KeralaNEWS

തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ തീപിടിത്തം; സര്‍വീസ് സെന്റര്‍ കത്തിനശിച്ചു

തൃശൂര്‍: കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ഭാഗികമായി തീ നിയന്ത്രണവിധേയമായി. എന്നാല്‍ കനത്ത പുക ഉയര്‍ന്നിട്ടുണ്ട്. ചില വാഹനങ്ങള്‍ കത്തിനശിച്ചു. കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിനു മുന്‍പ് അവ സ്ഥലത്തുനിന്നു മാറ്റാനായി.

സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. രാവിലെ 6.30 ഓടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരേയും ഫയര്‍ഫോഴ്സിനേയും അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ വിവരം അറിയിച്ചതിനാല്‍ മറ്റു വാഹനങ്ങള്‍ പെട്ടെന്നു മാറ്റാനായി. അതേസമയം, സര്‍വീസ് സെന്റര്‍ കത്തിനശിച്ചു.

മൂന്ന് കാറുകള്‍ കത്തിനശിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. സര്‍വീസ് സെന്ററായതുകൊണ്ട് തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് പടര്‍ന്നുപിടിക്കാന്‍ കാരണം. സര്‍വീസിനെത്തിച്ച വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ സുരക്ഷിതമായി മാറ്റിയിരുന്നു.

 

Back to top button
error: