Month: March 2023
-
Kerala
സ്വപ്നയുടെ വെളിപ്പെടുത്തൽ: സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല, നിയമപരമായി നേരിടാന്‍ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടതെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: സ്വപ്നയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന് കോൺഗ്രസം സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ നിലയിൽ ആയെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇനിയും അപഹാസ്യനാകാൻ നിന്നുകൊടുക്കേണ്ടതുണ്ടോ? കൊന്നും കൊലവിളിച്ചും പാരമ്പര്യം ഉള്ളവർ ഭരിക്കുന്നത് കൊണ്ടാണ് സ്വപ്നയെ തീർത്തുകളയും എന്ന് ഭീഷണിയെന്നും സിപിഎം ഭരണത്തിൽ കേരളം അധോലോകമായി മാറിയെന്നും കെ സുധാകരൻ പറഞ്ഞു. മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരേ കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നല്കാന്‍ തയാറായി നില്ക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സിപിഎം വിനിയോഗിക്കുന്നത്. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. സിപിഎം ഭരണത്തില്‍ കേരളം അധോലോകമായി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിക്കും…
Read More » -
Kerala
സ്വപ്‌നയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിയും മറുപടി നൽകണം: വി.ഡി. സതീശൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഫെയ്സ്ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി.പി.എം. സംസ്ഥാന സെക്രട്ടറിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം.വി. ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജേഷ്പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Local
സ്ത്രീ സുരക്ഷക്ക് ‘സേഫ് കോട്ടയം’, പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് ‘സേവ് കോട്ടയം’ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്
കോട്ടയം: സ്ത്രീ സുരക്ഷക്ക് ‘സേഫ് കോട്ടയം’ പദ്ധതിയും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് ‘സേവ് കോട്ടയം’ പദ്ധതിയുമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2023- 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്. 123.92 കോടി രൂപ വരവും 119.92 കോടി രൂപ ചെലവും നാലുകോടി രൂപ മിച്ചവുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ അവതരിപ്പിച്ചത്. ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിനും പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനും കുട്ടികളുടെ ക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകുന്നു. ബജറ്റ് പ്രഖ്യാപനങ്ങൾ സേവ് കോട്ടയം ജില്ലയിൽ ഏതാനും വർഷങ്ങളായി പ്രളയം, ഉരുൾപൊട്ടലുകൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാർഷികമേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ, കാർഷിക ഗവേഷണത്തിനും കാലാവസ്ഥാ വ്യതിയാന പഠനത്തിനുമായി ജില്ലയിൽ പഠന ഗവേഷണ കേന്ദ്രം. സേഫ് കോട്ടയം ജില്ലയിലെത്തുന്ന, ജില്ലയിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും നിർഭയം തങ്ങുന്നതിന് കുടുംബശ്രീയുമായി സഹകരിച്ച് ജില്ലാ കേന്ദ്രത്തിലും, ബ്ലോക്ക് തലത്തിലും നിർഭയ കേന്ദ്രങ്ങൾ (ഷീ ഹോസ്റ്റൽ) ലഹരിമുക്ത കോട്ടയം പൊതുഇടങ്ങൾ, ആധുനിക വായനശാലകൾ, നൂതന…
Read More » -
Kerala
ടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായില്ല; യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ
കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നൽകിയ പരാതിയിലാണ് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും, ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുളള കോട്ടയം ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവ്. 2018 ഓഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഓഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്നു യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്റണി ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ബിർമിംഗ്ഹാമിലേയ്ക്കുള്ള ടിക്കറ്റ് വാങ്ങി. എന്നാൽ ബ്രിട്ടനിലെ സ്ഥിരതാമസ പെർമിറ്റുള്ള ആന്റണി രണ്ടു വർഷത്തിൽ കൂടുതൽ കാലം ബ്രിട്ടന് പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ യാത്ര വിലക്കി. പിന്നീടു…
Read More » -
Crime
കോട്ടയം ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കോട്ടയം: ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തിരുവാങ്കുളം കരിങ്ങാച്ചിറപള്ളി ഭാഗത്ത് മാന്നുള്ളിൽ വീട്ടിൽ പൈലി മകൻ ലാലു എന്ന് വിളിക്കുന്ന ജോസ് (65) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാം തീയതി ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ നിന്നും യമഹ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനോടുവില്‍ ഇയാളെ മോഷ്ടിച്ച വാഹനവുമായി ഇന്നലെ രാവിലെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ., എസ് ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, ഷിബു, സി.പി.ഓ ഷൈൻ കെ.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ അഞ്ച് മോഷണ കേസുകളും കൂടാതെ ചേരാനല്ലൂർ,ഏലൂർ, പാലാരിവട്ടം, വൈക്കം, പുത്തൻകുരിശ്…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു; മുണ്ടക്കയത്ത് രണ്ടു കേസുകളിലായി രണ്ടുപേർ അറസ്റ്റിൽ
മുണ്ടക്കയം: രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കല്ലുതൊട്ടി പുരയിടം വീട്ടിൽ സാജു എന്ന് വിളിക്കുന്ന സുധീഷ് (28), മുണ്ടക്കയം ഈസ്റ്റ് ഭാഗത്ത് കവുങ്ങിനാടിയിൽ വീട്ടിൽ ബിനു (40)എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിലാണ് ഇരുവരെയും രണ്ട് കേസുകളിലായി പോലീസ് പിടികൂടിയത്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ, എസ്.ഐ അനീഷ്, അനൂബ് കുമാർ, സി.പി.ഓ മാരായ ജ്യോതിഷ് റ്റി.ഡി, ജോൺസൺ, രഞ്ജു കെ. റ്റി,രഞ്ജിത്ത് റ്റി.എസ്, ശരത് ചന്ദ്രൻ, രഞ്ജിത്ത് എസ്.നായർ, നൂറുദ്ദീൻ, ഷാദുൽ നിഷ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Read More » -
Kerala
എസ് ഐയുടെ യാത്രയയപ്പ് പാർട്ടി, മദ്യപിച്ചു തമ്മിൽ തല്ലിയ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
പത്തനംതിട്ടയിൽ എസ് ഐയുടെ യാത്രയയപ്പ് പാർട്ടിക്കിടെ മദ്യപിച്ചു തമ്മിൽ തല്ലിയ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. എ ആർ ക്യാമ്പിലെ എ.എസ്.ഐ ഗിരി ഡ്രൈവർ ജോൺ ഫിലിപ്പ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.ഇവരുടെ കൂടെ തല്ലുണ്ടാക്കിയ എസ്.ഐ അജയകുമാറിന് ട്രാൻസ്ഫർ ലഭിച്ചതിനാൽ നടപടിയിൽ നിന്ന് ഒഴിവായി. പത്തനംതിട്ട ഏ ആർ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറായ അജയകുമാറിന് എസ്.ഐ പദവിയിലേക്ക് പ്രമോഷൻ കിട്ടുകയും തിരുവനന്തപുരം എസ്.എസ്.ബി യിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ വച്ച് മദ്യസൽക്കാരം സംഘടിപ്പിച്ചത്. പാർട്ടിക്കിടെയാണ് അജയകുമാറും എ.എസ്.ഐ ഗിരിയും ചേർന്ന് ഡ്രൈവർ ജോൺ ഫിലിപ്പിനെ മർദ്ദിച്ചത്. സംഭവം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ ഡ്രൈവർ ജോൺ ഫിലിപ്പ്, എ.എസ്.ഐ ഗിരി എന്നിവരെ പത്തനംതിട്ട പോലീസ് മേധാവി ഇന്ന് സസ്പെൻഡ് ചെയ്തു. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എന്നാൽ പാർട്ടി സംഘടിപ്പിക്കുകയും ഇവരോടൊപ്പം അടിപിടിയിൽ പങ്കെടുക്കുകയും ചെയ്ത…
Read More » -
Kerala
വീണ്ടും ഒരു നനഞ്ഞ പടക്കം കൂടി: ‘എന്റെ ബാഗേജിനകത്ത് ഡ്രഗ്സ് വെച്ച് പിടിപ്പിക്കാൻ യൂസഫലി വിചാരിച്ചാൽ സാധിക്കും. എന്നെ അവര്‍ക്ക് ജയിലില്‍ കിട്ടിയാലും മതി. അല്ലെങ്കില്‍ സ്ഥലം വിടണം.’ പുതിയ ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്
കേരളത്തിന് ഇന്ന് സായാഹ്നം ഉദ്വേഗവും ഉൽക്കണ്ഠയും നിറഞ്ഞതായിരുന്നു. ഒടുവിൽ എല്ലാം ഒരു നനഞ്ഞ പടക്കമായി കലാശിച്ചു. സ്വപ്ന സുരേഷ് ഫേയ്സ്ബുക്ക് ലൈവിലൂടെ പൊട്ടിക്കാൻ ശ്രമിച്ച ആ നനഞ്ഞ പടക്കം മാധ്യമങ്ങളും പ്രതിപക്ഷവും ഇടത് വിരുദ്ധരും ഉത്സവമായി ആഘോഷിക്കുകയാണ്. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി തരുമെന്നും വഴങ്ങിയില്ലെങ്കിൽ ആയുസ്സിന് ദോഷംവരുത്തുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞെന്നുമാണ് പുതിയ ആരോപണം. മാത്രമല്ല സ്വപനയുടെ ബാഗേജിനകത്ത് ഡ്രഗ്സ് വെച്ച് പിടിപ്പിക്കാൻ യൂസഫലി വിചാരിച്ചാൽ സാധിക്കുമെന്നും സ്വപ്നയെ ജയിലില്‍ കിട്ടിയാലും മതി എന്നാണ് ശത്രുക്കളുടെ പദ്ധതിയെന്നും ഫേയ്സ്ബുക്ക് ലൈവിലൂടെ അവർ പറഞ്ഞു. സ്വപനയുടെ ആരോപണങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍: “മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വിജയ് പിള്ള എന്ന വ്യക്തി എന്നെ വിളിച്ചു. ബെംഗളൂരില്‍ വെച്ച് അദ്ദേഹത്തിനെ നേരില്‍ കണ്ടു. ഒരാഴ്ച സമയം തരാം, സ്വപ്നയും മക്കളും ഇവിടെ നിന്ന് ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറുക. അവിടെ എല്ലാ സൗകര്യങ്ങളും തരാം. മുഖ്യമന്ത്രി, മകള്‍ വീണ, ഭാര്യ…
Read More » -
Kerala
ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ കുറ്റവിമുക്തരാക്കിയ മുൻ എഡിജിപിയുടെ ഉത്തരവുകൾ ഡിജിപി പുനഃപരിശോധിക്കുന്നു
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയരായ പൊലീസുകാരെ കുറ്റവിമുക്തരാക്കിയ മുൻ എഡിജിപിയുടെ ഉത്തരവുകൾ ഡിജിപി പുന:പരിശോധിക്കുന്നു. ഗുരുതര കുറ്റകൃത്യത്തിന് പിരിച്ചുവിട്ട ഇൻസ്പെക്ടറെയും, ബലാൽസംഗ കേസിൽ പ്രതിയായ ഇൻസ്പെക്ടറെയും കുറ്റവിമുക്തരാക്കിയ വിജയ് സാക്കറെയുടെ റിപ്പോർട്ടുകൾ ചട്ടവിരുദ്ധമാണെന്നാണ് നിലവിലെ എഡിജിപിയുടെ റിപ്പോർട്ട്. ക്രമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് പിരിച്ചുവിടാനായി പൊലിസ് ആസ്ഥാനത്ത് 59 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇവരുടെ കുറ്റകൃത്യങ്ങളും തുടർനടപടിയും പരിശോധിച്ചപ്പോഴാണ് ഉന്നത ഉദ്യോഗസ്ഥർ തന്നെ ഞെട്ടിയത്. കൊലപതാകശ്രമം, ബലാൽസംഗം, സ്ത്രീകളോട് മോശമായി പെരുമാറൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികൾ മുൻ എഡിജിപി വിജയ് സാഖറെ ഇടപെട്ട് ലഘൂകരിച്ചു. തൊടുപുഴ ഇൻസ്പെക്ടറായിരുന്ന ശ്രീമോൻ, ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കരൻ, കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഗിരീഷ്ബാബു എന്നിവരെ കുറ്റവിമുക്തരാക്കിയ മുൻ എഡിജിപിയുടെ ഉത്തരവുകൾ ചട്ടവിരുദ്ധമാണെന്ന് നിലവിലെ എഡിജിപി എം.ആർ അജിത് കുമാർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ബലാൽസംഗ കേസിലെ പരാതിക്കാരിയെ…
Read More » -
Kerala
26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തി
തിരുവനന്തപുരം: മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി റെയിൽവേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്. ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ കൂടുതൽ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ അധിക സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു.
Read More »