KeralaNEWS

ലൈസന്‍സെടുക്കാന്‍ ഇനി ക്ലച്ചും ഗിയറും വേണ്ട; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ച് കാണിച്ചാലും ലൈസന്‍സ് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കാം. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിനു തടസ്സമില്ലെന്ന് ഉത്തരവില്‍ പറയുന്നു.

7500 കിലോയില്‍ താഴെ ഭാരമുള്ള കാറുകള്‍ മുതല്‍ ട്രാവലര്‍ വരെയുള്ള ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ (എല്‍എംവി) വിഭാഗം ലൈസന്‍സിനാണ് പുതിയ വ്യവസ്ഥ. എല്‍എംവി ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരി?ഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെതുടര്‍ന്നാണ് മാറ്റം. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 2019ല്‍ നിയമം മാറ്റിയെങ്കിലും കേരളത്തില്‍ ഇത് നടപ്പായിരുന്നില്ല. ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടായിരുന്നു സംസ്ഥാവത്ത് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്.

 

Back to top button
error: