Month: March 2023

  • Local

    എരുമേലി ബസ് സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ വയോധികന്റെ മൃതദേഹം

    എരുമേലി:ബസ് സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.ജടായു ചന്ദ്രൻ എന്നറിയപ്പെടുന്ന ചന്ദ്രൻ പിള്ളയാണ് മരിച്ചത്.  ഇന്നു രാവിലെ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Movie

    പത്മരാജൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ‘സീസൺ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     പ്രതിഭയുടെ ഗന്ധർവ്വൻ പത്മരാജൻ, കോവളം മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച സിനിമ ‘സീസൺ’ റിലീസ് ചെയ്‌തിട്ട് 34 വർഷം. മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത് 1989 മാർച്ച് 31 നാണ്. നിർമ്മാണം പന്തളം ഗോപിനാഥ്. പഞ്ചാഗ്നി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായിരുന്നു ഗോപിനാഥ്. സംഭാഷണങ്ങളേക്കാൾ ദൃശ്യങ്ങൾ കൂടുതൽ സംസാരിക്കുന്ന ‘സീസൺ’ന്റെ കാമറ വേണു. ബ്ലെസ്സി സംവിധാനസഹായി. ആറ് വിദേശികൾ ചിത്രത്തിൽ അഭിനയിച്ചു എൺപതുകളിൽ കോവളം കടപ്പുറത്ത് നടന്ന കഥയാണിത്. ഫോറിൻ ഗുഡ്‌സ് വിൽക്കുന്ന മോഹൻലാൽ, ബ്രൗൺ ഷുഗർ വിൽക്കുന്ന അശോകൻ, മണിയൻപിള്ള  രാജു. ഗാവിൻ സായിപ്പും മലയാളി ഗേൾഫ്രണ്ടും അവിടെ കറങ്ങി നടക്കുന്നുണ്ട്. സായിപ്പുമായി ബ്രൗൺ ഷുഗർ കച്ചവടം നടത്തുന്നു മണിയൻപിള്ളയും അശോകനും. പണം കൈപ്പറ്റിയ ഉടൻ സായിപ്പ് കാശ് തിരിച്ച് തരാൻ പറഞ്ഞ് അശോകനെ വെടി വച്ച് കൊന്നു. ഇതിനിടെ…

    Read More »
  • Kerala

    നാളെ മുതല്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂടും; മദ്യത്തിന് 40 രൂപ വരെ വര്‍ധന

    തിരുവനന്തപുരം: ഇന്ധന സെസായി രണ്ട് രൂപ നല്‍കേണ്ടി വരുന്നതോടെ സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോളിനും ഡീസലിനും വിലകൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതി നല്‍കണം. രണ്ടുലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടു ശതമാനമായി ഉയര്‍ത്തി. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും നിരക്ക് കൂട്ടി. അഞ്ചുലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് ഒരുശതമാനമാണ് നികുതി വര്‍ധന. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവില്‍ വരുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധന നിലവില്‍ വരും. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും…

    Read More »
  • Crime

    പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയതിന് 16 വയസുകാരിയെ മര്‍ദിച്ചു; 30 വയസുകാരന്‍ ഭാര്യവീട്ടില്‍നിന്ന് പിടയില്‍

    പത്തനംതിട്ട: പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ച 16 വയസുകാരിയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ആറന്മുള സ്വദേശി വിഷ്ണു സുധീഷിനെ (30) ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹിതനാണ് എന്നുള്ള വിവരം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇവര്‍ തമ്മില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് കാണുന്നത് പതിവായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി ഇയാള്‍ വെണ്ണിക്കുളത്തേക്ക് കൊണ്ടുപോയിരുന്നു. ഈ യാത്രയ്ക്കിടെ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. ഈ വിഷയം കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇയാളുടെ ഫോണ്‍കോളുകളും അവഗണിച്ചു. ഇതോടെ ചൊവ്വാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ കാത്ത് നിന്ന പ്രതി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും അടിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയും അമ്മയും ചേര്‍ന്ന് പോലീസിന് പരാതി നല്‍കി. ബുധനാഴ്ച വൈകിട്ട് ഭാര്യവീട്ടില്‍ നിന്നാണ് പ്രതി വിഷ്ണു സുധീഷിനെ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ കൊണ്ടുപോകാനായി ഇയാള്‍ ഉപയോഗിച്ച…

    Read More »
  • Kerala

    ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലികാശ്വാസം; ഭിന്നവിധി, ഹര്‍ജി ഫുള്‍ബെഞ്ചിന്

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്…

    Read More »
  • Local

    ആലപ്പുഴയിൽ നിർത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് ഒരാൾ മരിച്ചു

    ആലപ്പുഴ:‍ ദേശീയപാതയിൽ ആലപ്പുഴ പുറക്കാട് നിർത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.കാറോടിച്ചിരുന്ന  പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാറാണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പുത്തൻനടക്കു സമീപം രാവിലെയാണ് അപകടം.വിദേശത്തുനിന്ന് എത്തിയ ബന്ധുവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ നിധിനെയും നൂറനാട് പള്ളിക്കൽ സ്വദേശി ബാബുവിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • NEWS

    ഷാർജയിൽ വാഹനാപകടം;പ്രവാസി മലയാളി മരിച്ചു

     പത്തനംതിട്ട:ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.അയിരൂർ- ഇടപ്പാവൂർ ആലുനിൽക്കുംകാലായിൽ എ പി വാസുദേവൻ നായരുടെ മകൻ രജീഷ് കുമാർ(42) ആണ് മരിച്ചത്.   കഴിഞ്ഞ ദിവസം ഷാർജയിലെ റോളയിൽ വച്ചായിരുന്നു സംഭവം.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

    Read More »
  • India

    ചെന്നൈ കലാക്ഷേത്ര കോളജിൽ മലയാളി അധ്യാപകരുടെ ലൈംഗിക പീഡനം

    ചെന്നൈ: മലയാളികളായ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കലാക്ഷേത്ര അടുത്തമാസം ആറാം തീയതി വരെ അടച്ചു. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കി സംഭവത്തില്‍ പൊലീസ് കേസെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.   അക്കാദമിക് സ്‌കോര്‍ കുറയ്ക്കുമെന്നടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി.

    Read More »
  • Kerala

    രാഹുൽ എത്തുന്നു; വയനാട്ടിൽ വൻ സമ്മേളനം  സംഘടിപ്പിക്കാൻ കോൺഗ്രസ് 

    വയനാട്:എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ട് വയനാട്ടിൽ വൻ സമ്മേളനം  സംഘടിപ്പിക്കാൻ കോൺഗ്രസ്.  ഏപ്രിൽ അഞ്ചിന് സംഘടിപ്പിക്കാനാണ് നീക്കം.അതിനു മുൻപായി രാഹുലിന്റെ കത്തു വയനാട്ടിലെ എല്ലാ വീടുകളിലും എത്തിക്കാനും നീക്കമുണ്ട്.ഇതിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നു വയനാട്ടിലെത്തും. കർണാടകയിലെ കോലാറിൽ ഏപ്രിൽ അഞ്ചിനു തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പങ്കെടുക്കുന്നുണ്ട്. ഇതേ കോലാറിലാണ് ഇപ്പോൾ അയോഗ്യതയ്ക്കു കാരണമായ പ്രസംഗം 2019ൽ രാഹുൽ നടത്തിയത്.കോലാറിൽ നിന്നും അന്നുതന്നെ രാഹുലിനെ വയനാട്ടിൽ എത്തിക്കാനാണ് കോൺഗ്രസ് നീക്കം.

    Read More »
  • Kerala

    സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ മഴ ലഭിക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശത്തിൽ പറയുന്നു. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.   ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം.   ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

    Read More »
Back to top button
error: