KeralaNEWS

കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നു; “കക്കുകളി” നാടകത്തിനെതിരേ സർക്കുലർ പുറപ്പെടുവിച്ച് തൃശൂർ അതിരൂപത

തൃശൂ‍ര്‍: “കക്കുകളി” എന്ന നാടകത്തിനെതിരെ ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ച് തൃശൂർ അതിരൂപത. ഞായറാഴ്ച ഇടവകകളിൽ പ്രതിഷേധവും തിങ്കളാഴ്ച കളക്ട്രേറ്റ് മാർച്ചും സംഘടിപ്പിക്കും.അതിരൂപതാ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാനാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സർക്കുലറിൽ പറയുന്നത്.

കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി. അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. എന്നാൽ, പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നാണ് അതിരൂപതയുടെ വാദം.

Back to top button
error: