LocalNEWS

യുവതിയുമായി അശ്ലീല ചാറ്റിങ് നടത്തിയ യുവാവിനെ തല്ലാൻ തന്ത്രപൂർവ്വം വിളിച്ച് വരുത്തി, കാറിലെത്തിയ വ്യക്തിയെ യുവതിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ച് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആള് മാറി

എടപ്പാൾ: യുവതിക്ക് ഇസ്റ്റഗ്രാം വഴി അശ്ലീല വീഡിയോ അയച്ചവനെന്ന് തെറ്റിദ്ധരിച്ച് യുവതിയുടെ ബന്ധുക്കൾ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചു സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ അടക്കം മൂന്ന് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എടപ്പാൾ ഗോവിന്ദ തീയ്യേറ്ററിന് സമീപത്താണ് നാടകീയ സംഭവങ്ങൾ നടന്നത്. അണ്ണക്കംപാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ എരമംഗലം സ്വദേശിയായ യുവാവിന്റെ ഭാര്യക്ക് സോഷ്യൽ മീഡിയ വഴി അസ്ലീല വീഡിയൊ അയച്ചതിനെ തുടർന്ന് വീഡിയൊ അയച്ച ആളൊട് യുവതിയുടെ ഭർത്താവിന്റെ സഹോദരൻ യുവതിയാണെന്ന രീതിയിൽ മെസേജ് അയച്ച് എടപ്പാളിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ചുവന്ന പോളൊ കാറിൽ എടപ്പാളിലെത്താമെന്ന് അറിയിച്ചു. എരമംഗലം സ്വദേശിയായ യുവാവും സുഹൃത്തും ഗോവിന്ദ തീയേറ്ററിന് സമീപം കാത്ത് നിന്നു. ഇതിനിടയിൽ ചുവന്ന ഷിഫ്റ്റ് കാറിൽ ഇവിടെ എത്തിയ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ കാത്ത് നിന്നവർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. വിഷയത്തിൽ നാട്ടുകാർ ഇടപെട്ടതോടെ സ്ത്രീ വിഷയമാണെന്ന് അറിയിക്കുകയും കാറിലെത്തിയ യുവാവിന്റെ വീഡിയോ പകർത്തുകയും തുടർന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആള് മാറിയതായി വ്യക്തമായത്.

മർദ്ദനമേറ്റ യുവാവ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: