KeralaNEWS

അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ചടയമംഗലത്താണ് ഫെബ്രുവരി 28 ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചത്. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത്. ചടയമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് നടത്തവെ, നെട്ടയത്തറയില്‍ വെച്ച് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ തട്ടി യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് തെറിച്ചു വീണു അപകടത്തില്‍പ്പെട്ട് മരിച്ചത്.

ചട്ട ലംഘനവും അച്ചടക്ക ലംഘനവും കണ്ടെത്തിയ സംഭവങ്ങളില്‍ മറ്റ് ആറ് ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ട്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: