Month: March 2023
-
Kerala
365 ദിവസം ക്യാമ്പ് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ല, ചാരിറ്റിയല്ല രാഷ്ട്രീയം; രൂക്ഷമായി വിമര്‍ശിച്ച് എംവി ഗോവിന്ദന്‍
തൃശൂര്‍: സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനവുമായി സുരേഷ് ഗോപി സജീവമായി നില്‍ക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് എവി ഗോവിന്ദന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ചാരിറ്റി പ്രവര്‍ത്തനത്തെ രാഷ്ട്രീയമായി കണക്കാക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. തൃശൂരില്‍ ബിജെപിയുടെ വോട്ടു ശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനത്തെ രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസിലാകും. വോട്ടര്‍മാര്‍ അതിനെ കൈകാര്യം ചെയ്യും. മുന്‍പും അങ്ങനെ ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. അങ്ങനെ ശ്രമിക്കുമ്പോള്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.…
Read More » -
Kerala
കെഎസ്ആര്‍ടിസി ബസിന്റെ കണ്ണാടി തകര്‍ത്തു; യാത്രക്കാരെ വിറപ്പിച്ച് പടയപ്പ
മൂന്നാര്‍: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. കെഎസ്ആര്‍ടിസി ബസിന്റെ കണ്ണാടി തകര്‍ത്തു. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്തുവച്ചാണ് പടയപ്പയെന്ന കാട്ടാന പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിച്ചത്. നേരത്തെയും നിരവധി തവണ ഈ പ്രദേശത്ത് വാഹനങ്ങള്‍ക്ക് നേരെ കാട്ടാന അതിക്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ പടയപ്പയുടെ ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമാണ്. പഴനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് കാട്ടാന പാഞ്ഞടുത്ത്. കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി പടയപ്പ പോകാന്‍ കാത്തുനിന്നെങ്കിലും ഫലം ഉണ്ടായില്ല. നടന്നടുത്ത ആന ബസിന്റെ സൈഡ് കണ്ണാടി തകര്‍ത്തു. എന്നാല്‍ മറ്റ് ആക്രമണങ്ങളൊന്നും ഉണ്ടായില്ല. ആന പരിസരപ്രദേശത്ത് തന്നെയുണ്ടെന്നും ജനവസാസമേഖലയിലല്ല പടയപ്പ ഉള്ളതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഈ പ്രദേശത്തുകൂടെ രാത്രി യാത്ര നടത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും വനും വകുപ്പ് അറിയിച്ചു. അതേസമയം, പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
Kerala
കായ പറിക്കുന്നതിനിടെ പ്രാണിയുടെ കുത്തേറ്റു, ദേഹമാസകലം ചൊറിച്ചിലും തടിപ്പും; 13 വയസുകാരി മരിച്ചു
പത്തനംതിട്ട: മുറ്റത്തെ മള്‍ബറിയില്‍ നിന്ന് കായ പറിക്കുന്നതിനിടെ അജ്ഞാത ജീവിയുടെ കുത്തേറ്റ ബാലിക മരിച്ചു. തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍ അനീഷ് – ശാന്തികൃഷ്ണ ദമ്പതികളുടെ മകളുമായ അംജിത പി.അനീഷ് (13) ആണ് മരിച്ചത്. പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചരയോടെ വീടിനടുത്തെ മള്‍ബറി ചെടിയില്‍ നിന്ന് പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നില്‍ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടി പറഞ്ഞത്. അരമണിക്കൂറിനുള്ളില്‍ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടര്‍ന്ന് തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമികചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ കുട്ടി കുഴഞ്ഞുവീണു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലേക്ക് അണുബാധ പടര്‍ന്നതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സംസ്‌കാരം നടത്തി. അഞ്ജന പി.…
Read More » -
Kerala
ജലദോഷപ്പനി വന്നാലുടൻ ആന്‍റിബയോട്ടിക് കഴിക്കുന്നവർ അറിയുക ഈ കാര്യങ്ങൾ
കാലാവസ്ഥാനുസൃതമായി ഉണ്ടാകുന്ന ജലദോഷത്തിനും ചുമക്കും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനെതിരെ ഐ.എം.എ രംഗത്ത്. ജലദോഷത്തിനും ചുമക്കുമൊപ്പം രോഗികൾക്ക് ഓക്കാനം, ഛർദി, പനി, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കുന്ന പനിയും മൂന്നാഴ്ച നീണ്ട് നിൽക്കുന്ന ചുമയുമുണ്ടെങ്കിൽ ഇത് സാധാരണയായി H3N2 ഇൻഫ്ലുവെൻസ A വൈറസാകുമെന്ന് നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു. ഇത്തരം ജലദോഷ ചുമകൾക്ക് രോഗലക്ഷണത്തിന് മാത്രം മരുന്ന് നൽകിയാൽ മതിയെന്നാണ് ഐ.എം.എ നിർദേശിക്കുന്നത്. ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് മുമ്പ് രോഗം ബാക്ടീരിയ അണുബാധ മൂലം ഉണ്ടായതാണോ അല്ലയോ എന്ന് കണ്ടെത്തിയിരിക്കണം. നിലവിൽ എല്ലാ പ്രശ്നങ്ങൾക്കും ആളുകൾ അസിത്രോമൈസിനും അമോക്സിക്ലാവും പോലുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുന്നു. അത് വേണമോ എന്ന് ചിന്തിക്കുന്നില്ലെന്ന് മാത്രമല്ല, രോഗം ഭേദമാകുന്നതുവരെ മാത്രമാണ് കഴിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ രോഗം ഭേദമാകുന്നതിലപ്പുറം, ഡോക്ടർമാർ നിർദേശിച്ച സൈക്കിൾ പൂർത്തിയാക്കുക എന്നത് പ്രധാനമാണ്. അഞ്ചു ദിവസത്തേക്ക് എഴുതിയ മരുന്ന് മൂന്ന് ദിവസം കൊണ്ട് നിർത്തരുത് എന്നർഥം.…
Read More » -
Movie
ഇന്ദ്രൻസ് ഫോട്ടോ ഗ്രാഫറായി എത്തുന്ന ‘നിഗൂഢ’ത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അനിഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നിഗൂഢം’ എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇന്ദ്രൻസിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഫോട്ടോ ഗ്രാഫറുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാപുരോഗതിയിൽ നിഗൂഢതകളുടെ ചുരുളുകൾ നിവർത്തുമ്പോൾ ഈ കഥാപാത്രത്തിന്റെ പ്രസക്തി ഏറെ നിർണ്ണായകമാകും. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിഗൂഢതകളുടെ സങ്കേതം തന്നെയായിരിക്കും ഈ ചിത്രം. അനൂപ് മേനോൻ, ഇന്ദ്രൻസ്. എന്നിവർക്കു പുറമേ ഗൗതമി നായർ. റോസിൻ ജോളി, സെന്തിൽ കൃഷ്ണ, ശിവകാമി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾ- കൃഷ്ണചന്ദ്രൻ, സി.കെ. സംഗീതം- റോണി റാഫേൽ. ഛായാഗ്രഹണം- പ്രദീപ് നായർ. എഡിറ്റിംഗ്- സുബിൻ സോമൻ. പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുകൻ. ജി&ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ്.എസ്.കെ. നിർമ്മിക്കുന്ന ഈ ചിതത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തു പുരോഗമിക്കുന്നു. വാഴൂർ ജോസ്. eഫട്ടോ- അജി മസ്ക്കറ്റ്.
Read More » -
Kerala
‘ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ,’ പ്ലാസ്റ്റിക് വിഷപ്പുകയിൽ ശ്വാസംമുട്ടി കൊച്ചി നഗരം
‘ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊരോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ’ എന്ന് കവി അയ്യപ്പപണിക്കർ ചോദിച്ചിട്ട് കാലം അധികമൊന്നും ആയില്ല. ഇതാ തുടർച്ചയായ നാലാം ദിവസവും വിഷപ്പുകയിൽ മുങ്ങി കൊച്ചി. നഗരത്തിന് മേൽ പുക പടരുകയാണ്. കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, മരട്, കുമ്പളം ഭാഗത്തും കനത്ത പുക വ്യാപിച്ചു. നഗരത്തിലെ വായുമലിനീകരണം പാരമ്യത്തിലെത്തി. ഇപ്പോൾ 105 മൈക്രോഗ്രാമായാണ് വായുമലിനീകരണ തോത് ഉയര്‍ന്നത്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്. മാലിന്യ കേന്ദ്രത്തിലെ തീ പൂര്‍ണമായും നിയന്ത്രിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ 75 ഏക്കര്‍ പ്രദേശത്തെ ആറ് മേഖലകളായി തിരിച്ചാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്. . അതേസമയം, കാറ്റിന്റെ ദിശ മാറ്റം നടപടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്ന് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട് ജില്ലാ ഭരണകൂടം. വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയിലടക്കം…
Read More » -
Crime
വിമാനത്തില്‍ വീണ്ടും മൂത്രമൊഴി വിവാദം; മദ്യ ലഹരിയില്‍ സീറ്റില്‍ ‘കാര്യം സാധിച്ച’ വിദ്യാര്‍ഥി പിടിയില്‍
ന്യൂഡല്‍ഹി: മദ്യപിച്ചെത്തിയ വിദ്യാര്‍ഥി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ സീറ്റില്‍ മൂത്രമൊഴിച്ചു. യുഎസിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ എഎ 292 വിമാനത്തില്‍ മൂത്രമൊഴിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഉറക്കത്തിനിടെ മൂത്രമൊഴിച്ചതെന്നാണ് വിവരം. മൂത്രം സഹയാത്രികന്റെ മേല്‍ പതിച്ചിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പു ചോദിച്ചതിനെത്തുടര്‍ന്ന്, യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കാന്‍ സഹയാത്രികന്‍ തയ്യാറായില്ല. എന്നാല്‍, എയര്‍ലൈന്‍ അധികൃതര്‍ സംഭവം എയര്‍ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്തു. എടിസി വിവരം സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പ്രതിയെ പോലീസിന് കൈമാറി. മദ്യപിച്ച് മദോന്മത്തനായി എയര്‍ ഇന്ത്യ യാത്രക്കാരിക്കുനേരേ മൂത്രമൊഴിച്ച് സഹയാത്രികന്‍ പോലീസ് യുവാവിന്‍െ്‌റ മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് പോലീസിനെ എയര്‍ലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വ്യോമയാന നിയമങ്ങള്‍ അനുസരിച്ച്, യാത്രക്കാരന്‍ അച്ചടക്കലംഘനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ, കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിശ്ചിത സമയത്തേക്ക് വിമാനയാത്രയ്ക്ക് വിലക്കുണ്ടാകും. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂയോര്‍ക്കില്‍നിന്നു…
Read More » -
Kerala
നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം
ഇടുക്കി: നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞു. തിരുവനന്തപുരത്തുനിന്ന് മൂന്നാറിലേക്ക് വന്ന ബസാണ് നേര്യമംഗലം വില്ലന്‍ചിറയ്ക്ക് സമീപം മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേറ്റു. 30 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും സാരമായ പരുക്കുകള്‍ പറ്റിയിട്ടില്ല. പരുക്കേറ്റവരെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പോലീസ് നടത്തി വരികയാണ്. നിയന്ത്രണംവിട്ട ബസിന്റെ ഒരു ടയര്‍ സമീപത്തെ ഓടയില്‍ കുടുങ്ങുകയും ബസ് മറിയുകയുമായിരുന്നു. അപകടസമയത്ത് കൈ പുറത്തിട്ടതിനാല്‍ കണ്ടക്ടറുടെ കൈയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്.
Read More » -
Crime
ചികിത്സപ്പിഴവ് ആരോപിച്ച് ആശുപത്രിയില്‍ സംഘര്‍ഷം; ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: നവജാതശിശു മരിച്ചസംഭവത്തില്‍ ചികിത്സപ്പിഴവ് ആരോപിച്ച് ഫാത്തിമ ആശുപത്രിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകന് ബോധക്ഷയമുണ്ടായി. ഒരാഴ്ചമുമ്പ് പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. ചികിത്സിച്ച ഡോക്ടറുടെ പേരില്‍ കുട്ടിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ഐഎംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ആക്രമണം കാടത്തമാണെന്നും ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും ഐഎംഎ പറഞ്ഞിരുന്നു. ഇതിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഐഎംഎ തീരുമാനിച്ചതിന് പിന്നാലെയാണ് നടക്കാവ് പൊലീസ് സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ത്തുടരുന്ന യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതര്‍ മരണം സംബന്ധിച്ച വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയില്‍ അതിക്രമിച്ചുകടന്ന് ചില്ലുകളും മറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു. അക്രമം തടയാനെത്തിപ്പോഴാണ് ഡോ. അശോകന് മര്‍ദനമേറ്റത്. പ്രസവത്തിനായി എത്തിയപ്പോള്‍ യുവതിക്ക് അണുബാധയുണ്ടായിരുന്നുവെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ എല്ലാശ്രമവും നടത്തിയിരുന്നുവെന്നും…
Read More »
