Month: March 2023
-
LIFE
ബോക്സ് ഓഫീസിൽ ‘ബാഹുബലി 2’ നെയും മറികടന്ന് പഠാൻ
കൊവിഡ് കാലത്തിനു ശേഷം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് വ്യവസായം ഓരോ സൂപ്പര്‍താര ചിത്രം എത്തുമ്പോഴും പ്രീതീക്ഷ അര്‍പ്പിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ആ പ്രതീക്ഷകള്‍ വൃഥാവിലാവുകയും ചെയ്തു, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ എത്തുന്നത് വരെ. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനിലാണ് ചിത്രത്തിന്‍റെ പുതിയ റെക്കോര്‍ഡ്. വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഇതോടെ റിലീസ് ദിനം മുതലിങ്ങോട്ട് ആകെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 510.65 കോടിയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാന്‍റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍. TOP 4……
Read More » -
Crime
ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍
നോയിഡ: ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയോൺ ബയോടെക്സിലെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കമ്പനി പരിശോധിച്ച ഡ്രഗ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമ്പനിയിലെ 22 സാമ്പിളുകളുടെ ഉൽപാദനം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. മാരിയോണ്‍ ബയോടെകിലെ രണ്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ളര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രാത്രി വൈകിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ജനങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വ്യാജ മരുന്നുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് വ്യക്തമായതായാണ് സെന്‍ട്രല്‍ നോയിഡ എഡിസിപി രാജീവ് ദീക്ഷിത് പ്രതികരിച്ചത്. കമ്പനിയിലെ മറ്റ് രണ്ട് ഡയറക്ടര്‍മാര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വിശദമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തുഹിന്‍ ഭട്ടാചാര്യ, അതുല്‍ റാവത്ത്, മൂല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ ജയാ ജെയിനും സച്ചിന്‍ ജെയിനും ഒളിവിലാണ്. ഹെഡ് ഓഫ്…
Read More » -
Crime
വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ അഞ്ച് പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവ്
ദുബൈ: വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ്. കേസില്‍ നേരത്തെ ദുബൈ പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അടുത്തിടെ ദുബൈ അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. ഒരു അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ട് ഒരു സംഘം ആളുകള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്ന് യുവതി തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. 2021ലാണ് യുവതി ഒരു കുടുംബത്തിലെ വീട്ടുജോലിക്കാരിയായി യുഎഇയില്‍ എത്തിയത്. അവിടെ മൂന്ന് മാസം ജോലി ചെയ്‍തപ്പോള്‍ തന്റെ അതേ രാജ്യക്കാരിയായ ഒരു പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയം സ്ഥാപിച്ചു. ഈ പെണ്‍കുട്ടിയാണ് മെച്ചപ്പെട്ട ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഈ ജോലിക്കു വേണ്ടി സ്‍പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചു. കൊണ്ടുപോകാന്‍ വേണ്ടി വീടിന് മുന്നില്‍ പെണ്‍കുട്ടി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് പകരം ഒരു പുരുഷനാണ് എത്തിയത്.…
Read More » -
Health
കൊളസ്ട്രോൾ നിയന്ത്രിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
കൊളസ്ട്രോളിന്റെ അളവ് വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിൽ ചീത്ത കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി എന്ന് പറയുന്നത്. എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിനും വിവിധ രോഗങ്ങൾക്കും കാരണമാകും. ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നറിയാം… പ്രധാനമായും ചുവന്ന മാംസത്തിലും പൂർണ്ണ കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകളാണ് മൊത്തം കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നത്. “മോശം” കൊളസ്ട്രോൾ പൂരിത കൊഴുപ്പുകൾ കഴിക്കുന്നതിലൂടെ കുറയ്ക്കാം. കുക്കികൾ, കേക്കുകൾ എന്നിവയിൽ സാധാരണയായി ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ട്രാൻസ് ഫാറ്റുകൾ മൊത്തം കൊളസ്ട്രോളിന്റെ വർദ്ധനവിന് കാരണമാകുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളാണ് പ്രത്യേകിച്ച് ഹൃദയത്തിന് ആരോഗ്യകരമായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. മത്സ്യ എണ്ണയിലും സീഫുഡ് സപ്ലിമെന്റുകളിലും അവ കണ്ടെത്താനാകും. ഗവേഷണമനുസരിച്ച്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ…
Read More » -
Local
കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി താക്കോൽദാനം നാളെ
കുഴിമറ്റം: സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി ഇടവക അംഗമായ ഒരു കുടുംബത്തിന് ഇടവക അംഗങ്ങൾ നൽകിയ സംഭാവനകൾ ഉപയോഗിച്ച് നിർമിച്ചു നൽകുന്ന ഭവനത്തിന്റെ പണികൾ പൂർത്തീകരിച്ചു. താക്കോൽ ദാനം ഞായർ രാവിലെ 9.30 ജോബ് മൈക്കിൾ എംഎൽഎ നിർവഹിക്കും. വികാരി ഫാ കുര്യൻ തോമസ് കരിപ്പാൽ അധ്യക്ഷത വഹിക്കും. പള്ളി ട്രസ്റ്റി പിഐ മാത്യു പാട്ടത്തിൽ, പള്ളി സെക്രട്ടറി സി ആർ ഗീവർഗീസ് ചിറപ്പുറത്തു, ഭവന നിർമാണ പദ്ധതി കമ്മറ്റി കൺവീനർ പിഎ ജോസഫ് പാടാച്ചിറ എന്നിവർ പ്രസംഗിക്കും. ഭവനത്തിന്റെ കൂദാശ മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രസന മെത്രപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രപ്പോലീത്ത മാർച്ച് 9 രാവിലെ 7.30 നു നിർവഹിക്കും. ഭവന കൂദാശയ്ക്ക് ഫാ. ജോസഫ് റമ്പാൻ, ഫാ കുര്യൻ തോമസ് കരിപ്പാൽ, ഫാ ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ഫാ കുര്യാക്കോസ് പി തോമസ് പുകടിയിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും.…
Read More » -
Crime
സ്ത്രീധനത്തിന്റെ പേരിൽ കലഹം, ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്സിൽ
കോട്ടയം: വാകത്താനത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം നാലുന്നാക്കൽ ഭാഗത്ത് കൊച്ചുമണിയം പിടവത്ത് വീട്ടിൽ തോമസ് മകൻ മോബി തോമസ് (44) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് ഭാര്യയുമായി വഴക്കുണ്ടാവുകയും തുടർന്ന് ഭാര്യയെ കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പോർച്ചിലിരുന്ന പ്ലാസ്റ്റിക് കസേര കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ കുമളിക്കടുത്തുനിന്ന് പിടികൂടുകയുമായിരുന്നു. മോബിൻ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയുമായി വീട്ടിൽ കലഹം പതിവായിരുന്നു. മുൻപ് ഭാര്യയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ വാകത്താനം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. വാകത്താനം സ്റ്റേഷൻ എസ്.ഐ തോമസ് ജോസഫ്, സുനിൽ കെ.എസ്, സി.പി.ഓ മാരായ തോമസ് കെ.ജെ, സെബാസ്റ്റ്യൻ എൻ.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടയത്ത് ഒരാൾ അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് വീട്ടിൽ ഷിബു കെ. കുരുവിള (41) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയുടെ നേരെ 2020, 2021 വർഷങ്ങളിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിത കൗൺസിലിങ്ങിനിടയിലാണ് ഈ കാര്യങ്ങൾ പറയുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാമ്പാടി,കറുകച്ചാൽ, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിൽ മോഷണകേസുകള്‍ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, സി.പി.ഓ മാരായ പ്രതീഷ് രാജ്, വിബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
വരാപ്പുഴ സ്‌ഫോടന കേസ്; ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി ജെന്‍സണ്‍ അറസ്റ്റില്‍
കൊച്ചി: വരാപ്പുഴയില്‍ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ കേസിലെ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെന്‍സണ്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. വടക്കാഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ ഇയാളുടെ സഹോദരന്‍ ജെയ്‌സണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ജെയ്‌സണ്‍. അനധികൃത പടക്ക നിര്‍മാണശാലയിലെ മേല്‍നോട്ടക്കാരനായിരുന്നു ജെയ്സണ്‍. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ മത്തായിയെ ഇനിയും പിടികൂടാനുണ്ട്. പടക്ക വില്‍പ്പനയ്ക്കുള്ള ലൈസന്‍സിന്റെ മറവില്‍ ഇവിടെ നടന്നത് പടക്ക നിര്‍മാണമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജെയ്സണ്‍ എന്നയാള്‍ക്ക് പടക്കം വില്‍പ്പനക്കുള്ള ലൈസന്‍സ് മാത്രമാണ് ഉള്ളത്. അതിന്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പടക്കം സൂക്ഷിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പടക്കശാലയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. പൂര്‍ണമായും തകര്‍ന്ന പടക്കശാലയുടെ സമീപത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ക്കും നാശം…
Read More » -
Kerala
ലൈംഗിക അതിക്രമം, കവര്‍ച്ച; പെണ്‍വാണിഭത്തിന് കൂട്ടുനിന്ന എഎസ്‌ഐയെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പെണ്‍വാണിഭത്തിനു കൂട്ടുനിന്ന എഎസ്‌ഐയെ പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറാണ് നടപടി സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം, കവര്‍ച്ച, മദ്യപിച്ച് വാഹനമോടിക്കല്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് നേരത്തെ നടപടി നേരിട്ടിരുന്നു. ഇന്‍സ്‌പെക്ടറായിരുന്ന പി.ആര്‍. സുനു ഉള്‍പ്പെടെ ആറുപേരെ അടുത്തിടെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും വൈകാതെ പിരിച്ചുവിടും. പിരിച്ചുവിടുന്നതിന് ആകെ 90 പേരുടെ പട്ടികയാണ് ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നത്.
Read More »
