KeralaNEWS

നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം; ‘പ്രതിഷേധ’ പോസ്റ്റുമായി രേണു രാജ്

കൊച്ചി: സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ”നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം” എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടര്‍ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വയനാട് ജില്ലാ കലക്ടറായാണ് സ്ഥലംമാറ്റം. എന്‍.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കലക്ടര്‍.

Signature-ad

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു സ്ഥലംമാറ്റം. തീയണയ്ക്കാന്‍ രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റുള്ളവരും പരിശ്രമിക്കുന്നതിനിടെ കലക്ടറെ മാറ്റിയതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: