KeralaNEWS

സമവായത്തിന് വഴങ്ങുന്നില്ല, വിഡി സതീശന് ഹുങ്ക്; പ്രതിപക്ഷത്തിനെതിരെ മന്ത്രി റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് ഹുങ്കാണ്. സ്പീക്കർക്കുമേൽ കുതിര കയറുകയാണ് പ്രതിപക്ഷം. സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തിൽ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ ആക്ഷേപമാണ് അവർ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ച് പിൻമാറുന്നവരല്ല ഞങ്ങൾ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു.

മാനേജ്മെൻറ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും റിയാസ് മറുപടി നൽകി. ബേപ്പൂരിൽ മത്സരിച്ചപ്പോൾ ഇതിലും വലിയ ആരോപണങ്ങൾ കേട്ടിരുന്നു. ഇത്തരം പരാമർശങ്ങൾക്ക് മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ മറുപടി പറഞ്ഞതാണെന്നും റിയാസ് തിരിച്ചടിച്ചു. കെപിസിസി പ്രസിഡൻ്റിൻ്റെയും ബിജെപി സംസ്ഥാന പ്രസിഡൻ്റിന്റെയും പ്രസ്താവനകൾ ഒരേ പോലെയാണ്. ഇരുവരുടെയും ഇനിഷ്യൽ മാത്രമല്ല രാഷ്ടീയ മനസ്സും ഒരേ പോലെയാണെന്നും റിയാസ് പരിഹസിച്ചു. സ്പീക്കറുടെ സഞ്ചാരസ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തിൽ ആദ്യമായാണെന്നും റിയാസ് പ്രതികരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: