LocalNEWS

കുടുംബ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യ ജീവനൊടുക്കിയ നിലയിൽ

  മാവേലിക്കര ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയെ  (37) കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുൻ വൈരാഗ്യത്തിൻ്റെ പേരിൽ കുടുംബ സുഹൃത്തായ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് വിനോദ്. കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് സോമിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെയാണ് വിനോദ് കൊലപ്പെടുത്തിയത്.

ഈ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു സമീപം അശ്വതി ജംക്‌ഷനിൽ വച്ചാണ് കൊല നടന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷം കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. മുൻ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ്  പൊലീസ് നൽകുന്ന വിശദീകരണം. സബിത, വിഷ്ണു എന്നിവരാണ് മരിച്ച സോമിനിയുടെ മക്കൾ.

Back to top button
error: