KeralaNEWS

കോൺ​ഗ്രസ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം: ഉദ്ഘാടന വേദിയിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം

വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിൽ എ.ഐ.സി.സി. അധ്യക്ഷൻ അടക്കം വേദിയിലുള്ളവരും സദസിലുള്ള പ്രവർത്തകരും കറുത്ത തുണികൊണ്ട് വാ മൂടികെട്ടി രാഹുലിന് ഒപ്പം എന്ന് എഴുതിയ പ്ലകാർഡുകളും ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രാഹുൽ ഗാന്ധിക്കെതിരേ ബിജെപി സർക്കാർ നിരന്തരം നടത്തുന്ന വേട്ടയാടലിനെതിരെ സമ്മേളനത്തിൽ പ്രസംഗിച്ചവരെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

വെറുപ്പിന്റെ രാഷട്രീയം ഉപയോഗിക്കുന്നവർക്കെതിരേ ജനാധിപത്യപരമായി പോരാടോൻ വൈക്കം സത്യഗ്രഹ സ്മരണ കരുത്ത് പകരുമെന്ന് രാഹുൽ ഗാന്ധി സന്ദേശത്തിലൂടെ പറഞ്ഞു. ജാതിമത വേർതിരിവ് മാറ്റി സാമൂഹിക മാറ്റത്തിന് തിരികൊളുത്തിയ കോൺഗ്രസിനെയാണ് ജാതി പറഞ്ഞ് പേടിപ്പിക്കാൻ ബി.ജെ.പി. നോക്കുന്നതെന്ന് എ.എെ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നൂറു വർഷം മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈക്കത്ത് കൊളുത്തിയ ദീപശിഖ ഇന്ത്യൻ ജനാധിപത്യത്തിൽ ഇന്നും കെടാതെ നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി പേടിപ്പിച്ചാൽ പേടിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും മോദി പേടിച്ചാൽ പേടിക്കുന്ന ആളല്ല രാഹുൽ ഗാന്ധിയെന്നും എഎെസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന് പ്രത്യേകിച്ച് ആരോടും മമതയോ വിദ്വേഷമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനത്തിലെയും സംസ്കാരത്തിലെയും കോൺഗ്രസ് എന്ന് വികാരമാണ് ഇന്ത്യയിലെ വൈവിധ്യങ്ങളെ ഒന്നിച്ചു നിർത്തുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. എല്ലാ വിഭാഗക്കാരെയും ഒന്നിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസിന് മാത്രമേ കഴിയു. വൈക്കം സത്യഗ്രഹത്തിലൂടെ ആത്മീയ സ്വാതന്ത്യം നേടി കൊടുത്തത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന്റെ ഏക അവകാശി കോൺഗ്രസാണെന്ന് എം.എം. ഹസൻ പറഞ്ഞു. എ.എെ.സി.സിയുടെ നിർദ്ദേശ പ്രകാരമായിരുന്നു സമരത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. കറുത്തിരുണ്ട കാലഘട്ടത്തിൽനിന്നുള്ള മോചനം കോൺഗ്രസിന്റെ പോരാടത്തിന്റെ ഫലമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നവോദാനത്തിന്റെ കാഹളം മുളക്കിയത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: