Month: March 2023
-
Kerala
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ, സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡൻ്റ്, പ്രഹരമേറ്റ് നടക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയില്‍ സെയിൽസ് ഗേളായ ബിന്ദു
മലപ്പുറം സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കരാര്‍ ജീവനക്കാരിയുടെ കാലില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്. കാലിന്റെ ഞരമ്പിന് സാരമായപരിക്കേറ്റ പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രന് ജോലിക്ക് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്സിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കാന്റീനിലേയ്ക്ക് കൊണ്ടു വന്ന സാധനങ്ങള്‍ ഇറക്കിവെച്ച് ജീവനക്കാര്‍ വിശ്രമിക്കുകയായിരുന്നു. അവിടേയ്ക്ക് രോഷാകുലനായി കടന്നു വന്ന അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്‌സ് എല്ലാവരെയും അസഭ്യം വിളിച്ച് സ്റ്റൂള്‍ ചവിട്ടി തെറിപ്പിക്കുകയായിരുവത്രേ. സ്റ്റൂള്‍ ആയത്തിൽ ചെന്ന് തട്ടിയത് സെയില്‍സ് ഗേള്‍ ആയ ബിന്ദുവിന്റെ കാലിൽ. ”സ്റ്റൂളിൽ ഒറ്റ ചവിട്ടായിരുന്നു സാറ്, അത് ശക്തിയോടെ വന്നു തട്ടിയത് എന്‍റെ കാലിന്‍റെ മുട്ടിന്‍ മേലെ. വേദന കൊണ്ട് നടക്കാന്‍ പോലും പറ്റാതെ സാധനങ്ങള്‍ നിരത്തി വച്ചിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു. ഇതിനിടയില്‍ സാര്‍ കേറി മുകളിലോട്ട്…
Read More » -
Kerala
താപസൂചിക ഭയാനകം: കേരളം വെന്തുരുകുന്നു, ആറ് ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്
സംസ്ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. പുറത്തു വന്ന സംസ്ഥാനത്തെ താപസൂചിക ഭയാനകമാണ്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് താപസൂചിക വ്യക്തമാക്കുന്നു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നൽകിയരിക്കുന്നത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ചൂട് അപകടരമാം വിധം വർധിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട താപസൂചിക വ്യക്തമാക്കുന്നു. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻ്റെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു. കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴിയാണ് താപനില ലഭ്യമാകുന്നത്. ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന…
Read More » -
Movie
ജോൺപോൾ- മോഹൻ ടീം ഒരുക്കിയ, ഗോപിയുടെ അഭിനയ മികവ് കൊണ്ടു ശ്രദ്ധേയമായ ‘രചന’ അഭ്രപാളികളെത്തിയിട്ട് 40 വർഷം
സിനിമ ഓർമ്മ ഗോപി മികച്ച നടനുള്ള അവാർഡ് നേടിയ ‘രചന’ അഭ്രപാളികളെത്തിയിട്ട് 40 വർഷം. 1983 മാർച്ച് 10 നാണ് മോഹൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. കഥ ആന്റണി ഈസ്റ്റ്മാൻ. തിരക്കഥ ജോൺപോൾ. നെടുമുടി വേണുവും ശ്രീവിദ്യയും അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. വഴക്ക് പറഞ്ഞാലും അഭിനന്ദിച്ചാലും കരഞ്ഞു പോകുന്ന ഒരു പാവമുണ്ടായിരുന്നു ഓഫീസിൽ. അയാളെക്കുറിച്ച് ഭാര്യ പറയുന്നത് കേട്ടപ്പോൾ സാഹിത്യകാരനായ ഭർത്താവിന് ഒരാശയം തോന്നി. ഭാര്യ അയാളോട് പ്രേമം അഭിനയിക്കട്ടെ! ‘കുസൃതിയോടെ കോർത്ത നൂലിഴകൾ അഴിയാക്കുടുക്കായി മുറുകുകയാണെ’ന്ന്’ ഭാര്യ ഭയപ്പെട്ടപ്പോഴും ഭർത്താവ് പരീക്ഷണത്തിൽ അഭിരമിച്ചതേയുള്ളൂ. പക്ഷെ എഴുത്തുകാരൻ മനസിലൂട്ടി വളർത്തിയ കഥാപാത്രം കണക്കുകൂട്ടലുകളാകെ തെറ്റിച്ചു. തന്നെ ഭാര്യാഭർത്താക്കന്മാർ ചേർന്ന് കുരങ്ങ് കളിപ്പിക്കുകയായിരുന്നെന്ന് മനസ്സിലാക്കിയ അയാൾ ആത്മഹത്യ ചെയ്‌തു. ഭാര്യക്ക് ഷോക്ക്. ഭർത്താവിന് തുടർന്ന് പഴയ ജീവിതമില്ല. മനസ്സിൽ രചിച്ചതല്ല യാഥാർഥ്യത്തിന്റെ രചന എന്നയാൾ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയിരുന്നല്ലോ. ഭാര്യാഭർത്താക്കന്മാരായി ഗോപിയും ശ്രീവിദ്യയും. ശുദ്ധഗതിക്കാരനായി നെടുമുടി. മമ്മൂട്ടി, പൂർണിമ ജയറാം,…
Read More » -
Local
പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷം; കോൺഗ്രസ് ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ് നൽകി കോൺഗ്രസ്
ഹരിപ്പാട്: പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷമായതിന് പിന്നാലെ ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. സിപിഎം- 4, സിപിഐ- 2, കോൺഗ്രസ്- 4 എന്നിങ്ങനെ പത്ത് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൻമേൽ പതിനഞ്ച് ദിവസത്തിനകം അവിശ്വാസ പ്രമേയ ചർച്ച നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജി സജിനിക്ക് എതിരെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ് ചേപ്പാടും വൈസ് പ്രസിഡന്റ് എസ് സുരേഷിന് എതിരെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മശ്രീ ശിവദാസനുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരം ജി സജിനി പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അവിശ്വാസത്തിന് ശ്രമിക്കുന്നത്. ഡിസംബർ 31 ന് ജി സജിനി സ്ഥാനം ഒഴിയേണ്ടതായിരുന്നു. പാർട്ടി ജില്ലാ നേതൃത്വവും രമേശ് ചെന്നിത്തല എംഎൽഎയും പല തവണ ആവശ്യപ്പെട്ടിട്ടും…
Read More » -
Kerala
എം.ജി. മുൻ പ്രോ വി.സിയും കണ്ണൂർ സർവ്വകലാശാല നിയമ പഠന വിഭാഗം മേധാവിയുമായ ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ കോപ്പിയടി പരാതി
തിരുവനന്തപുരം: എം.ജി. മുൻ പ്രോ വി.സിയും കണ്ണൂർ സർവ്വകലാശാല നിയമ പഠന വിഭാഗം മേധാവിയുമായ ഡോ ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധത്തിനെതിരെ പരാതി. പ്രബന്ധം കോപ്പി അടിയാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ചാൻസ്ലർക്ക് പരാതി നല്കിയത്. ഷീനയെ കണ്ണൂർ സർവ്വകലാശാല നിയമ പഠന മേധാവി സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചു. കെ ശ്രീധര വാര്യരുടെ മരുമക്കത്തായം എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പി അടിച്ചുവെന്നാണ് പരാതി. കേരളത്തിലെയും ലക്ഷ ദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ൽ തമിഴ് നാട് അംബേദ്‌കർ സർവ്വകലാശാലയിൽ നിന്നാണ് ഷീന ഷുകൂർ പിഎച്ച്ഡി നേടിയത്.
Read More » -
Kerala
കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നു; “കക്കുകളി” നാടകത്തിനെതിരേ സർക്കുലർ പുറപ്പെടുവിച്ച് തൃശൂർ അതിരൂപത
തൃശൂര്‍: “കക്കുകളി” എന്ന നാടകത്തിനെതിരെ ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ച് തൃശൂർ അതിരൂപത. ഞായറാഴ്ച ഇടവകകളിൽ പ്രതിഷേധവും തിങ്കളാഴ്ച കളക്ട്രേറ്റ് മാർച്ചും സംഘടിപ്പിക്കും.അതിരൂപതാ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാനാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സർക്കുലറിൽ പറയുന്നത്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി. അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. എന്നാൽ, പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നാണ് അതിരൂപതയുടെ വാദം.
Read More » -
Crime
കരിപ്പൂരിൽ പ്രവാസിയെ തട്ടികൊണ്ടുപോയി മർദ്ദിച്ചു; വിദേശത്തേക്ക് മുങ്ങിയ പ്രതികൾ പിടിയിൽ
കോഴിക്കോട്: വിദേശത്തുനിന്ന് വന്ന യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളായ നാല് പേർ അറസ്റ്റിൽ. പുള്ളാവൂർ മാക്കിൽ മുഹമ്മദ് ഉവൈസ് ( 22 ) , പുള്ളാവൂർ കടന്നാലിൽ മുഹമ്മദ് റഹീസ് ( 22 ) , പരപ്പൻ പൊയിൽ വലിയപറമ്പിൽ മീത്തലെ പനക്കോട് മുഹമ്മദ് ഷഹൽ ( 23 ) , ഉണ്ണികുളം പുതിയെടത്തു കണ്ടി ആദിൽ ( 23 ) എന്നിവരെയാണ് താമരശ്ശേരി ഇൻസ്‌പെക്ടർ സത്യനാഥൻ എൻ കെ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജനുവരി 9 – ന് രാത്രി 9 മണിക്ക് ബഹ്‌റൈനിൽ നിന്നും കരിപ്പൂർ എയർ പോർട്ടിൽ ഇറങ്ങിയ മേപ്പയൂർ കാരയാട്ട് പാറപ്പുറത്തു ഷഫീഖിനെ കൊണ്ടോട്ടിയിൽ നിന്നും തട്ടിക്കൊണ്ടുപോയി താമരശ്ശേരി ലോഡ്ജിൽ തടങ്കലിൽ വെക്കുകയായിരുന്നു സംഘം. രണ്ടു ദിവസത്തിന് ശേഷം കാറിൽ കയറ്റി കട്ടാങ്ങൽ ഭാഗത്തേക്ക് കൊണ്ട് പോകുന്നതിനിടെ കുരുങ്ങാട്ടെ കടവ് പലതിനടുത്തു വെച്ച് കാറിൽ നിന്നും ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി ഷഫീക്ക്…
Read More » -
LIFE
തീയറ്ററുകളിൽ പ്രേക്ഷകരെ ‘രോമാഞ്ചം’ കൊള്ളിച്ച ബോക്സ് ഓഫീസ് ഹിറ്റ് രോമാഞ്ചം ഒരു മാസം കൊണ്ട് നേടിയത്
മലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ആണ് രോമാഞ്ചം. ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം മുതൽ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിക്കാൻ തുടങ്ങി. ആബാലവൃദ്ധം പ്രേക്ഷകർ ഒരേ സ്വരത്തിൽ ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടർ വാരങ്ങളിൽ തിയറ്ററുകളിൽ കാണാൻ സാധിച്ചത്. നാലാം വാരത്തിൽ എത്തിയപ്പോൾ കേരളത്തിൽ 197 സ്ക്രീനുകളാണ് രോമാഞ്ചത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോൾ ചിത്രം നേടിയ കളക്ഷൻ എത്രയെന്നത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. https://twitter.com/Forumkeralam2/status/1633795847715446784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1633795847715446784%7Ctwgr%5E2b9bb42955204991b50a80f702d18e28385a9c8f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FForumkeralam2%2Fstatus%2F1633795847715446784%3Fref_src%3Dtwsrc5Etfw വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാർ മുന്നോട്ടുവെക്കുന്ന കണക്കുകൾ പ്രകാരം 34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 62 കോടി രൂപയാണ്. കേരളത്തിൽ നിന്ന് 38 കോടി നേടിയ ചിത്രം ഇതര സംസ്ഥാനങ്ങളിൽ നിന്ന് 3.6 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ്…
Read More » -
Kerala
സ്വപ്നയുടെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ല, വിജേഷിന് സിപിഎമ്മുമായും എം.വി. ഗോവിന്ദനുമായും ബന്ധമില്ലെന്നും വിജേഷ് പിള്ളയുടെ പിതാവ്
കൊച്ചി: വിജേഷ് പിള്ളയ്ക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് വിജേഷ് പിള്ളയുടെ പിതാവ് ഗോവിന്ദൻ. വിജേഷിന് ബിസിനസ് എന്നേ അറിയൂ. വിജേഷിന് സിപിഎമ്മുമായും എം വി ഗോവിന്ദനുമായും ബന്ധമില്ലെന്നും പിതാവ് പറഞ്ഞു. ഒരുമാസം മുമ്പ് കണ്ണൂരിലെ വീട്ടിൽ വന്നിരുന്നു. നാടുവിട്ട് പോയിട്ട് കാലം കുറെയായി. മൂന്നു ദിവസം വിളിച്ചിരുന്നു. അപ്പോൾ ബംഗളുരുവിലാണ് എന്നാണ് പറഞ്ഞത്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും പിതാവ് ഗോവിന്ദൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പൊലീസ് വീട്ടിൽ എത്തി വിജേഷിനെപ്പറ്റി അന്വേഷിച്ചിരുന്നു. ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്. വിജേഷിന്റെ സാമ്പത്തിക ഇടപാടികളെപ്പറ്റി അറിയില്ല. വിജേഷിപ്പോൾ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് ഗോവിന്ദൻ വ്യക്തമാക്കി. വിജയ് പിള്ള എന്നാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെങ്കിലും യഥാർത്ഥ പേര് വിജേഷ് എന്നാണെന്ന് പിതാവ് വ്യക്തമാക്കി. ഓട്ടോ മൊബൈൽ ഡിപ്ലോമാ പഠിച്ചയാളാണ്. കൊണ്ടുനടക്കുന്ന കാറുകൾ കൂട്ടുകാരുടേതാണെന്നും പിതാവ് പറഞ്ഞു. വിജേഷ് ചങ്ങമ്പുഴ നഗറിൽ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. ആറ് മാസം മാത്രമാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നത്.…
Read More »
