Month: March 2023
-
Kerala
മുഖ്യമന്ത്രിക്കും വീണക്കുമെതിരായ തെളിവ് കൈമാറണം, ഒത്തുതീർപ്പിന് 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. സ്വർണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. സ്വപ്നയുടെ വാക്കുകൾ മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റർവ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു. ഗോവിന്ദൻ മാസ്റ്റർ എന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്.…
Read More » -
Crime
കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലയാളിയായ ക്യാബിന്‍ ക്രൂ ജീവനക്കാരന്‍ പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ ജീവനക്കാരന്‍ അറസ്റ്റില്‍. വയനാട് സ്വദേശിയായ ഷാഫിയാണ് 1,487 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. ബഹ്‌റൈന്‍-കോഴിക്കോട്-കൊച്ചി സര്‍വീസ് വിമാനത്തിലെ ക്യബിന്‍ ക്രൂ അംഗമായ ഷാഫി സ്വര്‍ണം കടത്തുന്നുവെന്ന് കസ്റ്റംസ് പ്രിവന്റവ് കമ്മീഷ്ണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷാഫി അറസ്റ്റിലാകുന്നത്. ഷാഫിയുടെ ഇരുകൈയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. കൈ പുറത്ത് കാണാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ച് ഗ്രീന്‍ ചാനലിലൂടെ കടക്കാനായിരുന്നു ഷാഫിയുടെ ശ്രമം. എന്നാല്‍ ഷാഫി കസ്റ്റംസ് പിടിയിലാവുകയായിരുന്നു.
Read More » -
LIFE
ഇതിഹാസ ചിത്രം പൊന്നിയിൻ സെല്‍വനിൽ കുന്ദവൈയായി തൃഷ മാറുന്നതിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്
‘പൊന്നിയിൻ സെല്‍വൻ’ എന്ന ഇതിഹാസ ചിത്രം ഇന്ത്യയൊട്ടാകെ പ്രശംസ നേടിയതാണ്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വന്റെ’ പ്രമോഷൻ തുടങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗാനത്തിന്റെ അപ്‍ഡേറ്റാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വനി’ലെ ഒരു പ്രധാന കഥാപാത്രമായ ‘കുന്ദവൈ’യായി തൃഷ മാറുന്നതിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും വിക്രം ഗെയ്‍ക്കാവദ് കേശാലങ്കാരവും നിര്‍വഹിച്ചപ്പോള്‍ ജ്വല്ലറിക്ക് ക്രഡിറ്റ് നല്‍കിയിരിക്കുന്നത് കിഷൻ ദാസിനാണ്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം വൈകാതെ പുറത്തുവിടും എന്നും അറിയിച്ചിട്ടുണ്ട്. https://twitter.com/MadrasTalkies_/status/1633770230219505664?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1633770230219505664%7Ctwgr%5E8eb39a57cc263a826423898d69d3669e637e0779%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FMadrasTalkies_%2Fstatus%2F1633770230219505664%3Fref_src%3Dtwsrc5Etfw വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ…
Read More » -
India
ഗതാഗതക്കുരുക്കില്‍പ്പെട്ട കാറില്‍നിന്ന് ഇറങ്ങിയോടി നവവരന്‍; കാണാതായിട്ട് മൂന്നാഴ്ച
ബംഗളൂരു: ഗതാഗതക്കുരുക്കില്‍പ്പെട്ട കാറില്‍നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരു മഹാദേവപുരയില്‍നിന്നു കാണാതായ യുവാവിനായി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യുവാവിനായി ബന്ധുക്കളും തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവം ഇങ്ങനെ: ഫെബ്രുവരി 15 നായിരുന്നു യുവാവിന്റെ വിവാഹം. 16 ന് പള്ളിയില്‍നിന്നു തിരിച്ചുവരുമ്പോള്‍ വധുവും വരനും വന്ന വാഹനം ട്രാഫിക്കില്‍പ്പെട്ടു. നവവരന്‍ കാറിന്റെ ഡോര്‍ തുറന്ന് ഓടിപ്പോകുകയായിരുന്നു. ഭാര്യ പിന്നാലെ ഓടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു. കുറച്ചു ദിവസം കാത്തിരുന്നശേഷം മാര്‍ച്ച് 5 നാണ് ഭാര്യ പോലീസില്‍ പരാതിനല്‍കിയത്. കാമുകിയുടെ കൈവശം രഹസ്യ ഫൊട്ടോകള്‍ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നവവരന്‍ മുങ്ങിയതെന്നാണ് പരാതി. ചിക്ബല്ലാപുര്‍ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് ഇരുപത്തിരണ്ടുകാരിയായ ഭാര്യ പറയുന്നു. കര്‍ണാടകയിലും ഗോവയിലും പെണ്‍കുട്ടിയുടെ പിതാവ് നടത്തുന്ന കമ്പനിയില്‍ ഇയാള്‍ സഹായിച്ചിരുന്നു. അങ്ങനെ ഗോവയില്‍ എത്തിയപ്പോഴാണ് കാമുകിയുമായി ബന്ധം ഇയാള്‍ ആരംഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുമെന്ന് ഭാര്യയോടു പറഞ്ഞെങ്കിലും തുടര്‍ന്നുകൊണ്ടിരുന്നു.…
Read More » -
Crime
തൃശൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ജീപ്പില്‍ നിന്ന് ചാടി; ഗുരുതരാവസ്ഥയില്‍
തൃശൂര്‍: ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി ജീപ്പില്‍ നിന്ന് ചാടി. ആയുധവുമായി പിടികൂടിയ വലിയതുറ സ്വദേശി സനു സോണിയാണ് ജീപ്പില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. നഗരത്തില്‍ കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറ സ്വദേശിയായ മുപ്പതുകാരനാണ് പ്രതിയെന്ന് മനസിലാക്കിപ്പോള്‍ ഈസ്റ്റ് പോലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസിലായി. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിന്റെ പിന്നില്‍ നിന്നും ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മുനീറിന് അവകാശമുണ്ട്; ബാക്കി കാര്യം പിന്നെ പറയാം: കാനം
തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്റെ ക്ഷണം ഗൗരവമുള്ളതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുനീറിന് മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള അവകാശമുണ്ട്. ബാക്കി കാര്യം പിന്നെ പറയാമെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിലകൊള്ളണമെന്നാണ് എംകെ മുനീര്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ സിപിഐ യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണം. ദേശീയതലത്തില്‍ മതേതര ചേരിയുടെ പ്രാധാന്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോഴും മനസിലാക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ സിപിഐ കശ്മീരില്‍ പങ്കെടുത്തിട്ടുണ്ട്. മതേതര ചേരി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തും ഉണ്ട്. അവര്‍ ഇനി തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയാകും പ്രതികരിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോഴും മതേതര ചേരിയുടെ പ്രാധാന്യം മനസിലാക്കുന്നില്ല. സിപിഐക്ക് ഇടതുമുന്നണിക്ക് പുറത്തു വന്നും മത്സരിക്കാമല്ലോ. രാഹുല്‍ ഗാന്ധിക്ക് കൈ കൊടുത്തു കൊണ്ട് ജോഡോ യാത്രയുടെ സമയത്ത് അവര്‍…
Read More » -
Crime
കള്ളനോട്ട് കേസില്‍ കൃഷിഓഫീസര്‍ക്ക് സസ്പെന്‍ഷന്‍, മോഡലിങ് രംഗത്തും സജീവം; ഉറവിടംതേടി പോലീസ്
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം.ജിഷമോളെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസമാണ് ജിഷമോളെ കള്ളനോട്ട് കേസില്‍ പോലീസ് പിടികൂടിയത്. ജിഷമോളില്‍നിന്ന് കിട്ടിയ നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ജിഷമോളെ പരിചയമുള്ള മത്സ്യബന്ധനസാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴു കള്ളനോട്ടുകളുമായി ബാങ്കിലെത്തിയത്. നോട്ടുകള്‍ നല്‍കിയത് ജിഷമോളാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ ഇവരെ പോലീസ് ചോദ്യംചെയ്യുകയായിരുന്നു. എന്നാല്‍, ഏറെനേരം ചോദ്യംചെയ്തിട്ടും കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കൃഷി ഓഫീസര്‍ തയ്യാറായില്ലെന്നാണ് വിവരം. ഇതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെടുത്തിട്ടില്ല. അതേസമയം, ജിഷമോളെ കള്ളനോട്ടുനല്‍കി മറ്റൊരെങ്കിലും കെണിയില്‍പ്പെടുത്തിയതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ മോഡലിങ് രംഗത്തും സജീവമാണ്. ഒട്ടേറെ ഫാഷന്‍ഷോകളില്‍ ജിഷമോള്‍ പങ്കെടുത്തിട്ടുണ്ട്. ബി.എസ്.സി. അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ നേരത്തെ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009-ല്‍…
Read More » -
Crime
പണംവെച്ച് ചീട്ടുകളിക്കാന്‍ എത്തിയവരെ തടഞ്ഞുനിര്‍ത്തി ആറുലക്ഷം രൂപ തട്ടി
തൃശൂര്‍: ആലേങ്ങാട് പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി കാറിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആമ്പല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ കാറില്‍വന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയവര്‍ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ചീട്ടുകളിക്കാനെത്തിയവരാണെന്ന് അറിഞ്ഞത്. ചീട്ടുകളി സംഘംതന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
India
വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു, കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും: കെ. കവിത
ദില്ലി: ദില്ലി മദ്യനയ കേസിൽ ഇഡിക്കെതിരെ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു. വീട്ടിൽ വന്നു മൊഴി എടുക്കുന്നതാണ് പതിവെന്നും താൻ ആവശ്യപ്പെട്ടിട്ടും പെട്ടെന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നും കവിത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എവിടെ തെരഞ്ഞെടുപ്പ് നടക്കാൻ ഉണ്ടോ, അവിടെ മോദി വരും മുൻപ് ഇഡി വരും എന്ന് കവിത പരിഹസിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആണ് ഇപ്പോഴത്തെ നീക്കങ്ങൾ. മോദി ജനങ്ങളുടെ അടുത്തേക്ക് പോവുകയാണ് വേണ്ടത്. ‘ഞങ്ങൾ പേടിക്കില്ല, പ്രവർത്തനം തുടരും, ബിജെപിയെ തുറന്നു കാട്ടും’. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി തന്നെ വേട്ടയാടുന്നുവെന്നും ഡബിൾ എഞ്ചിൻ സർക്കാരിൻ്റെ ഒരു എഞ്ചിൻ അദാനിയാണെന്നും കവിത പറഞ്ഞു. കോൺഗ്രസിനെതിരെയും കവിത പ്രതികരിച്ചു. ദില്ലി മദ്യ നയ കേസിലെ അറസ്റ്റ് അടക്കം നേരത്തെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിൻ്റെ അഹങ്കാരം വെടിയണം. കോൺഗ്രസ് പ്രാദേശിക പാർട്ടിയെ പോലെയായി. അവരില്ലാതെ പ്രതിപക്ഷ ഐക്യം…
Read More »
