Month: March 2023

  • Kerala

    അരിക്കൊമ്പന് കൂട് നിർമ്മിക്കാനുള്ള മരത്തടികൾ ഇറക്കിയതിനെച്ചൊല്ലി തർക്കം; വനംവകുപ്പ് ഉദ്യോഗസ്ഥരോട് നോക്കുക്കൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ

    ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ ആക്രമണം നടത്തുന്ന അരിക്കൊമ്പന് കൂട് നിർമ്മിക്കാനുള്ള മരത്തടികൾ ഇറക്കിയതിനെച്ചൊല്ലി തർക്കം. വനസംരക്ഷണ സമിതിക്കാരെക്കൊണ്ട് തടിയിറക്കിയതിനെച്ചൊല്ലിയാണ് തൊഴിലാളി യൂണിയനുകളും വനംവകുപ്പും തമ്മിൽ തർക്കമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരോട് തൊഴിലാളി യൂണിയനുകൾ നോക്കുക്കൂലി ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി. എറണാകുളം കോടനാടുള്ള കപ്രിക്കാട് അഭയാരണ്യത്തിലാണ് അരിക്കൊന്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂട് നിർമ്മിക്കുന്നത്. ഇതിനായി 29 യൂക്കാലി തടികൾ ചിന്നക്കനാലിൽ നിന്ന് ഇവിടെ എത്തിച്ചു. വന സംരക്ഷണ സമിതി പ്രവർത്തകരാണ് തടികൾ ഇറക്കിയത്. വിവരം തങ്ങളെ അറിയിച്ചില്ലെന്നും തൊഴിൽ നിഷേധിച്ചെന്നും ആരോപിച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. തടികൾ ഇറക്കിയതിന് തൊഴിലാളികൾ നോക്കു കൂലിയും ചോദിച്ചു. ഇത് വനം വകുപ്പ് എതിർത്തതോടെയാണ് തർക്കമായത്. തർക്കം തുടർന്നപ്പോൾ കോടനാട് പൊലീസ് ഇടപെട്ടു. ചെയ്യാത്ത ജോലിക്ക് കൂലി നൽകാനാവില്ലെന്നും തടി ഇറക്കാൻ ആർക്കും കരാർ നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയതോടെയാണ് തൊഴിലാളികൾ ശാന്തരായത്. അടുത്ത തവണ തടികളെത്തുമ്പോൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ തടി ഇറക്കാം എന്ന ധാരണയിലാണ് തർക്കം അവസാനിച്ചത്.

    Read More »
  • India

    രാഹുൽ ഗാന്ധി വിവേകമില്ലാത്തവനായി മാറി, വിദേശ മണ്ണിൽ രാജ്യത്തെ അപമാനിച്ചു: ആരോപണവുമായി കോൺ​ഗ്രസ് മന്ത്രിയുടെ മകൻ രം​ഗത്ത്

    ജ‌‌യ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തെ വിദേശ മണ്ണിൽ അപമാനിച്ചെന്നാരോപിച്ച് രാജസ്ഥാനിലെ കോൺ​ഗ്രസ് മന്ത്രിയുടെ മകൻ രം​ഗത്ത്. രാജസ്ഥാൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകൻ അനിരുദ്ധാണ് രാഹുൽ ​ഗാന്ധിക്കെതിരെ രം​ഗത്തെത്തിയത്. സംസ്ഥാന സർക്കാറിനെയും വിമർശിച്ചു. കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിന്റെ അടുത്തയാളാണ് അനിരുദ്ധ്. രാഹുൽ ഗാന്ധി വിവേകമില്ലാത്തവനായി മാറി. മറ്റൊരു രാജ്യത്തിന്റെ പാർലമെന്റിൽ ആരെങ്കിലും സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തി സംസാരിക്കുമോ. അല്ലെങ്കിൽ അദ്ദേഹം ഇറ്റലിയെ തന്റെ മാതൃരാജ്യമായി കണക്കാക്കുകയാണെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു. ലണ്ടനിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യൻ ജനാധിപത്യം ആക്രമണത്തിനിരയാകുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചത്. യുഎസും യൂറോപ്പും ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങൾ ഇത് ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടതിൽ ഖേദമുണ്ടെന്നും ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യയിലെ ഈ ചപ്പുചവറുകളെ കുറിച്ച് സംസാരിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിയുമോ? അതോ ജനിതകപരമായി അദ്ദേഹം യൂറോപ്യൻ മണ്ണിനെയാണോ ഇഷ്ടപ്പെടുന്നതെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു. സ്വതന്ത്ര ശബ്ദം, സച്ചിൻ പൈലറ്റ് സ്കൂൾ ഓഫ്…

    Read More »
  • Kerala

    പുതിയ കലക്ടർക്ക് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറി, രേണുരാജ് എത്തിയില്ല, യാത്രയയപ്പിനും നിന്നില്ല!

    കൊച്ചി: എറണാകുളം ജില്ലയുടെ കലക്ടർ സ്ഥാനത്തിനിന്ന് ട്രാൻസ്ഫർ ചെയ്ത രേണുരാജ് പുതിയ കലക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിന് എത്തിയില്ല. ‌യാത്രയയപ്പ് ചടങ്ങിനും രേണുരാജ് നിന്നില്ല. പുതിയതായാ ചുമതലയേൽക്കുന്ന എൻഎസ്കെ. ഉമേഷിന് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറി. എത്താൻ സാധിക്കില്ലെന്ന് രേണുരാജ് ജീവനക്കാരെ രാവിലെ അറിയിച്ചു. അതേസമയം, എറണാകുളം ജില്ലയുടെ കലക്ടറായി ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീ അണയ്ക്കുന്നതിനായി രേണു രാജ് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയതായി പുതിയ കലക്ടർ അറിയിച്ചു. ആക്ഷൻ പ്ലാൻ നടപ്പാക്കും. ജനം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാലിന്യ‌ നിർമാർജനത്തിന് ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കലക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടി ക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. കലക്ടർമാരുടെ സ്ഥലം മാറ്റത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കലക്ടർ രേണുരാജ് രം​ഗത്തെത്തിയിരുന്നു. വനിതാ ദിന…

    Read More »
  • Social Media

    വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി: വിജയ് ബാബു

    ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും നിറയുന്നതിനിടെ നടനും നിർമാതാവുമായ വിജയ് ബോബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ‘വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി’, എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പരിഹസിച്ചും അല്ലാതെയുമുള്ള കമന്റുകളുമായി രം​ഗത്തെത്തുന്നത്. ‘എല്ലാ പഞ്ചായത്തിലും ഇതൊക്കെ തന്നെ അവസ്ഥ, പുക ശ്വസിക്കാൻ ഉള്ള കരാർ നാട്ടുകാർക്കും, കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും പക്ഷെ മാലിന്യം പഴയതാ, നമ്മുടെ നാട്ടിൽ ഇനി അത്യാവശ്യം വേണ്ടത് പ്രോപ്പർ ആയിട്ടുള്ള വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമാണ്… അതില്ലാത്ത കാലത്തോളം എന്ത് വലിയ മെട്രോ സിറ്റി ഉണ്ടാക്കി വെച്ചിട്ടും കാര്യമില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ബ്രഹ്മപുരത്തെ തീ കെടുത്താൻ പകൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയർ അനിൽകുമാർ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഹൈക്കോടതിയിൽ നിന്നും…

    Read More »
  • LIFE

    പതറാതേ ‘പഠാന്‍’… ആറാമത്തെ ബുധനാഴ്ചയും ഭേദപ്പെട്ട കളക്ഷന്‍

    ഹിന്ദി സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ ഏഴാം വാരത്തിലും തിയറ്ററുകളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും വിജയപ്പകിട്ടിന് മങ്ങലേല്‍ക്കാതെയുള്ള കളക്ഷന്‍ ചിത്രത്തിന് ഇപ്പോഴും നേടാനാവുന്നുണ്ട് എന്നതാണ് കൌതുകം. ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷനാണ് ചിത്രം നേടിയത്. വെള്ളി 1.05 കോടി, ശനി 2.05 കോടി, ഞായര്‍ 2.55 കോടി, തിങ്കള്‍ 75 ലക്ഷം, ചൊവ്വ 1.25 കോടി, ബുധന്‍ 70 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. പഠാന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 519 കോടിയാണ്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകള്‍ ഇതുവരെ നേടിയിട്ടുള്ളത് 18.49 കോടിയാണ്. എല്ലാ…

    Read More »
  • India

    ന​ഗരത്തിലെ ഫുട്പാത്തുകളിലും ട്രാഫിക് ഇടങ്ങളിലും യാചന നിരോധിച്ചു നാ​ഗ്പൂർ പൊലീസ് ഉത്തരവ്

    മുംബൈ: ന​ഗരത്തിലെ ഫുട്പാത്തുകളിൽ യാചന നിരോധിച്ചു നാ​ഗ്പൂർ പൊലീസ് ഉത്തരവിറക്കി. ഫുട്പാത്തുകളിലും ട്രാഫിക് ഇടങ്ങളിലും കൂട്ടംകൂടി നിൽക്കരുതെന്നും യാചിക്കരുതെന്നും കാണിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് പൊലീസ് ഇറക്കുന്നത്. യാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും സ്വസ്ഥമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് പൊലീസ് കമ്മീഷ്ണർ അമിതേഷ് കുമാർ പറഞ്ഞു. ക്രിമിനൽ നടപടിക്രമങ്ങളുടെ 144-ാം വകുപ്പ് പ്രകാരമാണ് യാചന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. ഏതെങ്കിലും പ്രദേശത്ത് നാലിൽ കൂടുതൽ ആളുകൾ തമ്പടിച്ചു നിൽക്കുന്നത് നിരോധിക്കുന്നതിനാണ് ഈ വകുപ്പ് കൂടുതലായും പ്രയോ​ഗിച്ചിരുന്നത്. ഈ ഉത്തരവ് ലംഘിച്ചാൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിയമം കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിവാഹ വീടുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ട്രാൻജെന്ററുകൾ പണം തട്ടുന്നുെവന്നതിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ പൊലീസ് മറ്റൊരു ഉത്തരവ് കൂടി കൊണ്ടുവന്നിരുന്നു. എന്നാൽ അവരുടെ അതിജീവനം എന്ന നിലക്ക് വീട്ടുടമസ്ഥർക്ക് അക്കാര്യത്തിൽ നിലപാടെടുക്കാമെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ട്രാൻജെന്റർ എന്ന പേരിൽ…

    Read More »
  • Local

    ‘മേയറെ തേടി’: എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല, കൊച്ചി മേയറുടെ വീട്ടിലേക്ക് മാ‍ർച്ച്; കോർപ്പറെഷനെതിരെ പ്രതിഷേധവുമായി യുഡിഎഫ്

    കൊച്ചി: കൊച്ചി ബ്രഹ്മപുരം പ്ലാന്റിലെ തീ ഇനിയും അണയ്ക്കാനാകാത്ത പശ്ചാത്തലത്തിൽ കോർപ്പറെഷനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. കൊച്ചി മേയറുടെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച് നടത്തി. ‘മേയറെ തേടി’ എന്ന പ്ലക്കാർഡുമായാണ് യുഡിഎഫ് കൗൺസിലർമാരടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞു. എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ടു ഒരാഴ്ചയാകുന്നു. ബ്രഹ്മപുരത്തേയ്ക്ക് മാലിന്യം കൊണ്ട് പോകാൻ കഴിയാത്തതിനാൽ നഗരത്തിലെ വഴിയരികിൽ കൂട്ടിയിട്ടിരിക്കുകയാണ് മാലിന്യമെല്ലാം.

    Read More »
  • Crime

    ഇന്‍സ്റ്റഗ്രാമില്‍ 50,000 ഫോളോവേഴ്സ്! തട്ടിപ്പില്‍വീണ പത്താംക്ലാസുകാരി അച്ഛന്റെ അക്കൗണ്ട് കാലിയാക്കി

    മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിനല്‍കാമെന്ന് പറഞ്ഞ് പത്താംക്ലാസുകാരിയില്‍നിന്ന് തട്ടിയെടുത്തത് 55,000 രൂപ. മുംബൈയിലെ 16-കാരിയാണ് ഇന്‍സ്റ്റഗ്രാം വഴിയുള്ള തട്ടിപ്പില്‍ വീണത്. പിതാവിന്റെ അക്കൗണ്ടില്‍നിന്നാണ് ഇത്രയും തുക പെണ്‍കുട്ടി അയച്ചുനല്‍കിയതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. പിതാവിന്റെ മൊബൈല്‍ ഫോണിലാണ് പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. മാര്‍ച്ച് ഒന്നാം തീയതി ‘സൊനാലി സിങ്’ എന്ന പേരിലുള്ള ഐ.ഡിയില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോളോ റിക്വസ്റ്റ് വന്നു. ഇത് സ്വീകരിച്ചതിന് പിന്നാലെ സൊനാലി സിങ്ങില്‍നിന്ന് സന്ദേശവും എത്തി. താന്‍ സ്‌കൂളിലെ പഴയ സഹപാഠിയാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ സഹായിക്കാമെന്ന സന്ദേശവും അയച്ചത്. രണ്ടായിരം രൂപ നല്‍കിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ ഫോളോവേഴ്സിന്റെ എണ്ണം 50,000 ആക്കിനല്‍കാമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. എന്നാല്‍, ആ സമയത്ത് പെണ്‍കുട്ടിയുടെ കൈയില്‍ 600 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പണം അയച്ചുനല്‍കി. തുടര്‍ന്ന് മാര്‍ച്ച് നാലാം തീയതിയാണ് അടുത്ത സന്ദേശം എത്തിയത്. നേരത്തെ അടച്ച…

    Read More »
  • LIFE

    ഒടിടി റിലീസിനുവേണ്ടി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ന്ന ചിത്രം ചതുരം ഇന്ന് രാത്രിയെത്തും; ഈ വാരം ഒടിടിയിലെത്തുന്നത് നാല് മലയാള സിനിമകള്‍

    സിനിമകളുടെ തിയറ്റര്‍ റിലീസിനോളമോ ചിലപ്പോഴൊക്കെ അതിനേക്കാളുമോ സിനിമാപ്രേമികള്‍ കാത്തിരിക്കാറുണ്ട് അവയുടെ ഒടിടി റിലീസിന്. തിയറ്റര്‍ റിലീസില്‍ ഏറെ ശ്രദ്ധ നേടുന്ന സിനിമകളുടെയും വേണ്ട ശ്രദ്ധ ലഭിക്കാതെപോയ മികച്ച സിനിമകളുടെയും ഒടിടി റിലീസുകള്‍ക്കായി വലിയ ആകാംക്ഷയാണ് പ്രേക്ഷകര്‍ കാട്ടാറ്. മിക്ക വാരാന്ത്യങ്ങളും തിയറ്റര്‍ റിലീസുകളെപ്പോലെ മലയാള സിനിമയിലും ഒടിടി റിലീസുകള്‍ ഇപ്പോള്‍ സംഭവിക്കാറുണ്ട്. ഈ വാരാന്ത്യത്തിലും അങ്ങനെ തന്നെ. നാല് മലയാള ചിത്രങ്ങളാണ് ഒടിടിയിലൂടെ ഈ വാരം പ്രേക്ഷകരെ തേടി എത്തുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആക്ഷന് ത്രില്ലര്‍ ഡ്രാമ ചിത്രം ക്രിസ്റ്റഫര്‍, സിജു വില്‍സണെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വരയന്‍ എന്നിവയാണ് ഈ വാരം ഇതിനകം ഒടിടിയില്‍ സ്ട്രീമിം​ഗ് ആരംഭിച്ച മലയാളം സിനിമകള്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒടിടി റിലീസിനുവേണ്ടി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ്…

    Read More »
  • Crime

    ഫോണില്‍ വന്ന ലിങ്ക് തുറന്നു; നടി നഗ്മയ്ക്ക് നഷ്ടം 1 ലക്ഷം

    മുംബൈ: നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു. നടി മാളവിക (ശ്വേത മേനോന്‍) തട്ടിപ്പിനിരയായ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നഗ്മയും പരാതി നല്‍കിയത്. തെന്നിന്ത്യന്‍, ഭോജ്പുരി സിനിമകളിലും ബോളിവുഡ് സിനിമയിലും സജീവമായിരുന്ന നഗ്മ 2014 ലെ…

    Read More »
Back to top button
error: