Month: March 2023
-
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര സ്വദേശിയായ പ്രതി ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തേവന്നൂർ ഭാഗത്ത് കണ്ണൻ കര മഠത്തിൽ ശങ്കരനാരായണൻ നമ്പൂതിരി (40) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2020 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നിട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കറുകച്ചാലിൽ നിന്നും പിടികൂടുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, സി.പി.ഓ മാരായ പ്രവിനോ, പ്രശാന്ത് കുമാർ ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തി
കോട്ടയം: പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പ്രകാശൻ മകൻ പാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളിലായി കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Read More » -
Kerala
വനിതാ ഡോക്ടര്‍ ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു, കോഴിക്കോടാണ് ദാരുണ സംഭവം
കോഴിക്കോട്: വനിതാ ഡോക്ടറെ ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കറുടെ ഏക മകളായ ഡോക്ടർ ഷദ റഹമ്മത്ത് ജഹാൻ (24) ആണ് മരണപ്പെട്ടത്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ലിയോ പാർക്ക് ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ നാലിനാണ് ദാരുണമായ സംഭവം നടന്നത്. അപാര്‍ട്‌മെന്റില്‍ ജന്മദിനാഘോഷം നടന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനാണ് സദാ റഹ്‌മത്ത് ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, ശബ്ദം കേട്ട് എത്തിയപ്പോള്‍ വീണുകിടക്കുന്ന നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു എന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ താൽക്കാലിക ഡോക്ടർ ആയി സേവനമനുഷ്ടിച്ചു വരികയായിരുന്നു സദാ റഹ്‌മത്ത്. ഹോമിയോ ഡോക്ടർ മുനീറയാണ് മാതാവ്. ഡോ. അസ്മിൽ ഷാസ്…
Read More » -
Crime
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു, അനധികൃത സ്വത്ത് സമ്പാദനം, നിരപരാധികളെ കേസില്‍പ്പെടുത്തല്‍… 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനായ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ടു
കാസര്‍കോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി. പൊലീസ് ആസ്ഥാനത്ത് നിന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ആര്‍. ശിവശങ്കരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥനെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍റെ മറുപടി തൃപ്തികരമല്ലെന്നും വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ച് വിട്ട് ഉത്തരവിറക്കിയത്. ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്താണ് ഡിജിപിയുടെ ഉത്തരവ്. ശിക്ഷണനടപടികള്‍ പലതവണ നേരിട്ടിട്ടും തുടര്‍ച്ചയായി ഇത്തരം കേസുകളില്‍…
Read More » -
Local
സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യം: ജില്ലാ കളക്ടർ
കോട്ടയം: സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ. വിമൺ എന്റർപ്രനർ നെറ്റ് വർക്ക് കോട്ടയം ചാപ്റ്ററിന്റെ (വെൻ) വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ 150 വർഷം വേണ്ടി വരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 140 വർഷം കൊണ്ട് സാമ്പത്തികവും , 145 വർഷം കൊണ്ട് രാഷ്ട്രീയവുമായ സമത്വം ഉണ്ടാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ബയോളജിക്കലായ തുല്യത ഉറപ്പാക്കാൻ സാമ്പത്തിക സമത്വം അവശ്യമാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു. സാമൂഹിക പ്രവർത്തക നിഷ ജോസ് കെ.മാണിക്കൊപ്പം ചേർന്ന് ജില്ലാ കളക്ടർ വിളക്ക് തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കോട്ടയം ചാപ്റ്റർ ചെയർ മറിയാമ്മ പയസ് , വൈസ് ചെയർ ചിന്നു മാത്യു , കൺവീനർ റീബാ വർഗീസ് എന്നിവരാണ് സംഘടനാ ഭാരവാഹികൾ. സ്ത്രീ സംരംഭകരുടെ കൂട്ടായ്മയും , നെറ്റ് വർക്കിങ്ങ് , പരിശീലനം , മെന്ററിങ്ങ്…
Read More » -
Local
പ്രതിരോധമുറകൾ പഠിക്കാൻ വാക്ക് ഇൻ പരിശീലനവുമായി പോലീസ്
കോട്ടയം: അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11, 12 തിയതികളിൽ എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരിലുള്ള വാക്ക് ഇൻ ട്രെയിനിങ് നൽകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒൻപതിന് എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാർ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയിൽ മാർച്ച് 11ന് തെക്കേക്കര പഞ്ചായത്ത് ഹാളിലും മാർച്ച് 12ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലുമാണു പരിശീലനം. ഒൻപത് മണി, 11 മണി, രണ്ട് മണി, നാല് മണി എന്നീ സമയങ്ങളിൽ നാലു ബാച്ചായാണു പരിശീലനം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കേരളാ പോലീസിന്റെ ആഭിമുഖ്യത്തിൽ 2015 ൽ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്.…
Read More » -
India
ട്രെയിൻ യാത്രക്കിടെ മുംബൈ കല്ല്യാൺ സ്റ്റേഷനിൽ വീണ് പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു
മലപ്പുറം: തീവണ്ടി യാത്രക്കിടെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരണമടഞ്ഞു. നിലമ്പൂർ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ചികിത്സക്കിടെ മരണമടഞ്ഞത്. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു . നിഹാൽ പഠനയാത്രയുടെ ഭാഗമായി കോളജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥികളായ 52 പേരും മൂന്ന് കോളജ് ജീവനക്കാരും ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടത്. ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാൺ സ്റ്റേഷന് സമീപമാണ് സംഭവം. തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളജ് പ്രിൻസിപ്പാൾ പറഞ്ഞു. ഉടനെ തൊട്ടടുത്ത അശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതമായതിനാൽ മുംബൈ സയണിലെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തി ചികിത്സയിൽ തുടരവെ ആണ് നിഹാൽ മരണമടഞ്ഞത്. നിഹാലിൻ്റെ ബന്ധുക്കൾ മുംബൈയിൽ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ഇന്ന് (വെള്ളി) വൈകുന്നേരം…
Read More » -
LIFE
നടൻ സൂര്യയ്ക്ക് പിന്നാലെ ‘പിതാമകൻ’ നിർമാതാവ് വി.എ. ദുരെയ്ക്ക് സഹായവുമായി സ്റ്റൈയ്ൽ മന്നൻ രജനികാന്ത്
ചെന്നൈ: നടൻ സൂര്യയ്ക്ക് പിന്നാലെ നിർമാതാവ് വിഎ ദുരെയ്ക്ക് സഹായവുമായി രജനികാന്ത്. ദുരെയോട് ഫോണിൽ സംസാരിച്ച രജനികാന്ത് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘ജയിലറി’ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നിർമാതാവിനെ കാണാമെന്നും രജനികാന്ത് ഉറപ്പ് നൽകി. രജനികാന്തിന്റെ ‘ബാബ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു ദുരൈ. എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്ന ആളാണ് വി എ ദുരെ. നിരവധി സൂപ്പർ ഹിറ്റുകൾ ഇദ്ദേഹത്തിന്റെ നിർമാണത്തിൽ തമിഴ് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമകളിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് പിന്നാലെയാണ് ദുരവസ്ഥയിൽ എത്തിയത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. അടുത്തിടെ ഒരു സുഹൃത്ത് ആണ് ദുരെയുടെ അവസ്ഥ പറഞ്ഞു കൊണ്ടുള്ളൊരു വീഡിയോ പുറത്തുവിട്ടത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടന്‍ സൂര്യ സഹായഹസ്തവുമായി എത്തുക ആയിരുന്നു. സൂര്യയുടെ പിതാമകന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ആണ് ഇദ്ദേഹം. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ…
Read More » -
Kerala
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെത്തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാൻ സാധ്യതയെന്ന് ഐഎംഎ
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ഘടകം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രവചിക്കാനാവാത്ത വിധത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കാം ആരോഗ്യമേഖലയ്ക്ക് നേരിടേണ്ടി വരികയെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വന്‍തോതില്‍ നിക്ഷേപിച്ചിട്ടുള്ള പല ഇനം പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്‌ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും ഇതില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദൂരം വരെ സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്. പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുമ, ശ്വാസം…
Read More » -
Kerala
വിജേഷ് പിള്ള തട്ടിപ്പുകാരൻ, ഒടിടിയുടെ പേരിൽ കബളിപ്പിച്ചു, വിവാദം പബ്ലിസിറ്റിക്ക് വേണ്ടിയാകാമെന്നും സംവിധായകൻ
കോഴിക്കോട് : ഇടനിലക്കാരനെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തട്ടിപ്പുകാരനാണെന്ന് സംവിധായകൻ മനോജ് കാന. കെഞ്ചിറ സിനിമ ഒടിടി യിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന പറഞ്ഞു. സിനിമയുടെ പബ്ലിസിറ്റി ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി ഉപയോഗിച്ചു. സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട്. എം വി ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കിൽ അത് നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. സ്വപ്നയുമായി ചേർന്ന് നടത്തിയ നീക്കമാണോ എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇയാളെന്നും മനോജ് കാന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന് പറഞ്ഞ് വിജയ് പിള്ള എന്ന വിജേഷ് പിള്ള തന്നെ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചത്. ഇയാൾ 30 കോടി രൂപ വാഗ്ദാനം ചെയ്തതായും എം വി ഗോവിന്ദന് വേണ്ടിയാണ് എത്തിയതെന്ന് വെളിപ്പെടുത്തിയതായും സ്വപ്ന പറഞ്ഞിരുന്നു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങളെയെല്ലാം തള്ളി ഇന്ന് വിജേഷ് പിള്ള മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എം…
Read More »