KeralaNEWS

താപസൂചിക ഭയാനകം: കേരളം വെന്തുരുകുന്നു, ആറ് ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്

സംസ്ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. പുറത്തു വന്ന സംസ്ഥാനത്തെ താപസൂചിക ഭയാനകമാണ്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് താപസൂചിക വ്യക്തമാക്കുന്നു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നൽകിയരിക്കുന്നത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ചൂട് അപകടരമാം വിധം വർധിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട താപസൂചിക വ്യക്തമാക്കുന്നു. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻ്റെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു.

കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴിയാണ് താപനില ലഭ്യമാകുന്നത്. ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് താപസൂചിക തയ്യാറാക്കിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: