CrimeNEWS

കാക്കിക്കുള്ളിലെ കാമവെറി! റോഡരികില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ പോലീസുകാരന്‍െ്‌റ ശ്രമം

ഭോപ്പാല്‍: സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ രാത്രി സമയത്ത് റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്.

പോലീസുകാരന്‍ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഹന്‍മാന്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അയാളുടെ പിടിയില്‍നിന്ന് മോചനം നേടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുമുണ്ട്.

ഏറെ പരിശ്രമത്തിനു ശേഷം അവള്‍ സ്വയം രക്ഷപ്പെട്ടെങ്കിലും യൂണിഫോം ധരിച്ചയാള്‍ ബൈക്കില്‍ അവളെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭയന്നു വിറച്ച പെണ്‍കുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുന്നുണ്ട്. സംഭവം സമൂഹമാധ്യമത്തില്‍ രോഷത്തിന് ഇടയാക്കിയതോടെ കുറ്റാരോപിതനായ പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: