Month: March 2023
-
Crime
മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമം; പീഡനക്കേസ് പ്രതിയായ വിമുക്തഭടന്‍ പിടിയില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയില്‍ താമസിക്കുന്ന കുടുംബത്തിന് നേരേയാണ് പട്ടാപ്പകല്‍ ആക്രമണമുണ്ടായത്. വീടിനകത്ത് തീപടരുന്നത് കണ്ട വീട്ടമ്മയും മകളും കൊച്ചുമകനും വീടിന്റെ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും വിമുക്തഭടനുമായ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടമ്മയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനവുമായി ഇവരുടെ വീട്ടിലെത്തിയ അജയകുമാര്‍, ജനലിനുള്ളിലൂടെ ഇതൊഴിച്ചശേഷം തീയിടുകയായിരുന്നു. വീട്ടുകാര്‍ രക്ഷപ്പെടാതിരിക്കാനായി വീടിന്റെ മുന്‍വാതില്‍ ഇയാള്‍ പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു. എന്നാല്‍ മുറിക്കുള്ളില്‍ തീപടരുന്നത് കണ്ടതോടെ മൂന്നംഗകുടുംബം ഉടന്‍തന്നെ പിന്‍വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം, വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫര്‍ണ്ണീച്ചറുകളും ചിലരേഖകളും കത്തിനശിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയാണ് അജയകുമാര്‍ തീയിട്ടതെന്നാണ് വിവരം. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും ഇയാള്‍ നേരത്തെ പീഡനക്കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍…
Read More » -
Crime
ഭക്ഷണം ഉണ്ടാക്കിയില്ലെന്നു പറഞ്ഞ് വയോധികയെ ചവിട്ടിക്കൂട്ടി; പോക്‌സോ കേസ് പ്രതിയായ മകന്‍ അറസ്റ്റില്‍
കൊല്ലം: ഭക്ഷണം പാകം ചെയ്തുനല്‍കിയില്ലെന്ന് പറഞ്ഞ് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. കൊല്ലം ആയൂര്‍ തേവന്നൂര്‍ സ്വദേശിനിയായ ദേവകി(68)യെയാണ് മകന്‍ മനോജ് ക്രൂരമായി ആക്രമിച്ചത്. ദേവകിയുടെ കൈയ്ക്കുള്‍പ്പെടെ പരുക്കേറ്റു. മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മനോജ് അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് മനോജ് അമ്മയെ ക്രൂരമായി മര്‍ദിച്ചത്. അമ്മ ആഹാരം പാകംചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ആദ്യം അമ്മയെ അസഭ്യം പറയുകയും പിന്നാലെ വടി കൊണ്ട് ഉള്‍പ്പെടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്തുവീണ ദേവകിയെ നിരന്തരം ചവിട്ടുകയും പിന്നീട് നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു. സ്ഥിരമായി മദ്യപിച്ചെത്തുന്ന മനോജ് അമ്മയെ അസഭ്യം പറയുന്നതും വഴക്കുണ്ടാക്കുന്നതും പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ദേവകിയുടെ വീട്ടില്‍ നാട്ടുകാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസവും മനോജ് അമ്മയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് മനോജ്. ചടയമംഗലം പൊലീസ് വീട്ടിലെത്തി മനോജിനെ…
Read More » -
Crime
ശമ്പളവും അവധിയും ചോദിച്ചതിന് ജീവനക്കാരിക്ക് മര്‍ദനം: മാനേജര്‍ അറസ്റ്റില്‍; ഭാര്യയുടെ പേരിലും കേസ്
തിരുവനന്തപുരം: ശമ്പളവും അവധിയും നല്‍കാതെ വീട്ടില്‍പോകാന്‍ അനുവദിക്കാത്തതിനെ ചോദ്യംചെയ്ത സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരിയെ മര്‍ദിച്ച ബ്രാഞ്ച് മാനേജരെ പോലീസ് അറസ്റ്റുചെയ്തു. വഴുതൂര്‍, അറകുന്ന് കടവ് റോഡില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന മുളയ്ക്കല്‍ ഏജന്‍സീസിന്റെ ബ്രാഞ്ച് മാനേജര്‍ വയനാട് പച്ചിലക്കാട്, കുന്നക്കാട്ടുപറമ്പില്‍ അരുണ്‍ദാസ്(38) ആണ് അറസ്റ്റിലായത്. യുവതിയെ അസഭ്യം പറഞ്ഞതിനു പ്രതിയുടെ ഭാര്യ പ്രിന്‍സിയുടെ പേരില്‍ പോലീസ് കേസ് എടുത്തു. മുളയ്ക്കല്‍ ഏജന്‍സീസിലെ ഫീല്‍ഡ്സ്റ്റാഫായ വയനാട് ഇടമന ആലകണ്ടിവീട്ടില്‍ നന്ദന(20)യെയാണ് പ്രതി മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍വെച്ചായിരുന്നു മര്‍ദനം. നന്ദനയെ അരുണ്‍ദാസ് അസഭ്യം പറയുന്നതിന്റെയും ചെകിടത്തടിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് യുവതിയും ഒപ്പം ജോലിചെയ്യുന്ന വയനാട് തലപ്പുഴ വഴി വരയാല്‍ കാപ്പോട്ടുമലയില്‍ സരിത(19)യും താമസിക്കുന്നത്. പലപ്പോഴും പ്രതി ഇരുവരെയും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതികള്‍ മൊഴിനല്‍കി. വീടുകള്‍തോറും കയറി ഭക്ഷ്യവസ്തുക്കളും ഗാര്‍ഹികവസ്തുക്കളും…
Read More » -
Local
വിനോദ സഞ്ചാരികളുടെ ശിക്കാര വള്ളം അഷ്ടമുടിക്കായലിൽ മുങ്ങി, എട്ടുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അഞ്ചാലുംമൂട് (കൊല്ലം): അഷ്ടമുടിക്കായലിൽ വിനോദ യാത്രക്കാർ സഞ്ചരിച്ച ശിക്കാര വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്നു കുട്ടികളെയും രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. പിന്നാലെ വന്ന സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലാണ് വള്ളത്തിലെ ജീവനക്കാരടക്കം എട്ടുപേർക്കും ജീവൻ തിരിച്ചുകിട്ടിയത്. ശനിയാഴ്ച വൈകീട്ട് നാലു മണിക്കാണ് അപകടം. മൂന്നുമാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘം ഉച്ചയ്ക്ക് രണ്ടിന് അരിനല്ലൂർ പട്ടകടവ് ഭാഗത്തുനിന്നാണ് യാത്ര തിരിച്ചത്. വള്ളത്തിന്റെ ഒരു വശത്തെ പലകയിളകി അകത്തേക്ക് വെള്ളം കയറിയതാണ് അപകടകാരണം. പെരിങ്ങാലത്തുനിന്ന് കോയിവിളയ്ക്ക് വരികയായിരുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടിലെ യാത്രക്കാരായ വിദ്യാർഥികളാണ് വള്ളം മുങ്ങുന്നതു കണ്ടത്. കോയിവിള ബോട്ടുെജട്ടിക്കു സമീപം എത്തിയ ബോട്ട്, പത്ത് മിനിറ്റോളം തിരികെ ഓടിച്ചാണ് വള്ളത്തിനടുത്ത് എത്തിയത്. അപ്പോഴേക്കും വള്ളം പകുതിയിലധികം മുങ്ങിയിരുന്നു. ബോട്ടിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് വള്ളത്തിലുണ്ടായിരുന്നവരെ രക്ഷിച്ച് ബോട്ടിൽ കയറ്റി. വള്ളം കെട്ടിവലിച്ച്…
Read More » -
Local
കുടുംബ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യ ജീവനൊടുക്കിയ നിലയിൽ
മാവേലിക്കര ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയെ (37) കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുൻ വൈരാഗ്യത്തിൻ്റെ പേരിൽ കുടുംബ സുഹൃത്തായ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് വിനോദ്. കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് സോമിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെയാണ് വിനോദ് കൊലപ്പെടുത്തിയത്. ഈ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു സമീപം അശ്വതി ജംക്‌ഷനിൽ വച്ചാണ് കൊല നടന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷം കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. മുൻ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സബിത, വിഷ്ണു എന്നിവരാണ് മരിച്ച സോമിനിയുടെ മക്കൾ.
Read More » -
Movie
അനിൽ തോമസിൻ്റെ ‘ഇതുവരെ’ മറയൂരിൽ ആരംഭിച്ചു
നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഇതുവരെ’ മറയൂരിൽ ഷൂട്ടിംഗ് ആരംഭിച്ചു. ടൈറ്റസ് പീറ്റർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കലാഭവൻ ഷാജോണാണ്. മണ്ണും പ്രകൃതിയുമൊക്കെ പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥ അവതരിപിക്കുകയാണ് ‘ഇതുവരെ’യിലൂടെ. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി മറ്റ് താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ, മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നീ പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- സുനിൽ പ്രേം…
Read More » -
Local
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ, കുപ്രസിദ്ധ മോഷ്ടാവ് ജ്വലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിൽ കുടുങ്ങി
തളിപ്പറമ്പ്: പരിയാരത്ത് ജ്വലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായതായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരീഷ്‌കുമാറിനെ (49) യാണ് പരിയാരം പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിലാത്തറ ലാസ്യ കോളജിന് സമീപത്തെ ഐശ്വര്യ ജ്വലറിയുടെ മുറിയുടെ ഷട്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പരിയാരം പൊലീസിനെ വിവരമറിയിച്ചത് പ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ, പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് പിലാത്തറയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഓടിരക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിലാത്തറയിലും പരിയാരം സ്റ്റേഷന്‍ പരിധിയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നുണ്ട്. ഏതോ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ച്ച ചെയ്ത് എടുത്ത ചില്ലറ നാണയങ്ങളും നോട്ടുകളും പിടിച്ചെടുത്തു. മോഷണക്കേസുകളില്‍ പ്രതിയായി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ തളിപറമ്പ്…
Read More » -
NEWS
പതിനായിരങ്ങൾക്ക് തൊഴിൽ, ആപ്പിളിന്‍റെ പങ്കാളിയും ഐഫോൺ നിർമ്മാതാവുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ് ബെംഗളൂരുവിൽ 700 മില്യൺ ഡോളറിൻ്റെ പ്ലാന്‍റ് തുടങ്ങുന്നു
ഇന്ത്യയിൽ 700 മില്യൺ ഡോളർ (570,000 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിട്ട് ആപ്പിളിന്‍റെ പങ്കാളിയും ഐഫോൺ നിർമ്മാതാവുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്. യു.എസ്- ചൈന സംഘർഷങ്ങൾക്ക് അയവ് വരാത്തതിനാൽ ചൈനയിലെ പ്ലാന്‍റ് ഇന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ആപ്പിൾ ഫോൺ നിർമ്മാതാക്കളിൽ ഒരാളായ തായ്വാൻ കമ്പനി ഹോൻ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്‍റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും ഫോക്സ്കോണിന് പദ്ധതിയുണ്ട്. ഫോക്സ്കോണിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉത്പാദകരെന്ന ചൈനയുടെ പദവിക്ക് തിരിച്ചടിയാണ് ഫോക്സ്കോണിന്‍റെ നീക്കം. ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ചൈനയ്ക്ക് പകരം ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കോവിഡ് യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ പ്രതിസന്ധികൾക്ക് ശേഷം അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.
Read More » -
Kerala
ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ ജീവിത വിജയം, പൊടി പൊടിച്ച് ‘ചൈതന്യ’യുടെ മുന്നേറ്റം
അസാധ്യമെന്ന് കരുതിയയിടത്തുനിന്ന് സംരംഭം ആരംഭിച്ച് ആറ് മാസത്തിനകം മികച്ച വരുമാനം പ്രതിമാസം നേടിയതിലെ സംതൃപ്‌തിയിലും സന്തോഷത്തിലുമാണ് കണ്ണൂർ ആറളം ഫാം പട്ടികവർഗ മേഖലയിലെ മിനി ഗോപിയും ഉഷയും. സംസ്ഥാന സർക്കാർ, എസ്.ടി വകുപ്പ്, നബാർഡ്, ബ്ലോക്ക്, പഞ്ചായത്തുകൾ, താലൂക്ക് വ്യവസായ കേന്ദ്രം എന്നിവയുടെ കൂട്ടായ്‌മയിലാണ് ‘ചൈതന്യ’യിലൂടെ മിനിയും ഉഷയും സ്വന്തം വഴി കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്‌ത് 20ന് കക്കുവയിലാണ് ഇവർ ചൈതന്യ ഫ്‌ളോർ മില്ല് ആരംഭിച്ചത്. പിന്നാക്കമേഖലയിലെ വനിതകൾക്കും സംരംഭം വിജയകരമായി നടത്താമെന്നതിന്റെ നേർസാക്ഷ്യമാണ് ഇന്ന് ചൈതന്യ. ‘മുമ്പ് കൂലിപ്പണിയായിരുന്നു. പണി കുറവായതിനാൽ കുടുംബത്തെ പോറ്റാൻ വളരെ ബുദ്ധിമുട്ടി. മൂന്നാം ക്ലാസ് വരെ പഠിച്ചയാൾക്ക് മറ്റെന്ത് തൊഴിൽ കിട്ടാൻ..? ഈ ഘട്ടത്തിലാണ് ഫാം പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിർദ്ദേശത്തിൽ ഫാമിൽ നബാർഡ് മുഖേന വ്യത്യസ്‌ത പദ്ധതികൾക്ക് തുടക്കമിട്ടത്. ‘ഞങ്ങൾക്കൊരു മില്ല് മതി’യെന്ന് മനസിൽ ഉറപ്പിച്ചു. ഇപ്പോൾ മാന്യമായ വരുമാനം നേടാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ട് ’…
Read More »
