KeralaNEWS

അട്ടിമറി നടന്നോ..? ബ്രഹ്‌മപുരത്തെ ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കരാര്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. തീപിടിത്ത സമയത്ത് പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത സോണ്‍ടയുടെ ജീവനക്കാരുള്‍പ്പടെയുള്ളവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സിസി ടിവി ദൃശ്യങ്ങളും പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതയുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള തെളിവുകളൊന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതിനിടെ തീപിടിത്തത്തിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍-വകുപ്പുതല നടപടിവേണമെന്ന് കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. രണ്ടുമാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഉത്തരവില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കഴിയണം. കുറ്റക്കാര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും കര്‍ശനനിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിചാരണചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കുകയുണ്ടായി.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: