കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്ന(22)യെ ചേവായൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്.
ഡിസംബര്‍ 29നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. പീഡനത്തിനു ശേഷം വിദേശത്തു പോയ ഇവർ രണ്ടുദിവസം മുമ്പ് വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. അതോടെയാണ് ജസ്നയെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്.ഐ വിനയന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.