട്ടപ്പാടിയിലെ മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30 ന്

    പാലക്കാട്: അട്ടപ്പാടിയില്‍ മധുവെന്ന യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്നുവെന്ന കേസില്‍ അന്തിമ വിധി ഈ മാസം 30 ന്. മണ്ണാര്‍ക്കാട് പട്ടികജാതി/വര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായതും വിധി വരുന്നതും. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. 129 പേരില്‍ 100 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇതില്‍ 24 പേര്‍ കൂറുമാറി. ഭീഷണിയെത്തുടര്‍ന്ന് മധുവിന്റെ കുടുംബത്തിനും സാക്ഷികള്‍ക്കും പോലീസ് സുരക്ഷ നല്‍കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്. സാക്ഷിവിസ്താരസമയത്ത് ജഡ്ജിയായിരുന്ന കെ.എസ്. മധു ഒരു മാസമായപ്പോഴേക്കും സ്ഥലംമാറ്റം വാങ്ങി പോയി. തുടര്‍ന്നാണ് നിലവിലെ ജഡ്ജി കെ.എം. രതീഷ്‌കുമാര്‍ എത്തിയത്. സാക്ഷിവിസ്താരം തുടങ്ങി പതിനൊന്ന് മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.

    Read More »
Back to top button
error: