KeralaNEWS

ആകാംഷയുടെ മുള്‍മുനയില്‍ കേരളം; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വൈകിട്ട് അഞ്ചിന്

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്ന സുരേഷ്. വിവരങ്ങള്‍ വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നും സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കി. ‘സ്വര്‍ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും’ എന്നാണ് സ്വപ്ന കുറിച്ചത്.

ലൈഫ് മിഷന്‍ കോഴ ഇടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. 23 വരെയാണ് റിമാന്‍ഡ് കാലാവധി. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷന്‍ കേസില്‍ ഇഡി ചോദ്യം ചെയ്തു വരികയാണ്. ലൈഫ് മിഷന്‍ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തില്‍ 4.50 കോടിരൂപ കോഴയായി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സി.എം.രവീന്ദ്രനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Signature-ad

വനിതാ ദിനമായ മാര്‍ച്ച് 8 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ എല്ലാ വനിതകള്‍ക്കും വനിതാദിന ആശംസകള്‍ നേര്‍ന്ന് സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു.ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സ്വപ്ന ആശംസകള്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുെടയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ കേരളത്തെ വില്‍പനചരക്കാക്കുന്നതിനും എതിരെയാണ് തന്റെ പോരാട്ടമമെന്ന് സ്വപ്ന പറഞ്ഞു. നിര്‍ഭ്യാവശാല്‍ ഒരു പെണ്ണും ഈ പോരാട്ടത്തില്‍ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി. കോടിക്കണക്കിനു വിധവകളെയും മാതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും സൃഷ്ടിക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിക്കു കഴിയുമെന്ന് അവര്‍ തന്നെ തെളിയിച്ചിട്ടുണ്ട്. ലോക നിര്‍ഗുണ പുരുഷദിനം താനും വൈകാതെ ആഘോഷിക്കും. ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്നും സ്വപ്ന പറഞ്ഞു.

Back to top button
error: