Month: March 2023

  • NEWS

    ഐപിഎല്‍ പതിനാറാം സീസണ് ഇന്ന് തുടക്കം

    അഹമ്മദാബാദ്: ഐപിഎൽ‍ പതിനാറാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഏറ്റുമുട്ടും.ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയും നയിക്കും. രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.പത്ത് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.

    Read More »
  • Health

    ശസ്ത്രക്രിയ ഇല്ലാതെ മൂലക്കുരു മാറും; അറിയാം കാട്ടുള്ളിയുടെ ഔഷധഗുണങ്ങൾ

    രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലര്‍ത്തുന്ന അന്തര്‍ഭൌമകാണ്ഡ(Bulb)ത്തോടു കൂടിയ ഒരു ചെടിയാണ് കാട്ടുള്ളി. കേരളത്തില്‍ തീരപ്രദേശങ്ങളിലും റബർ തോട്ടങ്ങളിലുമൊക്കെ ധാരാളമായി വളരുന്ന ഇത് നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളിലും അറിയപ്പെടുന്നു. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാട്ടുള്ളി. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, വയറ്റില്‍ ഉണ്ടാകുന്ന പ്രശ്നങ്ങൾ, മൂത്രാശയരോഗങ്ങള്‍, കല്ലുകള്‍, ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കാന്‍ കാട്ടുള്ളിയ്ക്കു കഴിവുണ്ട്. മൂലക്കുരുവിന് അതീവഫലദായകമാണ്.മലബന്ധത്തെ അകറ്റാനുള്ള കഴിവുമുണ്ട്.എന്നാൽ വിഷാംശമുള്ളതു കൊണ്ട് ഉള്ളിലേക്ക് കഴിക്കുമ്പോള്‍ നല്ലെണ്ണയില്‍ പുഴുങ്ങിയാണ് ഉപയോഗിക്കേണ്ടത്. 1. വളരെ കഷ്ടപ്പെടുത്തുന്ന മൂലക്കുരുവില്‍ (അര്‍ശസ് | Piles) കാട്ടുള്ളി ഒരു സിദ്ധൗഷധമാണ്. തേങ്ങാപ്പാലില്‍ കാട്ടുള്ളി ഇട്ടു മൂപ്പിച്ച്, തണുത്താല്‍ പിഴിഞ്ഞെടുക്കുന്ന എണ്ണ ഒരു ടീസ്പൂണ്‍ വീതം ദിവസം രണ്ടു നേരം മുടങ്ങാതെ കഴിച്ചാല്‍ മൂലക്കുരു ശമിക്കും.ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ പറയുന്ന അവസ്ഥയില്‍പ്പോലും ഈ പ്രയോഗം കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ മൂലക്കുരു സുഖപ്പെടും. 2. കാലിലെ ആണിരോഗം വല്ലാതെ അലട്ടുമ്പോള്‍ : കാട്ടുള്ളി ചുട്ടു ചതച്ച് നല്ല ചൂടോടെ ആണിയുള്ള…

    Read More »
  • Kerala

    കടമ്മനിട്ട രാമകൃഷ്ണന്റെ പതിനഞ്ചാം ചരമ വാർഷികം

    ഗുജറാത്തിൽ നിന്നും മടങ്ങുമ്പോള്‍ കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു. ‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു. ‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു. ‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’ എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍ എന്നിലേക്കേറെ അടുത്തിരുന്നു. ‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു. ‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു. ‘താങ്കളോ?’ ഞാന്‍ ചോദിച്ചു. ‘ഞങ്ങള്‍ വൈഷ്ണവ ജനത ശുദ്ധ സസ്യഭുക്കുകളാണ് ’ തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു. ‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ? തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി. ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട് എന്റെ നേരെ മുരണ്ടു: ക്യാ “??????  കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്റെ പതിനഞ്ചാം ചരമ വാർഷികമാണിന്ന്.കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം…

    Read More »
  • Kerala

    സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

    തിരുവനന്തപുരം:ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു.പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം.88 വയസ്സായിരുന്നു. 1934 ൽ തിരുവനന്തപുരത്താണ് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിന്റെ 34-ആം വയസ്സിൽ പുറത്തിറങ്ങി.  ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന പേരിൽ സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ ധാരാളം പുരസ്‌കാരവും നേടിയിരുന്നു. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. ‘നാർമടിപ്പുടവ’ എന്ന നോവലിൽ തമിഴ് ബ്രാഹ്‌മണരുടെ ജീവിതം ചിത്രീകരിക്കുന്നു. ഈ കൃതിക്ക് 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

    Read More »
  • NEWS

    ഷാർജയുടെ തീരവും ഖോർഫുക്കാനിലെ പാറയും

    യു.എ.ഇയുടെ പിറവിക്ക് മുമ്പ് തന്നെ മലയാളത്തിന് സുപരിചിതമായ സ്ഥലമാണ് ഖോര്‍ഫുക്കാന്‍. മലയാളികള്‍ പ്രവാസത്തിലേക്ക് തിരിച്ച യാത്രകള്‍ അവസാനിച്ചതോ അല്ലെങ്കിൽ ആരംഭിച്ചതോ ഇവിടെ നിന്നായിരുന്നു   ഗഫൂറിനെ ഓർമ്മയില്ലേ…? ‘നാടോടിക്കാറ്റ്’ എന്ന സിനിമയിൽ  ദുബായിലേക്കെന്ന് പറഞ്ഞ് വിജയനെയും ദാസനെയും പറ്റിച്ച് ഉരുവിൽ കയറ്റി മദ്രാസിൽ ഇറക്കുന്ന ഗഫൂർ കാ ദോസ്തിനെ…!!   “കാലിഫോർണിയയിലേക്ക് ചരക്കു കേറ്റാൻ പോന്ന ഉരുവാണ്.ഇങ്ങ്ക്ക് രണ്ടാള്ക്കും ബേണ്ടി വേണോങ്കി ഞമ്മളത് ദുബായി കടപ്പുറം വഴി തിരിച്ചു വിടാം”   ദാസനെയും വിജയനെയും ദുബായിലാണെന്ന് പറഞ്ഞ് മദ്രാസ്സിലിറക്കി പറ്റിച്ച മാമുക്കോയയുടെ ഗഫൂറിനെ ‘നാടോടിക്കാറ്റ്’ കണ്ടവരാരും മറക്കുമെന്ന് തോന്നുന്നില്ല.ഇതേപോലെ ദുബായ് എന്നു പറഞ്ഞ് പത്തേമാരിക്കാർ പണ്ട് യാത്രക്കാരെ ഇറക്കിവിട്ടിരുന്ന ഒരു പാറക്കെട്ട് ഇപ്പോഴും യു.എ.ഇയിലെ ഫുജൈറയ്ക്ക് സമീപം ഖോര്‍ഫുക്കാൻ കടലിടുക്കിൽ തലയെടുപ്പോടെ ഉയർന്നു നില്‍പ്പുണ്ട്. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ ഈ കടല്‍തീരത്തിനും പറയാന്‍ കഥകൾ ഏറെ.   അതെ ഇത് ഖോർഫുക്കാൻ…ജീവിതം കരുപ്പിടിപ്പിക്കുവാൻ രണ്ടും കൽപ്പിച്ചിറങ്ങിയവർ ഒരുകാലത്ത് നീന്തിക്കയറിയിരുന്ന…

    Read More »
  • Kerala

    ലോകത്തിലെ ഏറ്റവും വലിയ പക്ഷിപ്രതിമ

    കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ജടായുവിന്റെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിപ്രതിമ. ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഇത്.ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്കിന്റെ  ആകെ വിസ്തീർണ്ണം 64 ഏക്കറാണ്.  സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്.പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് ഈ പക്ഷിശിൽപത്തിന്.

    Read More »
  • Local

    മട്ടാഞ്ചേരി മുജീബ് അറസ്റ്റിൽ

    കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മട്ടാഞ്ചേരി മുജീബ് അറസ്റ്റിൽ.ആരും ഇല്ലാതിരിക്കെ ഫോർട്ട് കൊച്ചി ചിരട്ടപ്പാലത്തുള്ള വീടിന്റെ ഒന്നാം നിലയിലെ വാതിൽ കുത്തി തുറന്ന് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും 2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും വിലയേറിയ ക്യാമറ ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും  കവർച്ച ചെയ്ത കേസിലെ മുഖ്യപ്രതിയായ മട്ടാഞ്ചേരി മുജീബ് എന്ന മുജീബ് എം എച്ച് അറസ്റ്റിലായി.  മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മുജീബ് തോപ്പുംപടി, മട്ടാഞ്ചരി പോലീസ് സ്റ്റേഷനുകളിൽ മുൻപും മോഷണം, കവർച്ച എന്നീ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.

    Read More »
  • India

    ജീവിത ഭാരം കൂടും; ഏപ്രിൽ ഒന്ന് മുതൽ കൂട്ട നികുതി വർദ്ധന

    ന്യൂഡൽഹി: സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ട നികുതി വർദ്ധന.എപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നതിനാൽ അടുത്ത മാസം മുതൽ ജീവിതച്ചെലവ് കുത്തനെ ഉയരും. കേന്ദ്രം  രാജ്യത്ത് ഏപ്രിൽ 1 മുതൽ അവശ്യ മരുന്നുകളുടെ വില 12% കൂടും..  2000 രൂപക്ക് മുകളിൽ ഉള്ള UPI ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും..  നാഷണൽ ഹൈവേയിലൂടെ യാത്ര ചെയ്യുന്നത് ചിലവേറും.. 5% മുതൽ 10% വരെയാണ് ടോൾ വർധന.. സിഗരറ്റ്, പാൻ മസാല ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾക്ക്  വില വർദ്ധിക്കും.  ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടിയെങ്കിലും 1,000 രൂപ പിഴ നീക്കിയിട്ടില്ല… സംസ്ഥാനം ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനുംവരെ കൂട്ട നികുതി വർദ്ധന ഭൂമിയുടെ ന്യായവില 20 ശതമാനം വർധിക്കും.

    Read More »
  • India

    തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു

    ബംഗളൂരു/ചെന്നൈ: തൈര് വഴി തെക്കേ ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.തൈര് പാക്കറ്റുകളില്‍ ദഹി എന്ന് നിര്‍ബന്ധമായും ചേര്‍ക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പിന്‍വലിച്ചത്. ഹിന്ദി വാക്ക് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയത്.ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അംഗീകരിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിനും നിലപാടെടുത്തു.സമാനമായി കർണാടകയിലും പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനം പിന്‍വലിച്ചത്.

    Read More »
  • NEWS

    റോഡില്‍ വേഗത കുറഞ്ഞാലും പിഴ 

    അബുദാബി: റോഡില്‍ വേഗത കുറഞ്ഞാലും പിഴ ഈടാക്കാനുള്ള തീരുമാനവുമായി അബുദാബി പൊലീസ്. അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ രണ്ട് വരികളിലാണ് ശരാശരി വേഗത 120 കിലോമീറ്ററായി നിശ്ചയിച്ചത്. നിയമം പാലിക്കാത്തവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. ഏപ്രില്‍ ഒന്ന് മുതല്‍ സംവിധാനം നിലവില്‍ വരും.

    Read More »
Back to top button
error: