Month: March 2023

  • Crime

    കൊല്ലത്ത് യുവതിക്ക് ഡ്രൈവിങ് ഇന്‍സ്ട്രക്ടറുടെ മര്‍ദനം; പരാതിപ്പെട്ടപ്പോള്‍ ബാം പുരട്ടിക്കൊടുത്തശേഷം പിന്നെയും അടിച്ചു

    കൊല്ലം: ഡ്രൈവിംഗ് സ്‌കൂളില്‍ പഠിക്കാനെത്തിയ യുവതിയെ ഇന്‍സ്ട്രക്ടര്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊല്ലം ആശ്രാമം വൈദ്യശാല സ്വദേശി ഷംനയാണ് പരാതിയുമായി ഈസ്റ്റ് പോലീസിനെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് ഷംന ഡ്രൈവിംഗ് പഠനത്തിന് ചേര്‍ന്നത്. തുടക്കം മുതല്‍ ഇന്‍സ്ട്രക്ടറായ യുവതി ഡ്രൈവിംഗ് പഠനത്തിനിടെ ഷംനയെ ഉപദ്രവിക്കുമായിരുന്നു. പഠനത്തിടെ വാഹനം ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിച്ചതായിരുന്നു ഉപദ്രവത്തിന്റ കാരണം. പഠനത്തിന്റെ ഭാഗമെന്നു കരുതി ആദ്യമൊന്നും ഷംന ഉപദ്രവം അത്ര കാര്യമാക്കിയില്ല. ഉപദ്രവം പിന്നീട് ക്രൂരമായ മര്‍ദ്ദനത്തിലേക്ക് കടന്നു. ഇടത്തേ തോളില്‍ പലതവണ ആഞ്ഞടിച്ചു. സഹിക്കവയ്യാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ഷംന പറഞ്ഞു. പിറ്റേ ദിവസം അടി കൊണ്ട് തിണിര്‍ത്ത ഭാഗത്ത് ബാം പുരട്ടിക്കൊടുത്തു. എന്നാല്‍, തൊട്ടടുത്ത ദിവസവും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് നേരത്തേ പരിക്കേല്‍പ്പിച്ച അതേ ഭാഗത്ത് തന്നെ വീണ്ടും അടിച്ചു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ ഷംന തയ്യാറായത്. പരാതി പരിശോധിച്ച പോലീസ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ…

    Read More »
  • Kerala

    ലോകായുക്തയ്ക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

    തിരുവനന്തപുരം:ലോകായുക്ത വിധിക്കെതിരെ കേരള ഹൈ കോടതിയിൽ സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹർജിയിൽ ഇന്ന് തീർപ്പായി.കെട്ടിട നികുതി നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസില്‍ ലോകായുക്ത ഇടപെട്ട് ഉത്തരവിട്ടതിനെതിരെ ആണ് സര്‍ക്കാര്‍ ഹർജി നല്‍കിയത്. ലോകായുക്തക്ക് കെട്ടിട നികുതി നിയമത്തില്‍ ഇടപെടാന്‍ അധികാരമില്ല എന്ന് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു ( item no. 13, 31/03/2023). കഴിഞ്ഞ ആഴ്ച ഇതേ ബെഞ്ച്  ലോകായുക്തക്ക് കച്ചവട നികുതി സംബന്ധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ അധികാരമില്ല എന്നും വിധി പ്രസ്താവിച്ചിരുന്നു.രണ്ടു കേസിലും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ (ടാക്സ്) മുഹമ്മദ് റഫീഖ് ആണ് ഹാജരായത്.

    Read More »
  • Crime

    ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം; ഒടുവില്‍ ‘പരുന്ത് പ്രാഞ്ചി’ പിടിയില്‍

    തൃശൂര്‍: ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍. പരുന്ത് പ്രാഞ്ചി എന്ന് ഇരട്ടപ്പേരുള്ള ഫ്രാന്‍സിസാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രികളില്‍ ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവം തുടര്‍ക്കഥയായിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. ചാലക്കുടി മോസ്‌കോയിലെ വീട്ടില്‍ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിസ് ധാരാളം പണം ധൂര്‍ത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിസിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണങ്ങള്‍ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയില്‍ വില്‍പ്പന നടത്തിയതായും ഇയാള്‍ സമ്മതിച്ചു. പാലക്കാട് ജയിലില്‍ നിന്നും മോചിതനായ ശേഷം നാട്ടിലെത്തി വര്‍ഷങ്ങളായി കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടു നിന്ന ഫ്രാന്‍സ് പോലീസുകാരുടയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ലോട്ടറി വിറ്റ് ഉപജീവനം നടത്തിവരികയായിരുന്നു.…

    Read More »
  • NEWS

    ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്തിനാണ് എപ്പോഴും തോളില്‍ ബാഗും തൂക്കി നടക്കുന്നത്?

    ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മലയാളത്തിലെ ബിഗ് ബോസിന്റെ അവതാരകന്‍ സാക്ഷാല്‍ മോഹന്‍ലാലാണ്. ഇപ്പോള്‍ അഞ്ചാമത്തെ സീസണ്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ബിഗ് ബോസ് നാട്ടിലെ സംസാരവിഷയമായി മാറി എന്നതാണ് വസ്തുത. അതേസമയം, വളരെ അധികം നിയമാവലികള്‍ ഉള്ള ഒരു പരിപാടിയാണ് ഇത്. അതെല്ലാം അനുസരിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ നിങ്ങള്‍ക്ക് അവസാന ദിവസം വരെ വീട്ടില്‍ നില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. എല്ലാവരുടെയും തോളില്‍ ഒരു ബാഗ് എപ്പോഴും ഉണ്ടാവും. ഇതിനുള്ളില്‍ നമ്മുടെ വസ്ത്രധാരണത്തിന്റെ കാര്യത്തിലും മറ്റും ഒന്നും ഒരു നിയന്ത്രണവും ഇല്ല എങ്കിലും നമ്മള്‍ എപ്പോഴും ആ ബാഗ് ധരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്താണ് ഈ ബാഗില്‍ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതുവരെ പരിപാടിയില്‍ പങ്കെടുത്ത ഒരു മത്സരാര്‍ത്ഥിയും അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. അതേസമയം, കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഹിന്ദി സീസണിലെ ഒരു മത്സരാര്‍ത്ഥിയുടെ…

    Read More »
  • Crime

    പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടര്‍ വെടിയേറ്റ് മരിച്ചു; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

    ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കറാച്ചി മെട്രോ പൊളിറ്റന്‍ കോര്‍പ്പറേഷനിലെ മുന്‍ ഹെല്‍ത്ത് ഡയറക്റും നേത്രരോഗ വിദഗ്ധനുമായ ഡോ. ബിര്‍ബല്‍ ഗെനാനിയാണ് കൊല്ലപ്പെട്ടത്. ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോ. ബിര്‍ബല്‍ ഗെനാനിയുടെ സഹായിയായ ലേഡി ഡോക്ടര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ലയാരി അതിവേഗ പാതയ്ക്ക് സമീപത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായത്. ഡോ. ബുര്‍ബല്‍ ഗെനാനിസംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അസിസ്റ്റന്റ് ഡോക്ടറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗെനാനിയുടെ കാറിന്റെ നിയന്ത്രണം വിടുന്നതും കാര്‍ മതിലില്‍ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആസൂത്രിത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.…

    Read More »
  • Kerala

    ലോകായുക്ത വിധി  മുഖ്യമന്ത്രിക്ക് തിരിച്ചടി; രാജിവയ്ക്കണം: കെ സുരേന്ദ്രൻ

    ദില്ലി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്തയുടെ ഇപ്പോഴത്തെ വിധി  മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ  അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും 

    പാലക്കാട്:ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. ആനക്കര കുമ്പിടി സ്വദേശി നൗഷാദിനെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. കോട്ടൂർ‍ മോഡല്‍ സ്കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസിലാണ് വിധി.2020 ജനുവരി മുപ്പതിനായിരുന്നു അപകടം.

    Read More »
  • Kerala

    സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്; അരിക്കൊമ്പനെ പിടിക്കാത്തതിനെതിരെ രാപ്പകല്‍ സമരം

    ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സന്‍, വിന്‍സെന്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായി. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ധര്‍ണ നടത്തും. അടുത്ത ദിസങ്ങളില്‍ അരിക്കൊമ്പന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.  

    Read More »
  • Kerala

    ഇനി അവധിക്കാലം; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും

    തിരുവനന്തപുരം: അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകീട്ട് അഞ്ചുമണിക്കാണ് സ്‌കൂളുകള്‍ അടയ്ക്കുക. പരീക്ഷകള്‍ കഴിഞ്ഞാലും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വരാം. അധ്യാപകരും ഇന്ന് സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെയ്ക്കാം. ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു തന്നെ കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. അവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളുടെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെയാണ്. ടാബുലേഷന്‍ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. 4,19,554 പേരാണ് ഇത്തവണ…

    Read More »
  • NEWS

    വിവാഹേതരബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്രനടിക്ക് പണം നല്‍കിയ കേസ്; ട്രംപിന്റെ അറസ്റ്റിന് സാധ്യത

    വാഷിങ്ടണ്‍: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി. 2016-ല്‍ യു.എസ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ട്രംപ് നടി സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. എന്നാല്‍, ഇത് ബിസിനസ് ആവശ്യത്തിനെന്നായിരുന്നു ട്രംപ് രേഖകളില്‍ കാണിച്ചത്. ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് ട്രംപ് പണം കൈമാറിയതെന്നും ആരോപണവുമുയര്‍ന്നിരുന്നു. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണ്. പണം കൈമാറിയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഇതാദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒരാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. ഇതോടെ ട്രംപിന്റെ അറസ്റ്റിനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്കെതിരേ നടക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണെന്നാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, തന്നെ പിന്തുണച്ച എല്ലാവര്‍ക്കും…

    Read More »
Back to top button
error: