LocalNEWS

തലശേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

   തലശേരി: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ ചിറക്കര കുഴിപ്പങ്ങട്ടെ കളത്തിൽ വീട്ടിൽ കെ. പ്രഭാവതി (74)യെയാണ്  വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. അവിവാഹിതയായ ഇവർ തനിച്ചാണ് താമസം. സമീപത്ത് തന്നെ ബന്ധുക്കൾ ഉണ്ടെങ്കിലും ആരുമായും ഇവർ ബന്ധം പുലർത്തിയിരുന്നില്ല.

ബന്ധുവായ സ്ത്രീ കഴിഞ്ഞ ദിവസം പല തവണ പ്രഭാവതിയെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഇവരുടെസഹോദരൻ്റെ മകനെ വിളിച്ച് പറയുകയായിരുന്നു. ഉച്ചയോടെ അയാൾ വിട്ടിലെത്തിയപ്പോഴാണ് ഇവരെ വീടിന്റെ നടുത്തളത്തിൽ മരിച്ച നിലയിൽ കാണുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന്  തലശേരി പോലിസ് സ്ഥലത്തെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ എങ്കിലും പഴക്കമുണ്ടെന്ന് കരുതുന്നു.

പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടത്തി. പരേതനായ കുമാരൻ്റെ മകളാണ്. വീടിന്റെ മുൻ വശത്തെ ഗ്രില്ല് പൂട്ടിയ നിലയിലായിരുന്നു. തലശ്ശേരി പോലീസും പിന്നാലെ ഫോറൻസിക്, വിരലടയാള  വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ആറാം തീയതി മുതലുള്ള ന്യൂസ് പേപ്പറുകൾ  ഗേറ്റിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ അയൽ വീട്ടുകാരുമായും വലിയ അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പോലിസ് പരിശോധന പൂർത്തിയായാൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: