
ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയിൽ വീണ് മരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് നടന്നു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ തുടങ്ങിയവരാണ് മരിച്ചത്. മൂവരുടെയും പൊതുദർശനം രാവിലെ എട്ട് മണി മുതൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടന്നു.
ഇടുക്കി മാങ്കുളത്ത് വിനോദയാത്രയ്ക്കിടെ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക് ഒരു നാടൊന്നാകെ വിടചൊല്ലാന്‍ ഒഴുകിയെത്തി. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളില്‍ രാവിലെ എട്ടരയോടെ പൊതുദര്‍ശനം ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും, പൗരപ്രമുഖരുമടക്കം ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. മരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം വൈകിട്ട് നടന്നു. അർജുന്റെ സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിയോടെ കാലടി എൻഎസ്എസ് ശ്മശാനത്തിൽ നടന്നു. ജോയലിന്റെ മൃതദേഹം വൈകിട്ട് മൂന്ന് മണിക്ക് അയ്യൻപുഴ സെന്റ് മേരീസ് പള്ളിയിലും, റിച്ചാർഡ്ഡിന്റെ മൃതദേഹം മഞ്ഞപ്ര സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സിമിത്തേരിയിലും സംസ്കരിച്ചു.
സ്കൂളിൽ നിന്ന് മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മുട്ടോളം വെള്ളത്തിൽ പുഴയിലൂടെ നടക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
ഒരുമാസം മുമ്പാണ് അര്‍ജ്ജുന്‍റെ അഛന്‍ മരിച്ചത്. പെയിന്റടിക്കുന്നതിനിടെ ഇരുനിലകെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണാണ് അര്‍ജുന്റെ അച്ഛന്‍ ഷിബു മരിച്ചത്. ഈ വേദനയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അടുത്ത ദുരന്തം സംഭവിച്ചത്. സ്വന്തം കുടുംബത്തിന് താങ്ങാകേണ്ട കൗമാരക്കാരനാണ് മരണത്തിനു കീഴടങ്ങിയത്.
അപകടമുണ്ടായസ്ഥലത്ത് ഈ മാസം അഞ്ചുപേരാണ് മരിച്ചത്. കൃത്യമായ അപകട സൂചനപോലും നല്‍കാതെ വിനോദസഞ്ചാരികളെ ദുരന്തത്തിലേക്ക് പറഞ്ഞുവിടുകയാണ് വനംവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പം അടക്കമുള്ള അധികൃതര്‍